ഗൂഗിള്‍, സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധസന്നാഹം

Posted By: Staff

ഗൂഗിള്‍, സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധസന്നാഹം

സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഗൂഗിള്‍, സാസംഗ് യുദ്ധം വീണ്ടും. സാംസംഗ് ഏറ്റവും പുതിയതായി പുറത്തിറക്കിയ സാംസംഗ് ഗാലക്‌സി നോട്ടും, ഗൂഗിള്‍ പുറത്തിറക്കാനൊരുങ്ങുന്ന ഗൂഗിള്‍ നെക്‌സസ് പ്രൈമും ആണ് യുദ്ധ സന്നാഹമൊരുക്കുന്നത്.

ഗാലക്‌സി നെക്‌സസിന്റെ 5.3 ഇഞ്ച് ഡിസ്‌പ്ലേ, 1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള AMOLED ഡിസ്‌പ്ലേയാണ്. അതേ സമയം, ഗൂഗിള്‍ നെക്‌സസ് പ്രൈമിനു പ്രതീക്ഷിക്കുന്നത് ഒരു ഗോറില്ല ഗ്ലാസോടു കൂടിയ 4.65 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ്.

ഇരു ഫോണുകള്‍ക്കും അവയുടെ കറുപ്പ് നിറത്തിലുള്ള കോട്ടിംഗ് ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നുണ്ട്. ഗാലക്‌സി നോട്ടില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് 1.4 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ എക്‌സൈനോസ് ചിപ്പ് ആണെങ്കില്‍ നെക്‌സസ് പ്രൈമിന്റേത് 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ്.

സാസംഗ് ഗാലക്‌സി നോട്ടിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി 16 ജിബി മാത്രമാണെങ്കില്‍ ഗൂഗിള്‍ നെക്‌സസ് പ്രൈമിന് 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. ഇരു ഫോണുകളുടേയും റാം 1 ജിബിയാണ്.

ഗാലക്‌സി നോട്ടിന് ഒരു 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉള്ളപ്പോള്‍ ഗൂഗിള്‍ നെക്‌സസ് പ്രൈമില്‍ പ്രതീക്ഷിക്കുന്നത് 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ആണ്.

1080p വേഗതയുള്ള വീഡിയോ റെക്കോര്‍ഡിംഗ് ഇരു ഹാന്‍ഡ്‌സെറ്റുകളിലൂടെയും സാധ്യമാണ്. ഗാലക്‌സി നോട്ടിന്റെ ഓപറേറ്രിംഗ് സിസ്റ്റം 2.3 ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡും, ഗൂഗിള്‍ നെക്‌സസ് പ്രൈമിന്റേത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ് ക്രീം സാന്റ് വിച്ച് ഓപറേറ്റിംഗ് സിസ്റ്റവും ആണ്.

സാസംഗ് ഗാലക്‌സി നോട്ടിന്റെ ഭാരം 178 ഗ്രാമാണ്. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിവ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ടായിരിക്കും.

2500 mAh റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി നോട്ടിന്റേത്. എന്നാല്‍ ഗൂഗിള്‍ നെക്‌സസ് പ്രൈമില്‍ പ്രതീക്ഷിക്കപ്പെടുന്ന ബാറ്ററി 1750 mAh റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി മാത്രമാണ്.

സാംസംഗ് ഗാലക്‌സി നോട്ടിന്റെ വില ഏതാണ്ട് 30,000 രൂയോളും ആണ്. ഗൂഗിള്‍ നെക്‌സസ് പ്രൈമിന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot