2017ലും ആകര്‍ഷിക്കുന്ന ക്ലാസിക് ഫോണുകള്‍!

Written By:

ഫോണുകള്‍ എന്നും ഒരു ഹരം തന്നെയാണ്. സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വന്നതോടു കൂടി ക്ലാസിക് ഫോണുകളുടെ ഉപയോഗം കുറഞ്ഞു.

2017ലും ആകര്‍ഷിക്കുന്ന ക്ലാസിക് ഫോണുകള്‍!

500 രൂപയ്ക്ക് ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ഇന്നു 5PM മുതല്‍: വേഗമാകട്ടേ!

എത്രയേറെ മികച്ച ഫോണുകള്‍ വിപണിയില്‍ എത്തിയാലും ക്ലാസിക് ഫോണുകള്‍ ഇഷ്ടപ്പെടാത്തവരായി ആരം തന്നെ ഇല്ല. ഏവരും ഇഷ്ടപ്പെടുന്ന ഒരു ക്ലാസിക് ഫോണാണ് നോക്കിയയുടെ 3310. ഈ ഫോണ്‍ രണ്ടാമതും കൊണ്ടു വന്നത് എച്ച്എംഡി ഗ്ലോബല്‍ കമ്പനിയാണ്.

എന്നാല്‍ നോക്കിയ അയോണിക് 3310 ഫോണ്‍ കൂടാതെ മറ്റു ക്ലാസിക് ഫോണുകളും ഉണ്ട്. അത് ഏതൊക്കെ എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള റെസര്‍ വി3 (Motorola Razar V3)

നോക്കിയ 3310 പോലെ അതേ തലത്തിലുളള ഒരു മകച്ച ഫോണാണ് റെസര്‍. സൂപ്പര്‍ സ്ലിം പ്രൊഫൈല്‍, ഫ്‌ളിപ് ഡിസൈന്‍, മികച്ച നിറമുളള കീബോര്‍ഡ് എന്നിവ ആകര്‍ഷണീയമാണ്. 95 ഗ്രാം ആണ് ഇതിന്റെ ഭാരം. അലമിനിയം ബോഡി, ഡ്യുവല്‍ കളര്‍ ഡിസ്‌പ്ലേ, ബ്ലൂട്ടൂത്ത് എന്നിവ മറ്റു സവിശേഷതകളും.

ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

നോക്കിയ എന്‍-ഗേജ് (Nokia N-Gage)

ഗയിമര്‍മാര്‍ക്കുളള ഏറ്റവും മികച്ച ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. പരമ്പരാഗത ഫോണ്‍ ഡിസൈനാണ് ഇതിനുളളത്. മധ്യത്തില്‍ ഒരു കളര്‍ സ്‌ക്രീന്‍, ഡൈപ്പിങ്ങ് പാഡ് ഇടതു വശത്തും നമ്പര്‍ കീകള്‍ വലതു വശത്തും കാണപ്പെടുന്നു. 64 മെഗാഹെര്‍ട്ട്‌സ് പ്രോസസര്‍, സീഗീസ് 60 ഓഎസ് എന്നിവ മറ്റു സവിശേഷതകളാണ്.

സോണി എറിക്‌സണ്‍ T681

2002ല്‍ ആണ് ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങിയത്. കളര്‍ സ്‌ക്രീന്‍, ബ്ലൂട്ടൂത്ത്, ഇ-മെയില്‍, T9 പ്രിഡെക്ടീവ് ടെസ്റ്റ്, എംഎംഎസ് എന്നിവ സവിശേഷതകളാണ്. ഈ ഫോണ്‍ വളരെ ഏറെ ജനപ്രീതി നേടിയിരുന്നു.

നോക്കിയ 6600

ഹൈഎന്‍ഡ് സിംപിയന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായിരുന്നു നോക്കിയ 6600. 2003ല്‍ പുറത്തിറങ്ങിയ ഏറ്റവും നൂതനമായ സ്മാര്‍ട്ട്‌ഫോണായി ഇതിനെ കാണപ്പെട്ടിരുന്നു. ഗെയിമുകള്‍, ബ്രൗസറുകള്‍, ഓഫീസ് സ്യൂട്ടുകള്‍, തീമുകള്‍ എന്നിവ പ്രത്യേക ആപ്ലിക്കേഷനുകളാണ്.

ആന്‍ഡ്രോയിഡ് 8 ഓറിയോ: നിങ്ങളുടെ ഫോണില്‍ ലഭിക്കാത്തതിനുളള കാരണങ്ങള്‍?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia’s iconic 3310 is back — brought back to life by HMD Global, the company that now owns the rights to the Nokia name.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot