Home
Mobile

ഇത് ആപ്പിളിനും സാംസങ്ങിനുമുള്ള പണി! ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന സാന്നിധ്യങ്ങളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ. എന്നാൽ മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇറക്കും പോലെ ചറപറാ ഫോണുകൾ ഗൂഗിൾ ഇറക്കാറില്ല. ഇറക്കുന്ന മോഡലുകളെല്ലാം
ആപ്പിളിന്റെ ഐഫോൺ സീരീസിനും സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിനും ബദലായി നിൽക്കുന്ന കരുത്തൻ സ്മാർട്ട്ഫോണുകളാണ് താനും. പ്രീമിയം മോഡലുകളുടെ അ‌ൽപ്പം വില കുറഞ്ഞ മോഡലുകളായി ആപ്പിൾ ഐഫോണും സാംസങ്ങും ഇടയ്ക്ക് ഫാൻ എഡിഷൻ പുറത്തിറക്കാറുണ്ട്. ഇത്തവണ ഫാൻ എഡിഷൻ എന്നതിന് പകരം ഐഫോൺ 16E എന്ന പേരിലാണ് പുതിയ ബജറ്റ് മോഡൽ എത്തിയത് എന്ന് മാത്രം.

പിക്സലിന്റെ 9 സീരീസ് ഇതിനകം ലോഞ്ച് ചെയ്തതാണ്. ഇപ്പോൾ 9 സീരീസിനോട് അ‌നുബന്ധമായി അ‌വയെക്കാൾ അ‌ൽപ്പം കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന പിക്സൽ 9a (Google Pixel 9a) മോഡൽ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യയിലും ആഗോളതലത്തിലും പിക്സൽ 9എ ലോഞ്ച് ചെയ്തിട്ടുണ്ട്. ഗൂഗിൾ ടെൻസർ G4 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ഇത് ആപ്പിളിനും സാംസങ്ങിനുമുള്ള പണി! ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ

ഗൂഗിൾ പിക്സൽ 9aയുടെ പ്രധാന ഫീച്ചറുകൾ: 6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ 256ജിബി വേരിയന്റ് മാത്രമാണ് ലഭ്യമാകുക എന്ന് സൂചനയുണ്ട്.

ഇത് ആപ്പിളിനും സാംസങ്ങിനുമുള്ള പണി! ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 9എയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95″ സാംസങ് GN8 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS), സോണി IMX712 സെൻസറുള്ള 13MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, PDAF, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി പിക്സൽ 9എയുടെ ഫ്രണ്ടിൽ സോണി IMX712 സെൻസറുള്ള 13MP ക്യാമറയും നൽകിയിട്ടുണ്ട്. ഇത് 96.5° അൾട്രാ-വൈഡ് ലെൻസ്, f/2.2 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റർ തുടങ്ങിയ സവിശേഷതകളും മാജിക് ഇറേസർ, ഓഡിയോ മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ആസ്ട്രോഫോട്ടോഗ്രഫി, നൈറ്റ് സൈറ്റ് ഉള്ള പുതിയ പനോരമ എന്നിവയും 9എയിലുണ്ട്.

ആൻഡ്രോയിഡ് 15 ൽ ആണ് പിക്സൽ 9എയുടെ പ്രവർത്തനം. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും ഇതിന് ലഭിക്കും. ഡ്യുവൽ സിം (നാനോ + eSIM), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ എന്നിവ ഇതിലുണ്ട്.

ഇത് ആപ്പിളിനും സാംസങ്ങിനുമുള്ള പണി! ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ

5G SA/NA, 4G VoLTE, Wi-Fi 6E 802.11ax (2.4/5 GHz), Bluetooth 6, GPS, GLONASS, Galileo, QZSS, BeiDou, NavIC, യുഎസ്ബി ​ടൈപ്പ് C, 23W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 7.5W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5100mAh ബാറ്ററി എന്നിവയാണ് പിക്സൽ 9എയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

പിക്സൽ 9എയ്ക്ക് ക്യാമറ ബമ്പുകളൊന്നുമില്ല. ഇന്ത്യയിൽ പിയോണി വേരിയന്റ് ലഭിക്കില്ല, പക്ഷേ ഐറിസ്, ഒബ്‌സിഡിയൻ, പോർസലൈൻ എന്നിവയിൽ ലഭ്യമാണ്. ഏപ്രിലിൽ ആണ് ഇതിന്റെ വിൽപ്പന ആരംഭിക്കുക. ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. ആഗോളതലത്തിൽ പിക്സൽ 9a യുടെ 128GB വേരിയന്റിന് 499 USD (ഏകദേശം 43,080 രൂപ), 256GB വേരിയന്റിന് 599 USD (ഏകദേശം 51,715 രൂപ) എന്നിങ്ങനെയാണ് വില.

Take a Poll

ഇന്ത്യയിൽ പിക്സൽ 9എയുടെ 256GB വേരിയന്റ് 49,999 രൂപ വിലയിൽ വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC ബാങ്ക്, IDFC ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്കിംഗ്, ഫിനാൻസിംഗ് പാർട്നർമാരിൽ നിന്ന് 3,000 രൂപയുടെ പരിമിതമായ കാലയളവിലേക്കുള്ള ക്യാഷ്ബാക്ക് ഓഫറും 24 മാസത്തെ നോ-കോസ്റ്റ് EMIയും ഉണ്ടായിരിക്കും. ഏപ്രിലിലാണ് വിൽപ്പനയെങ്കിലും കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
Google Pixel 9a launched in India. The 256GB variant of the Pixel 9a will be available in India for Rs 49,999. The Peony variant will not be available in India, but it will be available in Iris, Obsidian, and Porcelain. It will go on sale in April. The Pixel 9a is powered by a Google Tensor G4 processor with a Titan M2 security chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X