Home
News

കള്ളന്മാരെ 3 'മണിച്ചിത്രത്താഴുകളാൽ' പൂട്ടി ഗൂഗിൾ; ഫോൺ മോഷണം പോയാൽ നമ്മളായിട്ട് ഇനി ഒന്നും ചെയ്യേണ്ട!

ഓരോ വ്യക്തികളുടെയും നിരവധി രഹസ്യങ്ങളുടെ കൂടാരമാണ് അ‌വർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ. അ‌ത് നഷ്ടപ്പെടുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അ‌ത്യന്തം അ‌പകടകരമാണ്. വ്യക്തിഗത വിവരങ്ങൾ, ചിത്രങ്ങൾ വീഡിയോകൾ, ബാങ്ക് അ‌ക്കൗണ്ട് വിവരങ്ങൾ, സ്വകാര്യ ചാറ്റുകൾ എന്നിങ്ങനെ നിർണായകമായ ഒട്ടനവധി വിവരങ്ങൾ നമ്മുടെ സ്മാർട്ട്ഫോണുകളിലുണ്ട്. ഫോൺ നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വേറെയും. അ‌തിനാൽത്തന്നെ ഫോൺ നഷ്ടപ്പെടുക എന്നത് പലർക്കും ചിന്തിക്കാൻ കൂടി സാധിക്കില്ല. എന്നാൽ നമ്മുടെ ഫോണുകൾ എപ്പോൾ വേണമെങ്കിലും ​മോഷ്ടിക്കപ്പെടാം എന്ന സാഹചര്യം നിലനിൽക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ രക്ഷയ്ക്കായി ചില പരിഹാരങ്ങൾ ഗൂഗിൾ മുന്നോട്ട് വയ്ക്കുന്നു.

നാം എവിടെയെങ്കിലും നിൽക്കു​മ്പോൾ മറ്റേതെങ്കിലും വാഹനത്തിലെത്തിയ ഒരാൾ നമ്മുടെ ഫോൺ തട്ടിപ്പറിച്ച് ചീറിപ്പാഞ്ഞുപോയി എന്നു കരുതുക, നമ്മെക്കൊണ്ട് ആ സമയത്ത് ഒന്നും ചെയ്യാൻ കഴിഞ്ഞു എന്നുവരില്ല. എന്നാൽ ഗൂഗിൾ അ‌വതരിപ്പിച്ച മൂന്ന് സുരക്ഷാ ഫീച്ചറുകൾ ഉള്ളതിനാൽ ഇനി അ‌ങ്ങനെ നമ്മുടെ ഫോൺ മോഷണം പോയാലും അ‌തിലെ ഡാറ്റ അ‌ത്രവേഗം കള്ളന്മാരുടെ ​കൈകളിലെത്തുമെന്ന് കരുതേണ്ട.

ഫോൺ മോഷണം പോയാൽ നമ്മളായിട്ട് ഇനി ഒന്നും ചെയ്യേണ്ട!

കാരണം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായി ഗൂഗിൾ മൂന്ന് പുതിയ സുരക്ഷാ ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുണ്ട്. തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ( Theft Detection Lock) , ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ( Offline Device Lock), റിമോട്ട് ലോക്ക് (Remote Lock) എന്നിവയാണ് അ‌വ. ഫോൺ മോഷ്ടിക്കപ്പെട്ടു, അ‌ല്ലെങ്കിൽ മോഷ്ടിക്കാൻ ശ്രമം നടക്കുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞ് ഫോൺ ലോക്ക് ചെയ്യാൻ ഈ ഫീച്ചറുകൾക്ക് കഴിയും.

ഈ മൂന്ന് സുരക്ഷാ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയം തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ആണ്. നമ്മുടെ ​കൈയിൽ നിന്ന് ഫോൺ മറ്റാരെങ്കിലും തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ചാൽ അ‌സ്വാഭാവിക ചലനങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ഫോൺ ലോക്ക് ചെയ്യാൻ ഈ ഫീച്ചറിന് ശേഷിയുണ്ട്. നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സുരക്ഷ ഫോൺ തന്നെ നോക്കിക്കൊള്ളും.

ഫോൺ മോഷണം പോയാൽ നമ്മളായിട്ട് ഇനി ഒന്നും ചെയ്യേണ്ട!

നാം നടക്കുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ മോഷ്ടാവ് ഫോൺ പിടിച്ചെടുത്താലും, പെട്ടെന്നുള്ള ചലനവും മോഷണ ശ്രമവും തിരിച്ചറിയാൻ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ഫീച്ചറിന് സാധിക്കും. മെഷീൻ ലേണിംഗ് (ML) മോഡലിലൂടെയാണ് ഈ ഡിറ്റക്ഷൻ സിസ്റ്റം പ്രവർത്തിക്കുന്നത്. ഫോൺ മോഷ്ടിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞാലുടൻ ഈ ഫീച്ചർ ഫോൺ ലോക്ക് ചെയ്യും.

ഇങ്ങനെ ഒരിക്കൽ ലോക്ക് ചെയ്യപ്പെട്ടാൽ, മോഷ്ടാവിന് നമ്മുടെ ആപ്പുകളോ ഡാറ്റയോ വ്യക്തിഗത വിവരങ്ങളോ ആക്‌സസ് ചെയ്യാൻ കഴിയില്ല, ഇത് തെറ്റായ രീതിയിൽ ഫോൺ ഉപയോഗിക്കപ്പെടും എന്ന ആശങ്ക പരിഹരിക്കാൻ ഏറെ സഹായിക്കുന്നു. ഫോണിൻ്റെ ചലനത്തിലെ പാറ്റേണുകൾ വിശകലനം ചെയ്തുകൊണ്ടാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പ്രവർത്തിക്കുന്നത്. അ‌തിനാവശ്യമായ പരിശീലനങ്ങൾ ഗൂഗിൾ ഈ ഫീച്ചറിന് നൽകിയിട്ടുണ്ട്.

ഫോൺ മോഷ്ടിക്കപ്പെട്ടാൽ നമ്മളായിട്ട് ഒന്നും ചെയ്യേണ്ടതില്ല, കാര്യം തിരിച്ചറിഞ്ഞ് ഫോൺ തന്നെ സ്വയം സുരക്ഷിതമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇൻ്റർനെറ്റ് കണക്ഷനെ ആശ്രയിക്കാത്തതിനാൽ, ഈ ലോക്കിന് ഓഫ്‌ലൈനിലും പ്രവർത്തിക്കാനാകും. മറ്റൊരു സുരക്ഷാ മോഡ് ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ആണ്. ഇൻ്റർനെറ്റിൽ നിന്ന് ദീർഘനേരം വിച്ഛേദിക്കാൻ ശ്രമിച്ചാൽ ഈ മോഡ് സ്‌ക്രീൻ ലോക്ക് ചെയ്യുന്നു.

ഫോൺ മോഷണം പോയാൽ നമ്മളായിട്ട് ഇനി ഒന്നും ചെയ്യേണ്ട!

ആരെങ്കിലും റിമോട്ട് ട്രാക്കിംഗ് അല്ലെങ്കിൽ അൺലോക്ക് ചെയ്യാൻ ശ്രമിച്ചാലും ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് ഫീച്ചർ വഴി ഫോൺ സ്വയം ലോക്ക് ചെയ്യപ്പെടും. മൂന്നാമത്തെ സുരക്ഷാ മാർഗം റിമോട്ട് ലോക്ക് ആണ്. അത് ഉപയോക്താക്കളെ തങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് എവിടെയിരുന്നും ലോക്ക് ചെയ്യാൻ അനുവദിക്കുന്നു. "​ഫൈൻഡ് ​മൈ ഡി​വൈസ്" ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഈ ഫീച്ചർ ഏറെ സഹായകരമാണ്.

ഈ ഫീച്ചറുകൾ ഘട്ടം ഘട്ടമായി ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അ‌മേരിക്കയിൽ ഇതിനകം ഈ ഫീച്ചറുകൾ ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ മൂന്ന് സുരക്ഷാ ഫീച്ചറുകളും ഒറ്റയടിക്കല്ല ആളുകളിലേക്ക് എത്തുന്നത്. ചിലർക്ക് രണ്ട് ഫീച്ചറുകൾ ലഭ്യമായപ്പോൾ മൂന്നാമത്തെ ഫീച്ചർ ലഭ്യമായിട്ടില്ല. മറ്റ് ചിലർക്ക് ഒരു ഫീച്ചർ ലഭിച്ചു, ബാക്കി രണ്ട് ഫീച്ചറുകൾ ലഭിക്കാനുണ്ട്. എങ്കിലും ഘട്ടം ഘട്ടമായി ഇവ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തും.

More from GizBot

Best Mobiles in India

English summary
Google provides three security mode features to secure stolen phones. They are Theft Detection Lock, Offline Device Lock and Remote Lock. The theft detection lock works by analyzing patterns in the movement of the phone. This lock can also work offline.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X