ഈ മാസം ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്ന ഏതാനും മികച്ച സ്മാർട്ഫോണുകൾ

|

ഈ വർഷം ഇന്ത്യയിൽ നിരവധി സ്മാർട്ട്‌ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. റിയൽ‌മി ജിടി സീരീസ് മുതൽ മോട്ടറോള എഡ്‌ജ് 20 സീരീസ്, സാംസങ് ഗാലക്‌സി എ 03 എസ് എന്നിവ അവയിൽ ചിലത് മാത്രമാണ്. ഈ വർഷം ഇതുവരെ രാജ്യത്ത് പുറത്തിറക്കിയ ഏറ്റവും മികച്ച ഏതാനും സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് നമുക്ക് ഇവിടെ പരിശോധിക്കാം.

വിവോ വി 21

വിവോ വി 21

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വിവോ വൈ 21 അടിസ്ഥാന മോഡലിന് 13,990 രൂപയാണ് വില വരുന്നത്. ആൻഡ്രോയിഡ് 11 അധിഷ്‌ഠിത ഫൺടച്ച് ഒഎസ് 11.1 ലാണ് വിവോ വൈ 21 പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽ) ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്. മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ചേർന്നതാണ് ഈ ഡ്യുവൽ കാമറ സെറ്റപ്പ്. മുൻവശത്ത്, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ സിം സ്ലോട്ടുകൾ, 4ജി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

സാംസങ് ഗാലക്‌സി എ03എസ്

സാംസങ് ഗാലക്‌സി എ03എസ്

സാംസങ് ഗാലക്‌സി എ03എസിൻറെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 11,499 രൂപ, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപ യഥാക്രമം വില വരുന്നു. ഡ്യുവൽ സിം നാനോ വരുന്ന സാംസങ് ഗാലക്‌സി എ03എസ്, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ യുഐ 3.1 കോർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 20: 9 ആസ്പെക്ട് റേഷ്യോയുള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽസ്) ഇൻഫിനിറ്റി വി ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിലുള്ളത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസ്സറാണ് കരുത്തേകുന്നത്. എഫ്/2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ട്. മുൻവശത്ത്, വി ആകൃതിയിലുള്ള നോച്ചിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറയും വരുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ03എസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 4ജി എൽടിഇ, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് v5.0, 3.5m ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

റെഡ്മി നോട്ട് 10 എസ്‌ കോസ്മിക് പർപ്പിൾ എഡിഷൻ

റെഡ്മി നോട്ട് 10 എസ്‌ കോസ്മിക് പർപ്പിൾ എഡിഷൻ

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 10 എസിൻറെ കോസ്മിക് പർപ്പിൾ തുടക്കവിലയായ 14,999 രൂപയ്ക്ക് ലഭിക്കും. 128 ജിബി സ്റ്റോറേജ് എഡിഷനും അതേ വിലയായ 15,999 രൂപയാണ് നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് 10 എസ് കോസ്മിക് പർപ്പിൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതുവരെ, റെഡ്മി നോട്ട് 10 എസ് ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. നിറത്തിനുപുറമെ, സവിശേഷതകളും വിലയും രൂപകൽപ്പനയും ഉൾപ്പെടെ മറ്റെല്ലാം അതേപടി നിലനിൽക്കുന്നു. റെഡ്മി നോട്ട് 10 എസ് കോസ്മിക് പർപ്പിൾ രണ്ട് വേരിയന്റുകളിൽ 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവ യഥാക്രമം 14,999 രൂപയിലും 15,999 രൂപയിലും വരുന്നു. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 എസിൽ വരുന്നത്. 4ജി , 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5 തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.

റിയൽമി ജിടി

റിയൽമി ജിടി

8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് 37,999 രൂപയ്ക്കും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് 41,999 രൂപയ്ക്കും ലഭ്യമാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി ജിടിയ്ക്ക് നൽകിയിട്ടുള്ളത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ 12 ജിബി വരെ LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു. 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട്‌ഫോണിനുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

റിയൽമി ജിടി മാസ്റ്റർ എഡിഷൻ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ

6 ജിബി+128 ജിബി, 8 ജിബി+128 ജിബി, 8 ജിബി+256 ജിബി എന്നിവ യഥാക്രമം 25,999 രൂപ, 27,999 രൂപ, 29,999 രൂപ വിലയിൽ മൂന്ന് വേരിയന്റുകളിൽ റിയൽമി ജിടി മാസ്റ്റർ എഡിഷൻ വരുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി ജിടി മാസ്റ്റർ എഡിഷന് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്‌സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്‌സൽ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്‌സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ഫോണിലുള്ളത്. എഫ് / 2.5 അപ്പർച്ചറുള്ള 32 മെഗാപിക്‌സൽ സെൽഫി ഷൂട്ടറും റിയൽമി ജിടി മാസ്റ്റർ എഡിഷനിലുണ്ട്. ഈ ഫോണിന് സ്റ്റീരിയോ സ്പീക്കറുകൾ ഇല്ലെങ്കിലും ഹൈ-റെസ് ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നു. ഡോൾബി അറ്റ്മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

മോട്ടറോള എഡ്‌ജ് 20

മോട്ടറോള എഡ്‌ജ് 20

മോട്ടറോള എഡ്‌ജ് 20 ഒരൊറ്റ വേരിയന്റിൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും 29,999 രൂപയ്ക്ക് പുറത്തിറക്കി. ഈ സ്മാർട്ട്ഫോണിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽസ്) ഒലെഡ് മാക്സ് വിഷൻ ഡിസ്പ്ലേയാണുള്ളത്. 576Hz വരെ ടച്ച് ലേറ്റൻസിയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി സ്മാർട്ട്ഫോൺ എന്ന അവകാശവാദത്തോടെയാണ് കമ്പനി ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. മോട്ടോ എഡ്‌ജ് 20യിൽ മൂന്ന് പിൻക്യാമറകളാണ് നൽകിയിട്ടുള്ളത്. എഫ്/1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.4 ടെലിഫോട്ടോ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ്/2.2 അൾട്രാവൈഡ് ലെൻസ് ഉള്ള 16 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സംവിധാനത്തിലെ സെൻസറുകൾ. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 30W ചാർജിങ് സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുണ്ട്.

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ

മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ

6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ യഥാക്രമം 21,499 രൂപയ്ക്കും 22,999 രൂപയ്ക്കും അവതരിപ്പിച്ചു. 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽ) ഒലെഡ് മാക്സ് വിഷൻ ഡിസ്പ്ലേയാണ് മോട്ടറോള എഡ്‌ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണിലുള്ളത്. 20: 9 അസ്പാക്ട് റേഷിയോയും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. 8 ജിബി റാമുള്ള ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് വരെ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു 5ജി SoC പ്രോസസറാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ഫോണിലുണ്ട്. ടർബോപവർ 30 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഫ്/1.9 ലെൻസുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ്/2.2 അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 5ജി, 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് വി5, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
This week, a number of smartphones were introduced in India. From the Realme GT series to the Motorola Edge 20 series, the Samsung Galaxy A03s, and more, there's something for everyone. Take a look at the list of phones that have been released in the country this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X