ലോകത്തെ ആദ്യ മോഡുലാര്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു....!

ഒരു ഫോണിന്റെ സ്‌ക്രീനും, ക്യാമറയും, ഇയര്‍ഫോണും ഒക്കെ അടര്‍ത്തി മാറ്റുക, ആവശ്യമുളളപ്പോള്‍ വിവിധ ഭാഗങ്ങള്‍ വീണ്ടും കൂട്ടി യോജിപ്പിച്ച് വീണ്ടും പ്രവര്‍ത്തിപ്പിക്കുക. സ്വതന്ത്ര ഭാഗങ്ങളാകുമ്പോള്‍ അവ പ്രവര്‍ത്തിക്കുമോ എന്ന സംശയമുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്, കാരണം തനിയെ പോലും ഇവ പ്രവര്‍ത്തിക്കാന്‍ സാധിക്കും.

മോഡുലാര്‍ ഫോണ്‍ എന്ന ഈ ആശയമാണ് ഗൂഗിള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്. പ്രോജക്ട് എറാ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സിലാണ് സ്‌പൈറല്‍ 2 എന്ന ഈ ഫോണിന്റെ പ്രോട്ടോ ടൈപ്പ് ഗൂഗിള്‍ അവതരിപ്പിച്ചത്.

ലോകത്തെ ആദ്യ മോഡുലാര്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു....!

മുന്‍പ് മോട്ടറോളയുമായി ചേര്‍ന്നാണ് ഈ ഫോണ്‍ വികസിപ്പിക്കാന്‍ ഗൂഗിള്‍ പദ്ധതിയിട്ടത്. എന്നാല്‍ മോട്ടറോള ലെനോവയ്ക്ക് വിറ്റപ്പോള്‍ ഈ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മോട്ടറോളയുടെ അഡ്വാന്‍സ് വികസന വിഭാഗത്തെ ഗൂഗിള്‍ വില്‍ക്കാതെ, അവരെ തങ്ങളോടപ്പം ലയിപ്പിച്ച് ഓഡിനറി ബിസിനസ് മാത്രം ഗൂഗിള്‍ വില്‍ക്കുകയായിരുന്നു.

ഐഫോണ്‍ 6 പ്ലസിന് പകരക്കാരനാകാന്‍ ഷവോമി എംഐ നോട്ടിന് സാധിക്കുന്നതിന്റെ 10 കാരണങ്ങള്‍....!

അതിനാല്‍ തന്നെ മോഡുലാര്‍ പദ്ധതി സജീവമായി മുന്നോട്ട് പോയി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 15,16 ദിവസങ്ങളില്‍ ഗൂഗിളിന്റെ ആസ്ഥാനത്തിനടത്തുള്ള കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ഈ ഫോണ്‍ അവതരിപ്പിക്കാന്‍ ഉദേശിച്ചിരുന്നെങ്കിലും, പൂര്‍ണ്ണമായ മോഡല്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഒരു മോഡുലാര്‍ ഫോണ്‍ സെറ്റ് $50-ന് വില്‍ക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

English summary
Google Project Ara: In 2015 Smartphones WILL Go Modular.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot