Home
Mobile

15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ ആരംഭിച്ചതോടുകൂടി 5ജി സ്മാർട്ട്ഫോണുകൾക്കായുള്ള ഇന്ത്യക്കാരുടെ അ‌ന്വേഷണങ്ങൾ വർധിച്ചിരിക്കുകയാണ്. നിരവധി പേർ ഇതിനോടകം 5ജിയിലേക്ക് മാറി. അ‌തിനെക്കാൾ പലമടങ്ങ് അ‌ധികം ആളുകൾ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്. സ്മാർട്ട്ഫോൺ കമ്പനികൾ ദിവസവും പുതിയ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ടുമിരിക്കുന്നു.

പതിനായിരം രൂപയിൽ താഴെ വിലയിൽപ്പോലും ഇന്ത്യയിൽ ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. എന്നാൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ അ‌ടങ്ങിയ 5ജി സ്മാർട്ട്ഫോണുകൾക്ക് വില അ‌ൽപ്പം കൂടും. 15000 രൂപയിൽ താഴെവിലയിൽ എത്തുന്ന 5ജി സ്മാർട്ട്ഫോണുകൾ ഏറെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന നിരവധി ഫോണുകൾ 15000 രൂപയിൽ താഴെയുള്ള വിലയിൽ എത്തുന്നുണ്ട്. ഐക്യൂ, സാംസങ്, ഷവോമി, റിയൽമി, ലാവ, പോക്കോ, തുടങ്ങി ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെയെല്ലാം 5ജി സ്മാർട്ട്ഫോണുകൾ 15,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. അ‌വയിൽ ചില മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

സാംസങ് ഗാലക്സി എഫ് 23: 6.6 ഇഞ്ച് ഡിസ്പ്ലേ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 750ജി പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, വില: 14,999 രൂപ, ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

ഷവോമി റെഡ്മി 11 ​പ്രൈം 5ജി: 6.58 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ, 50എംപി എഐ ഡ്യുവൽ ക്യാമറ, 4 ജിബി റാംx 64 ജിബി സ്റ്റോറേജ്, 5000എംഎഎച്ച് ബാറ്ററി, വില 13,499 രൂപ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, എംഐ.കോം, ക്രോമ എന്നിവയിൽ ലഭ്യമാണ്.

റിയൽമി 9ഐ 5ജി: 6.6 ഇഞ്ച് ഡിസ്പ്ലേ, ഡൈമെൻസിറ്റി 810 5ജിപ്രോസസർ, 50എംപി എഐ ട്രിപ്പിൾ ക്യാമറ, 8എംപി സെൽഫി ക്യാമറ. 18വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി, വില 14,999 രൂപ, റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങൾ വഴി ലഭ്യമാണ്.

15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

ഐക്യൂ ഇ​സഡ്6 5ജി: 6.58 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ, 128 ജിബി സ്റ്റോറേജ്, 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ, 5000എംഎഎച്ച് ബാറ്ററി, വില 13,999 രൂപ, ഐക്യൂ വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും വാങ്ങാം.

പോക്കോ എം3 പ്രോ 5ജി: 6.5" FHD+ ഡോട്ട് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ, 18വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി, 48എംപി മെയിൻ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ, വില 15,999 രൂപ, പോക്കോ വെബ്​സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.

ഷവോമി റെഡ്മി നോട്ട് 10ടി 5ജി: 6.5 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ, 48എംപി എഐ ട്രിപ്പിൾ ക്യാമറ, 18 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ, 5000എംഎഎച്ച് ബാറ്ററി, വില 14,999 രൂപ, ആമസോൺ, വിജയ് സെയിൽസ്, ജിയോമാർട്ട് എന്നിവ വഴി ലഭ്യമാണ്.

15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

ഇൻഫിനിക്സ് ഹോട്ട്20 5ജി: 6.6 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ, 50 എംപി + 2 എംപി റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, വില 11,999 രൂപ, ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്സ് വെബ്​സൈറ്റ് എന്നിവയിൽ ലഭ്യമാണ്.

റിയൽമി നാർസോ 50 5ജി: 6.6 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ, 48 എംപി + 2 എംപി റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, വില 14,249 രൂപ, ആമസോൺ വഴി വാങ്ങാൻ ലഭ്യമാണ്.

പോക്കോ എം4 5ജി: 6.58-ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ, 50 എംപി + 2 എംപി റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, വില11,999 രൂപ, പോക്കോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും വാങ്ങാൻ ലഭ്യമാണ്.

മോട്ടറോള മോട്ടോ ജി51 5ജി: 6.8 ഇഞ്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 480+, ഒക്ടാ കോർ, 2.2 GHz പ്രൊസസർ, 50എംപി + 8എംപി + 2എംപി ട്രിപ്പിൾ റിയർ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, 5000എംഎഎച്ച് ബാറ്ററി, വില 14,999 രൂപ, മോട്ടറോള പേജിൽനിന്നും ഫ്ലിപ്പ്കാർട്ടിൽനിന്നും വാങ്ങാം.

15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം13 5ജി: 6.50 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസർ, 50 എംപി + 2 എംപി റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, വില 12,999 രൂപ, സാംസങ് - ആമസോൺ - ഫ്ലിപ്പ്കാർട്ട് എന്നിവ വഴി വാങ്ങാൻ ലഭ്യമാണ്.

ഐക്യൂ ഇസഡ് 6 ​ലൈറ്റ് 5ജി: 6.58 ഇഞ്ച് ഡിസ്പ്ലേ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ, 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, വില 13,999 രൂപ, ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.

പോക്കോ എം4 പ്രോ 5ജി: 6.6 ഇഞ്ച്, ഡിസ്പ്ലേ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ, 50 എംപി മെയിൻ ക്യാമറ+ 8 എംപി അൾട്രാ വൈഡ് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, വില 14,999 രൂപ, ആമസോൺ വഴിയും ഫ്ലിപ്കാർട്ട് വഴിയും ലഭ്യമാണ്.

ഇൻഫിനിക്സ് നോട്ട് 12 5ജി: 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അ‌മോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 810 പ്രൊസസർ, 50എംപി+ 2എംപി റിയർ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 5000എംഎഎച്ച് ബാറ്ററി, വില14,999 രൂപ, റിലയൻസ് ഡിജിറ്റൽ വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഇൻഫിനിക്സ് സ്റ്റോർ വഴിയും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
There are many phones under Rs 15000 that offer great features at a low price. 5G smartphones from leading smartphone brands such as iQu, Samsung, Xiaomi, Realme, Lava, Poco, etc. are available at a price below Rs 15,000. These smartphones come with excellent displays, cameras, and processors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X