ഫ്‌ളിപ്കാര്‍ട്ടില്‍ നോക്കിയ 6.1 മോഡലിന് വമ്പന്‍ വിലക്കുറവ്
ഫിന്നിഷ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ എച്ച്.എം.ടി ഗ്ലോബല്‍ മിഡ് റേഞ്ച് ശ്രേണിയില്‍ നോക്കിയ 6.1 സ്മാര്‍ട്ട്‌ഫോണിനെ കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. 16,999 രൂപയായിരുന്നു പുറത്തിറങ്ങുമ്പോഴുണ്ടായിരുന്ന ഈ മോഡലിന്റെ വിപണി വില. എന്നാല്‍ ഇതിനു ശേഷം രണ്ടുതവണയാണ് ഈ മോഡലിന് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 2,000 രൂപയുടെ വിലക്കുറവ് നോക്കിയ പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും വിലക്കുറവ് പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായിരിക്കുകയാണ്. 10,000 രൂപ ശ്രേണിയില്‍ നോക്കിയ 6.1 മോഡല്‍ വില്‍ക്കാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസ്‌കൗണ്ടഡ് പ്രൈസ്
നോക്കിയ 6.1ന്റെ 3 ജി.ബി റാം വേരിയന്റിന് 16,999 രൂപയായിരുന്നു പുറത്തിറങ്ങുമ്പോഴുണ്ടായിരുന്ന വില. ഇതിനു ശേഷം 18,999 രൂപയ്ക്ക് 4 ജി.ബി റാം വേരിയന്റും പുറത്തിറക്കി. വിവിധ സമയങ്ങളിലായി വിലക്കുറവ് പ്രഖ്യാപിച്ചതിനു ശേഷം 3 ജി.ബി വേരിയന്റ് 9,999 രൂപയ്ക്കാണ് കഴിഞ്ഞ മാസം മുതല്‍ വില്‍പ്പന ആരംഭിച്ചത്. 4 ജി.ബി വേരിയന്റിന് 11,999 രൂപയുമായിരുന്നു വില.

അവസരമൊരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ 6,999 രൂപയ്ക്കു 3 ജി.ബി വേരിയന്റ് വാങ്ങാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. ബ്ലാക്ക് നിറത്തിലുള്ള മോഡലാണ് ഈ വിലയ്ക്കു ലഭിക്കുക. നീല നിറത്തിലുള്ള മോഡലിന് 8,999 രൂപ നല്‍കണം. 4 ജി.ബി റാം കരുത്തുള്ള നോക്കിയ 6.1 നാകട്ടെ 10,685 രൂപയാണ് നിലവിലുള്ള വിപണിവില. ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടാണ് ഇത്രയും കുറഞ്ഞ വിലയില്‍ ഫോണ്‍ വാങ്ങാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

ആരംഭിക്കുന്നുണ്ട്.
ആക്‌സിസ് ബാങ്കിന്റെ ബസ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അഞ്ചു ശതമാനം അധികം ഡിസ്‌കൗണ്ട് ലഭിക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. ആക്‌സി ബാങ്കിന്റെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ.എം.ഐ സംവിധാനത്തില്‍ ഫോണ്‍ വാങ്ങിയാലും അഞ്ചു ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. പ്രതിമാസം 355 രൂപ മുതല്‍ ഇ.എം.ഐ ആരംഭിക്കുന്നുണ്ട്.

കരുത്തേകും.
ഈയിടെ എച്ച്.എം.ടി ഗ്ലോബല്‍ നോക്കിയ 4.2 സ്മാര്‍ട്ട്‌ഫോണ്‍ മോഡലിനെ പുതുതായി വിപണിയിലെത്തിച്ചിരുന്നു. 10,990 രൂപയാണ് ബേസ് മോഡലിന്റെ വില. ഇരട്ട ക്യാമറ സംവിധാനം ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്പ്‌സെറ്റും 3 ജി.ബി റാമും ഫോണിനു കരുത്തേകും.


Click it and Unblock the Notifications








