Home
Mobile

ആപ്പിളിന്റെ വജ്രായുധം സാറ്റ​ലൈറ്റ് എസ്ഒഎസ് ഇനി ഗൂഗിളിന്റെ ​കൈയിൽ; പിക്സൽ 9 ലോകം ഭരിക്കും!

സ്മാർട്ട്ഫോൺ രംഗത്തെ വൻ ശക്തിയാകാനുള്ള മത്സരത്തിൽ പുതിയ തന്ത്രം പുറത്തെടുത്ത് ഗൂഗിൾ. നിലവിൽ സ്മാർട്ട്ഫോണുകളിലെ രാജാവ് ആപ്പിളിന്റെ ഐഫോണാണ്. ഈ ഐഫോണുകളിലുള്ള ഏറെ പ്രശംസിക്കപ്പെട്ട സാറ്റലൈറ്റ് അധിഷ്‌ഠിത എമർജൻസി SOS ഫീച്ചർ ഗൂഗിൾ തങ്ങളുടെ പിക്സൽ 9 (Google Pixel 9) ഫോണിൽ അ‌വതരിപ്പിക്കും.

2022-ൽ ഐഫോൺ 14 സീരീസിനൊപ്പം ആണ് ആപ്പിൾ സാറ്റലൈറ്റ് അധിഷ്‌ഠിത എമർജൻസി SOS ഫീച്ചർ (satellite-based SOS feature) അ‌വതരിപ്പിക്കുന്നത്. പിന്നീടങ്ങോട്ട് ആപ്പിളിന് നിരവധി അ‌ഭിനന്ദനങ്ങൾ നേടി നൽകാൻ ഈ ഫീച്ചറിന് സാധിച്ചു. കാരണം, നിരവധി​ പേരുടെ ജീവൻ രക്ഷിക്കുന്നതിൽ ഈ ഫീച്ചർ നിർണായക പങ്കുവഹിച്ചു.

ആപ്പിളിന്റെ വജ്രായുധം സാറ്റ​ലൈറ്റ് എസ്ഒഎസ് ഇനി ഗൂഗിളിന്റെ ​കൈയിൽ

വിവിധ അ‌പകടങ്ങളിലും മറ്റുംപെട്ട് കുടുങ്ങിപ്പോയി അ‌ടിയന്തര സാഹചര്യം നേരിട്ട നിരവധി പേരെ രക്ഷിക്കാൻ ഐഫോൺ 14 ലെ എമർജൻസി സാറ്റ​ലൈറ്റ് എസ്ഒഎസ് ഫീച്ചറിന് സാധിച്ചു. രക്ഷാപ്രവർത്തകരെ അ‌പകടത്തിൽപ്പെട്ടവരുടെ അ‌ടുത്തേക്ക് എത്തിക്കാൻ ഈ ഫീച്ചർ നിർണായക പങ്കുവഹിച്ചു. അ‌തിനാൽത്തന്നെ വൻ വരവേൽപ്പാണ് ഈ ഫീച്ചറിന് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ലഭിച്ചത്.

കോളിങ് നടത്തുക, ഇന്റർനെറ്റ് ഉപയോഗിക്കുക എന്നതിനെല്ലാമപ്പുറം അ‌ടിയന്തര ഘട്ടങ്ങളിലെ രക്ഷകനായി മാറാനും കഴിയുന്ന ഒരു സ്മാർട്ട്ഫോൺ ഉണ്ടാകുക എന്നത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അ‌തിനാൽത്തന്നെ ഈ ഫീച്ചർ തങ്ങളുടെ പിക്സൽ ഫോണുകളിലേക്കും എത്തിക്കാൻ ഗൂഗിൾ തീരുമാനിക്കുകയായിരുന്നു. എമർജൻസി SOS ഫീച്ചർ അ‌വതരിപ്പിക്കാൻ ഗൂഗിൾ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

ആപ്പിളിന്റെ വജ്രായുധം സാറ്റ​ലൈറ്റ് എസ്ഒഎസ് ഇനി ഗൂഗിളിന്റെ ​കൈയിൽ

എന്നാലിപ്പോൾ ഗൂഗിൾ അ‌വതരിപ്പിക്കാൻ പോകുന്ന എമർജൻസി എസ്​ഒഎസ് ഫീച്ചർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. അ‌ടുത്ത് പുറത്തിറങ്ങുന്ന ഗൂഗിളിന്റെ പിക്സൽ 9 ഫോണിൽ ഈ ഫീച്ചർ ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട്. ഈ പിക്സൽ ഫോണിൽ സാറ്റ​ലൈറ്റ് എമർജൻസി എസ്ഒഎസ് ഫീച്ചർ പ്രവർത്തിക്കുന്നത് എങ്ങനെയന്നും പുതിയ റിപ്പോർട്ടുകൾ വിശദീകരിക്കുന്നുണ്ട്.

ആപ്പിളിന്റെ എമർജൻസി എസ്ഒഎസ് ഫീച്ചറിന് സമാനമായി ഗൂഗിളിന്റെ എമർജൻസി എസ്ഒഎസ് ഫീച്ചറും അ‌ടിയന്തര ഘട്ടങ്ങളിൽ സാഹചര്യം വിലയിരുത്താൻ ചില ചോദ്യങ്ങൾ ഉപയോക്താക്കളോട് ചോദിക്കും. ഇതിൽ അ‌പകടത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ മുതൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണം, ആയുധങ്ങളോ തീപിടുത്തമോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ ഉണ്ടാകും.

ഗൂഗിൾ എമർജൻസി എസ്ഒഎസ് ഫീച്ചറിൽ ഉണ്ടാകുന്ന ചോദ്യങ്ങളിൽ ചിലത് ഇവയാണ്: എന്ത് സംഭവിച്ചു?, [നിങ്ങൾക്ക്/അവർക്ക്/എല്ലാവർക്കും] ശ്വാസമെടുക്കാനാകുന്നുണ്ടോ?, ആകെ, എത്ര പേർ [കാണാതായിരിക്കുന്നു/കുടുങ്ങിയിരിക്കുന്നു]?, നിങ്ങൾ നേരിടുന്ന സാഹചര്യത്തെ എങ്ങനെ വിശദീകരിക്കാം? എന്നിങ്ങനെ പോകുന്നു ഈ ഘട്ടത്തിലെ ചോദ്യങ്ങൾ. ഇതിനുള്ള ഉത്തരങ്ങളും ഓപ്ഷനായി നൽകിയിട്ടുണ്ടാകും.

ആപ്പിളിന്റെ വജ്രായുധം സാറ്റ​ലൈറ്റ് എസ്ഒഎസ് ഇനി ഗൂഗിളിന്റെ ​കൈയിൽ

അടിയന്തര സഹായത്തിനുപുറമെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ച ശേഷം, സഹായം അഭ്യർത്ഥിക്കുന്നതിന് ഉപയോക്താക്കൾക്ക് എമർജൻസി ഫീച്ചർ ഉപയോഗിച്ച് മെസേജ് അ‌യയ്ക്കാനുള്ള ആക്‌സസ് ലഭിച്ചേക്കാം. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ എമർജൻസി കോൺടാക്റ്റുകളെ അ‌പകടവിവരം അറിയിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. അടിയന്തര സേവനങ്ങളുമായുള്ള ആശയവിനിമയം കാര്യക്ഷമമാക്കുകയും നിർണായക സാഹചര്യങ്ങളിൽ വേഗത്തിലുള്ള രക്ഷാപ്രവർത്തനം ഉറപ്പാക്കുകയും ചെയ്യാൻ ഈ ഫീച്ചറിനാകും.

വരാൻ പോകുന്ന ഗൂഗിൾ പിക്സൽ 9 ആയിരിക്കും ആൻഡ്രോയിഡിൻ്റെ നേറ്റീവ് സാറ്റലൈറ്റ് ഇംപ്ലിമെൻ്റേഷനെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഫോൺ എന്ന് റിപ്പോർട്ടുകൾ പറയുന്നു. NTN പിന്തുണയുള്ള എക്സിനോസ് മോഡം 5400 ഇതിൽ ഉണ്ടാകും. പിക്സൽ 9 ഫോണുകളിൽ പുറത്തിറക്കിയ ശേഷം മറ്റ് ഫോണുകളിലേക്കും ഈ ഫീച്ചർ എത്തിയേക്കാം.

More from GizBot

Best Mobiles in India

English summary
Google will reportedly introduce a satellite-based emergency SOS feature on its Pixel 9 smartphone. Apple introduced the satellite-based emergency SOS feature with the iPhone 14 series in 2022. This feature of iPhone 14 was able to play a crucial role in saving the lives of many people. Now Google is moving to bring this feature to Pixel phones as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X