കൂട്ടിയോജിപ്പിക്കാനും വേര്‍പെടുത്താനും കഴിയുന്ന സ്മാര്‍ട്‌ഫോണുമായി ഗൂഗിള്‍

Posted By:

സാധാരണ നിലയില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ എന്തു ചെയ്യും. സര്‍വീസ് സെന്ററില്‍ നല്‍കി ദിവസങ്ങളോളം കാത്തിരിക്കണം. അതല്ല, വില കുറഞ്ഞ ഫോണാണെങ്കിലോ വലിച്ചെറിയും. കാരണം അത് നന്നാക്കുന്ന കാശ്‌കൊണ്ട് പുതിയൊരു ഫോണ്‍ വാങ്ങാന്‍ സാധിക്കും.

എന്നാല്‍ കാലം മാറി. ഇനി സ്മാര്‍ട്‌ഫോണിന് തകരാറുണ്ടായാല്‍ ഒരുപാട് ബുദ്ധിമുട്ടണ്ട. ഏത് ഭാഗത്തിനാണോ കേട് സംഭവിച്ചത്, അതുമാത്രം മാറ്റിവയ്ക്കുക. ഉദാഹരണത്തിന് ഡിസ്‌പ്ലെ തകരാറിലായി എന്നിരിക്കട്ടെ. നേരെ സര്‍വീസ് സെന്ററില്‍ ചെന്ന് ഫോണിന്റെ സ്‌ക്രീന്‍ മാത്രം വാങ്ങി മാറ്റിയിടാം. നിങ്ങള്‍ക്കുതന്നെ ഇത് ചെയ്യാം എന്നതാണ് ഗുണം.

സംഗതി എന്താണെന്നല്ലേ. ഗൂഗിള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് ഇത്. നാല് വ്യത്യസ്തഭാഗങ്ങളാക്കി തിരിച്ചാണ് ഫോണ്‍ നിര്‍മിക്കുന്നത്. ഈ നാലു ഭാഗങ്ങള്‍ ആവശ്യമുള്ളപ്പോള്‍ കൂട്ടിയോജിപ്പിക്കാനും വേര്‍പെടുത്താനും കഴിയും. നിലവില്‍ ബാറ്ററി പുറത്തെടുക്കുന്ന പോലെ, സാങ്കേതികമായി ഒരു പരിജ്ഞാനവും ഇല്ലാത്തവര്‍ക്കും ഇത് ചെയ്യാനാവും.

മോട്ടറോള അഡ്വാന്‍സ് വികസന വിഭാഗവും ഗൂഗിളും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് പ്രൊജക്റ്റ് എറ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചുവടെ വിവരിക്കുന്നു.

{photo-feature}

കൂട്ടിയോജിപ്പിക്കാനും വേര്‍പെടുത്താനും കഴിയുന്ന സ്മാര്‍ട്‌ഫോണ്‍ വരുന്ന

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot