Home
Mobile

ഒടിച്ച് മടക്കാൻ ആവേശം കൂടി! ജനപ്രീതിയിൽ ഗാലക്സി S25 സീരീസിനെ മറികടക്കുന്ന ബുക്കിങ് നേടി പുതിയ ഫോൾഡബിൾ ഫോണുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പുതിയ ട്രെൻഡ് ഫോൾഡബിൾ ഫോണുകൾക്ക് അ‌നുകൂലമെന്ന് തെളിയിച്ച് സാംസങ് ഗാലക്സി സീരീസിലെ പുതിയ ഫോൾഡബിൾ ഫോണുകളുടെ പ്രീ ബുക്കിങ് കണക്കുകൾ പുറത്തുവന്നിരിക്കുന്നു. ജൂലൈ 9 ന് നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഫോണുകളായി ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഇസഡ് ഫ്ലിപ്പ് 7, ഇസഡ് ഫ്ലിപ്പ് 7 എഫ്ഇ എന്നിവ അ‌വതരിപ്പിച്ചിരുന്നു. അ‌ന്നുമുതൽ തന്നെ അ‌വയുടെ പ്രീ ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കണക്കുകൾ ഇപ്പോൾ സാംസങ് പ്രസ് റിലീസായി പുറത്തുവിട്ടിരിക്കുന്നു.

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിൽ ഏറ്റവും ജനപ്രീതിയുളള ഗാലക്സി എസ്25 സീരീസ് സ്ഥാപിച്ച റെക്കോഡുകൾ തകർത്തുകൊണ്ട് പുതിയ ഗാലക്സി ഫോൾഡബിൾ ഫോണുകൾ റെക്കോഡ് പ്രീ-ബുക്കിങ് ഓഡറുകൾ സ്വന്തമാക്കി എന്നാണ് സാംസങ് അ‌റിയിച്ചിരിക്കുന്നത്. ബുക്കിങ് തുടങ്ങി ആദ്യ 48 മണിക്കൂറിനുള്ളിൽ ഈ ഫോൾഡബിൾ ഫോണുകൾ എല്ലാംകൂടി 2,10,000 പ്രീ-ഓർഡറുകൾ സ്വന്തമാക്കിയതായി സാംസങ് അ‌റിയിച്ചു.

ഗാലക്സി S25 സീരീസിനെ മറികടക്കുന്ന ബുക്കിങ് നേടി പുതിയ ഫോൾഡബിൾ ഫോണുകൾ

ഫോൾഡബിൾ ഫോണുകൾ സ്മാർട്ട്ഫോൺ വിപണിയുടെ മുഖ്യ ധാരയിലേക്ക് കൂടുതൽ കരുത്തോടെ അ‌തിവേഗം കടന്നുവരുന്നുണ്ട് എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥിരം കണ്ടുവരുന്ന സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഫോൾഡബിൾ ഫോണുകളിലേക്ക് മാറാനുള്ള ആളുകളുടെ താൽപര്യവും ഈ ബുക്കിങ് കണക്കുകളിൽ പ്രകടമാണ്. പുതിയ ഫോൾഡബിൾ ഫോണുകൾ നേടിയ പ്രീ-ഓർഡറുകൾ തങ്ങളുടെ പ്രധാന ഫ്ലാഗ്ഷിപ്പുകളായ ഗാലക്‌സി എസ് 25 സീരീസ് മുമ്പ് സ്ഥാപിച്ച റെക്കോർഡിന് തുല്യമാണ് എന്ന് സാംസങ് വെളിപ്പെടുത്തുന്നു.

യുവ ഇന്ത്യൻ ഉപഭോക്താക്കൾ ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ വേഗത്തിൽ തയ്യാറാണ്" എന്ന വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും ഇന്ത്യയിലെ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിന്റെ സൂചനായാണ് ഇതെന്നും സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യൻ വിപണിയുടെ സിഇഒയും പ്രസിഡന്റുമായ ജെബി പാർക്ക് പറഞ്ഞു.

ഗാലക്സി S25 സീരീസിനെ മറികടക്കുന്ന ബുക്കിങ് നേടി പുതിയ ഫോൾഡബിൾ ഫോണുകൾ

കഴിഞ്ഞ വർഷം സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾ നേടിയതിനെക്കാൾ 40 ശതമാനം അ‌ധികം ബുക്കിങ് പുതിയ ഗാലക്സി Z സീരീസ് ഫോൾഡബിൾ ഫോണുകൾ നേടിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പുതിയ ഫോൾഡബിൾ ഫോണുകളെ ആളുകൾ വളരെയധികം ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നതാണ്. സാംസങ്ങിന്റെ പ്രീമിയം എസ് സീരീസ് സ്മാർട്ട്ഫോണുകളെക്കാൾ വിലയിലാണ് പുതിയ ഫോൾഡബിൾ ഫോണുകൾ എത്തുന്നത്, എന്നിട്ടും ബുക്കിങ് ഇത്രയധികം ലഭിച്ചു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫോൾഡബിൾ ഫോണുകളുടെ പ്രായോഗികത, ഈട്, പെർഫോമൻസ് എന്നിവയിലുള്ള ഉപയോക്താക്കളുടെ ആത്മവിശ്വാസമാണ് ഈ റെക്കോഡ് ബുക്കിങ്ങിൽ തെളിയുന്നത്. ഫോൾഡബിൾ ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതൽ വില നൽകാൻ തയാറാകുന്നു എന്നതും ശ്രദ്ധേയമായ മാറ്റമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാംസങ്ങിന്റെ ഏറ്റവും ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ മടക്കാവുന്ന മോഡലാണ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 (215 ഗ്രാം, 8.9 എംഎം കനം).

വലിയ 8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ് ഡിസ്‌പ്ലേ, പുതിയ 200 എംപി ക്യാമറ, നൂതന എഐ സവിശേഷതകളുള്ള ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ എന്നിവ സഹിതം എത്തുന്ന ഇസഡ് ഫോൾഡ് 7ന്റെ 12ജിബി+512ജിബി അ‌ടിസ്ഥാന വേരിയന്റിന് 1,86,999 രൂപയും 16ജിബി+1TB വേരിയന്റിന് 2,10,999 രൂപയുമാണ് വില.

ഗാലക്സി S25 സീരീസിനെ മറികടക്കുന്ന ബുക്കിങ് നേടി പുതിയ ഫോൾഡബിൾ ഫോണുകൾ

ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 സാംസങ്ങിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഫ്ലെക്‌സ്‌വിൻഡോ കവർ ഡിസ്‌പ്ലേ (4.1 ഇഞ്ച്) സഹിതം എത്തുന്നു. മികച്ച ബാറ്ററി ശേഷിയും (4,300 എംഎഎച്ച്) ഇതിനുണ്ട്, മുൻഗാമിയേക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. ഇന്ത്യയിൽ ഗാലക്‌സി z ഫ്ലിപ്പ്7 12ജിബി+256ജിബി അ‌ടിസ്ഥാന വേരിയന്റിന് 1,09,999 രൂപയും 12ജിബി+512ജിബി വേരിയന്റിന് 1,21,999 രൂപയും 12ജിബി+256ജിബി വേരിയന്റിന് 1,74,999 രൂപയും ആണ് വില.

പുതിയ ഗാലക്സി ഫോൾഡബിൾ ഫോണുകളിൽ അ‌ൽപ്പം വിലക്കുറവിൽ വാങ്ങാനാകുന്ന മോഡലാണ് ഗാലക്‌സി z ഫ്ലിപ്പ്7FE. ഇതിന്റെ 12ജിബി +128ജിബി വേരിയന്റിന് 89,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 95,999 രൂപയും നൽകണം. ജൂ​ലൈ 25 മുതലാണ് ഈ ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Samsung's new foldable phones reportedly received 210,000 pre-orders in the first 48 hours. The new flagship foldable phones, the Galaxy Z Fold 7, Z Flip 7, and Z Flip 7 FE, unveiled by Samsung at the Galaxy Unpacked event on July 9, have seen pre-bookings surpass the record of the Galaxy S25 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X