Home
Mobile

പുരുഷു എന്നെ അ‌നുഗ്രഹിക്കണം! പിക്സൽ 9 സീരീസും പിക്സൽ വാച്ച് 3യും ലോഞ്ച് ചെയ്യാനൊരുങ്ങി ഗൂഗിൾ

2024 ഓഗസ്റ്റ് 13ന് പിക്സൽ 9 സീരീസും (Pixel 9), പിക്സൽ വാച്ച് 3യും (Pixel watch 3) ലോഞ്ച് ചെയ്യുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. സാധാരണ ഗൂഗിളിന്റെ ഇവെന്റുകൾ ഒക്ടോബർ മാസത്തിൽ ആണ് നടക്കാറുള്ളത്. എന്നാൽ പിക്സൽ സീരീസിന്റെ ലോഞ്ച് മുമ്പുള്ള ഷെഡ്യൂളിനേക്കാൾ രണ്ട് മാസം മുമ്പാണ് നടക്കുന്നത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ഗൂഗിളിൻ്റെ ആസ്ഥാനത്ത്, ട്രെഡിഷണൽ ന്യൂയോർക്ക് സിറ്റി വേദിയിൽ നിന്ന് ആണ് ഇവന്റ് ആരംഭിക്കുന്നത്. നാല് മോഡലുകൾ ആണ് ഗൂഗിൾ ഈ ഇവന്റിൽ അവതരിപ്പിക്കുന്നത്.

പിക്‌സൽ 9 (Pixel 9), പിക്‌സൽ 9 പ്രോ (Pixel 9 pro), പിക്‌സൽ 9 പ്രോ എക്‌സ്എൽ (Pixel 9 pro XL), പിക്‌സൽ 9 പ്രോ ഫോൾഡ് (Pixel 9 pro XL Fold) എന്നീ നാല് മോഡലുകൾ പിക്‌സൽ 9 ലൈനപ്പിൽ അവതരിപ്പിക്കും. പിക്സൽ 9 എന്ന ഈ അടിസ്ഥാന മോഡലിന് 6.03 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും.

പിക്സൽ 9 സീരീസും പിക്സൽ വാച്ച് 3യും ലോഞ്ച് ചെയ്യാനൊരുങ്ങി ഗൂഗിൾSmartph

പിക്സൽ 9 പ്രോ മോഡൽ അല്പം വലുതു 6.3 ഇഞ്ച് സ്ക്രീൻ വലുപ്പത്തിലുമായിരിക്കും വരുന്നത്. എന്നാൽ പിക്സൽ 9 പ്രോ എക്സ്എൽ സ്റ്റാൻഡേർഡ് ഫോണുകളിൽ വെച്ച് ഏറ്റവും വലിയ ഫോൺ ആണ്. പിക്സൽ 9 പ്രോ എക്സ്എൽ 6.7 ഇഞ്ച് ഡിസ്പ്ലേയും 16 ജിബി റാമും അവതരിപ്പിക്കും.

പിക്സൽ 9 പ്രോ ഫോൾഡ് പേര് സൂചിപ്പിക്കുന്ന പോലെ മടക്കാവുന്ന വേരിയന്റാണ്‌. 6.4 ഇഞ്ച് ഔട്ടർ സ്ക്രീനും 7.9 ഇഞ്ച് ഇന്നർ ഫോൾഡബിൾ ഡിസ്പ്ലേയും ഉണ്ടായിരിക്കും. മുമ്പത്തെ പിക്സൽ ഫോൾഡിൻ്റെ 7.6 ഇഞ്ച് ഇൻറർ ഡിസ്പ്ലേയിൽ നിന്നും 5.8 ഇഞ്ച് ഔട്ടർ സ്ക്രീനിൽ നിന്നും ഒരു നവീകരണം ആണ് ഈ മോഡലിന് ഉള്ളത്.

എല്ലാ പിക്സൽ 9 മോഡലുകൾക്കും അടുത്ത ജനെറേഷൻ ടെൻസർ G4 പ്രോസസറായിരിക്കും ഉണ്ടായിരിക്കുക. സുഗമമായ പ്രകടനവും നൂതന എഐ കഴിവുകളും ഇവ ഉറപ്പാക്കുന്നു. എന്നാൽ പിക്സൽ 9 പ്രോ എക്സ്എൽ 16 ജിബി റാമുമായി വന്നേക്കാം. കമ്പനി ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥീതികരണം ഒന്നും നൽകിയിട്ടില്ല.

പിക്സൽ വാച്ച് 3യിലേക്ക് വരുമ്പോൾ, പിക്സൽ വാച്ച് 3 വലുതും മികച്ചതും മുൻ വേർഷനുകളിൽ കണ്ട 1.2 ഇഞ്ച് സ്‌ക്രീൻ വലിപ്പം പിക്‌സൽ വാച്ച് 3 നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ കൂട്ടിച്ചേർക്കൽ, പിക്സൽ വാച്ച് 3 XL , ഒരു വലിയ 1.45 ഇഞ്ച് ഡിസ്പ്ലേയും 45mm x 45mm x 13.89mm വലിപ്പമുള്ള കട്ടിയുള്ള ബോഡിയും അവതരിപ്പിക്കും എന്നതാണ്.

രണ്ട് മോഡലുകളിലും വലിയ ബാറ്ററികളും പോർസലൈൻ പോലുള്ള പുതിയ കളർ ഓപ്ഷനുകളും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇവൻ്റ് ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് ആരംഭിക്കും. യൂട്യൂബിലും ഗൂഗിൾ സ്റ്റോർ വെബ്‌സൈറ്റിലും തത്സമയം കാണാനാകും. പിക്സൽ 9 സീരീസ് യുഎസിൽ ഓഗസ്റ്റ് 13ന് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് 14ന് ലോഞ്ച് ചെയ്‌യുമെന്ന എക്‌സിൽ (മുമ്പ് ട്വിറ്റർ) ഗൂഗിൾ സ്ഥിരീകരിച്ചു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Google has confirmed that the Pixel 9 series and Pixel watch 3 will be launched on August 13, 2024. Usually Google's events are held in the month of October. But the launch of the Pixel series is happening two months ahead of the earlier schedule. The event begins at Google's headquarters in Mountain View, California, at the traditional New York City venue. Google is presenting four models at this event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X