2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്‌മാര്‍ട്‌ഫോണുകള്‍

Posted By: Archana V

ഈ വര്‍ഷം അവസാനിക്കാറായതോടെ ആഗോള തലത്തിലെയും വിവിധ രാജ്യങ്ങളിലെയും 2017 ലെ ഗൂഗിള്‍ സെര്‍ച്ച്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്‌ വന്ന്‌ തുടങ്ങിയിട്ടുണ്ട്‌.

2017 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്‌മാര്‍ട്‌ഫോണുകള്‍

സ്‌മാര്‍ട്‌ഫോണുകളെയും ഗാഡ്‌ജറ്റുകളെയും സംബന്ധിച്ച്‌ ധാരാളം തിരച്ചിലുകള്‍ ഗൂഗിളില്‍ നടക്കാറുണ്ട്‌. ഇതില്‍ തന്നെ ഫീച്ചര്‍ ഫോണുകളും സ്‌മാര്‍ട്‌ഫോണുകളും ആണ്‌ മുന്‍നിരയില്‍. ഗെയിമിങ്‌ കണ്‍സോളുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ഗൂഗിളിലിന്റെ സെര്‍ച്ച്‌ ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത്‌ എത്തിയ ഫോണുകള്‍ ഐഫോണ്‍ 8ഉം ഐഫോണ്‍ എക്‌സും ആണ്‌.

ഇതിന്‌ പുറമെ ചെലവ്‌ കുറഞ്ഞ സ്‌മാര്‍ട്‌ ഫോണുകളായ ഒപ്പോ എഫ്‌5, നോക്കിയ 6 എന്നിവയും ഈ പട്ടികയില്‍ മുന്‍ നിരയിലുണ്ട്‌. ഉപയോക്താക്കളില്‍ ഗൃഹാതുരത്വം ഉണര്‍ത്തിയ നോക്കിയ 3310 (2017) ഉം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്‌.

2017 ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഇടം പിടിച്ച ആദ്യ പത്ത്‌ ഡിവൈസുകള്‍ ഏതെല്ലാമാണന്ന്‌ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 8

സെപ്‌റ്റംബര്‍ അവസാനമാണ്‌ ഐഫോണ്‍ 8ഉം ഐഫോണ്‍ 8 പ്ലസും ഇന്ത്യയില്‍ പുറത്തിറക്കിയത്‌. എയര്‍ടെല്‍, റിലയന്‍സ്‌ ജിയോ എന്നിവയില്‍ നിന്നും മികച്ച ഓഫറുകളുമായാണ്‌ ഈ സ്‌മാര്‍ട്‌ഫോണുകള്‍ എത്തിയത്‌.സ്‌മാര്‍ട്‌ഫോണിന്റെ 64 ജിബി പതിപ്പിന്റെ വില 64,000 രൂപയും 256 ജിബി പതിപ്പിന്റെ വില 86,000 രൂപയുമാണ്‌. എല്‍സിഡി ഡിസ്‌പ്ലെ, പുതിയ ആപ്പിള്‍ എ11 ബയോണിക്‌ ചിപ്‌സെറ്റ്‌ എന്നിവയോട്‌ കൂടിയാണ്‌ ഈ ഫോണുകള്‍ എത്തിയത്‌.

ആപ്പിള്‍ ഐഫോണ്‍ എക്‌സ്‌

ആപ്പിള്‍ പത്താംവാര്‍ഷികത്തിലിറക്കിയ പ്രത്യേക പതിപ്പാണ്‌ ഐഫോണ്‍ എക്‌സ്‌ . ഒഎല്‍ഇഡി ഡിസ്‌പ്ലെ, മുന്‍ വശത്തായി ട്രൂഡെപ്‌ത്‌ ക്യാമറ സെന്‍സര്‍, ട്രൂഡെപ്‌ത്‌ സെന്‍സറിനായി മുമ്പില്‍ പ്രത്യേക കട്‌ഔട്ട്‌ , സ്‌മാര്‍ട്‌ ഫോണ്‍ അണ്‍ലോക്‌ ചെയ്യുന്നതിനായി ഫെയ്‌സ്‌ റെക്കഗ്നീഷന്‍ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍. 64 ജിബി പതിപ്പിന്റെ വില 89,000 രൂപയും 256 ജിബി പതിപ്പിന്റെ വില 102,000 ജിബിയുമാണ്‌.

നിന്‍റ്റെന്‍ഡോ സ്വിച്ച്‌

നിന്‍റ്റെന്‍ഡോ വികസിപ്പിച്ചെടുത്ത ഏഴാം തലമുറ വീഡിയോ ഗെയിം കണ്‍സോള്‍ ആണിത്‌. ടിവിയിലും മൊബൈലിലും ഒരുപോലെ ഗെയിമിങ്‌ സാധ്യമാക്കുന്ന ഈ ഗെയിമിങ്‌ കണ്‍സോള്‍ എത്തുന്നത്‌ മാരിയോ പോലെ ഇന്‍സ്‌റ്റന്റ്‌ ക്ലാസിക്കുകളും ഗെയിമുകളും ഉള്‍പ്പെടുന്ന വിപുലമായ ലൈബ്രറിയോടെയാണ്‌. ഉപയോക്താക്കള്‍ക്ക്‌ തനിച്ചും ഒന്നിലേറെപേരോടൊപ്പം ഈ ഗെയിം ആസ്വദിക്കാം

സാംസങ്‌ ഗാലക്‌സി എസ്‌8

ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ സാംസങ്‌ ഗാലക്‌സി എസ്‌8 ഉം ഗാലക്‌സി എസ്‌8 പ്ലസും ഇന്ത്യയില്‍ എത്തുന്നത്‌ ഏപ്രിലിലാണ്‌. സെര്‍ച്ച്‌ റിസള്‍ട്ടില്‍ നാലാം സ്ഥാനത്തുള്ള ഗാലക്‌സി എസ്‌8 ന്റെ വില 57,900 രൂപയാണ്‌ . സാസംസങ്‌ ക്രിസ്‌തുമസ്‌ കാര്‍ണിവല്‍ സെയിലിന്റെ ഭാഗമായി ഇപ്പോള്‍ വിലയിളവോട്‌ കൂടി ഈ ഫോണ്‍ ലഭ്യമാകും.

ഫില്‍ ഇന്ത്യയില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു

മൈക്രോസോഫ്‌റ്റ്‌ എക്‌സ്‌ബോക്‌സ്‌ വണ്‍ എക്‌സ്‌

ഈ വര്‍ഷം പുറത്തിറക്കിയ മൈക്രോസോഫ്‌റ്റ്‌ എക്‌സ്‌ബോക്‌സ്‌ വണ്‍ എക്‌സിന്റെ സവിശേഷതകള്‍ എക്‌സ്‌ബോക്‌സ്‌ വണ്‍ എസിലേതിന്‌ സമാനമാണ്‌.

എന്നാല്‍ നിലവിലെ മോഡല്‍ മുന്‍ഗാമികളേക്കാള്‍ പലമടങ്ങ്‌ ശക്തമാണ്‌ എന്നാണ്‌ അവകാശപ്പെടുന്നത്‌. നിലവിലെ ഏറ്റവും ശക്തമായ കണ്‍സോള്‍ എന്നതിന്‌ പുറമെ നിലവില്‍ സാധ്യമായ ഏറ്റവും മികച്ച ഗ്രാഫിക്‌സാണ്‌ ഈ കണ്‍സോളിലുള്ളത്‌.

നോക്കിയ 3310 (2017)

നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവയ്‌ക്ക്‌ ഒപ്പം ഈ വര്‍ഷം പുറത്തിക്കിയ ഫീച്ചര്‍ ഫോണ്‍ ആണ്‌ നോക്കിയ 3310. നോക്കിയ ആരാധാകരില്‍ ഏറെ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു ഈ ഡിവൈസ്‌.

3ജി, 4ജി കണക്ടിവിറ്റികള്‍ ഇല്ല എന്നതായിരുന്നു ഈ ഡിവൈസ്‌ നേരിട്ട ഏറ്റവും വലിയ വിമര്‍ശനം. ഇതെ തുടര്‍ന്ന്‌ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ 3ജി പതിപ്പ്‌ പുറത്തിറക്കാന്‍ കമ്പനി നിര്‍ബന്ധിതരായി.

 

റേസര്‍ ഫോണ്‍

മികച്ച ഗെയിമിങ്‌ ഹാര്‍ഡ്‌ വെയറിന്റെ പേരില്‍ റേസര്‍ ബ്രാന്‍ഡ്‌ വളരെ പ്രശസ്‌തമാണ്‌. ഈ ആനുകൂല്യത്തിന്റെ പിന്‍ബലത്തിലാണ്‌ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 835 എസ്‌ഒസി, 8ജിബി റാം എന്നീ സവിശേഷതകളോട്‌ കൂടിയ സ്‌മാര്‍ട്‌ഫോണ്‍ റേസര്‍ പ്രഖ്യാപിച്ചത്‌ .ഈ സ്‌മാര്‍ട്‌ഫോണ്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുമെന്നായിരുന്നു കമ്പനിയുടെഅവകാശ വാദം. ബ്രാന്‍ഡന്റെ ആദ്യ സ്‌മാര്‍ട്‌ഫോണ്‍ ആണിത്‌.

ഒപ്പോ എഫ്‌5

ഈ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ ഒപ്പൊ എഫ്‌ 5 ന്റെ പ്രധാന സവിശേഷതകള്‍ ബെസെല്‍ ലെസ്സ്‌ ഡിസ്‌പ്ലെയും എഐ സെല്‍ഫി ടെക്‌നോളജിയുമാണ്‌. 16,990 രൂപയാണ്‌ വില.

വണ്‍ പ്ലസ്‌ 5

ഈ വര്‍ഷം പുറത്തിറക്കിയ വണ്‍പ്ലസ്‌ 5 ന്റെ 64 ജിബി പതിപ്പിന്റെ വില 32,999 രൂപയും 128 ജിബി പതിപ്പിന്റെ വില 37,999 രൂപയും ആണ്‌. പിന്‍വശത്ത്‌ ഇരട്ട ക്യാമറകളോടെയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌. ആമസോണ്‍ ഇന്ത്യയില്‍ മാത്രമാണ്‌ സ്‌മാര്‍ട്‌ഫോണ്‍ ലഭ്യമായിരുന്നത്‌. തുടക്കത്തില്‍ തന്നെ ഏറ്റവും മികച്ച വില്‍പ്പന നേടിയ സ്‌മാര്‍ഡട്‌ ഫോണായി മാറാന്‍ ഈ മോഡലിന്‌ കഴിഞ്ഞു.

നോക്കിയ 6

നോക്കിയ ഫോണുകള്‍ പുറത്തിറക്കാന്‍ ലൈസന്‍സ്‌ നേടിയതിന്‌ ശേഷം എച്ച്‌എംഡി ഗ്ലോബല്‍ നോക്കിയ ബ്രാന്‍ഡില്‍ ആദ്യമായി പുറത്തിറക്കിയ സ്‌മാര്‍ട്‌ ഫോണ്‍ ആണ്‌ നോക്കിയ 6. മികച്ച വില്‍പ്പന നേടിയ മോഡലുകളില്‍ ഒന്നാണിത്‌. ഇന്ത്യ, ചൈന ഉള്‍പ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തി ഏതാനം നിമിഷങ്ങള്‍ക്കകം സ്റ്റോക്ക്‌ പൂര്‍ണമായി വിറ്റഴിഞ്ഞിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here is the list of the most searched smartphones of this year and the list includes iPhone X, iPhone 8, Nokia 6, OnePlus 5 and more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot