Home
Mobile

5ജി ഫോണുകൾ 12,000 രൂപമുതൽ; ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരെയും 'വീഴ്ത്തും'!

മറ്റൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്പ്കാർട്ട് ഒരിക്കൽക്കൂടി കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് 11 ന് ആരംഭിച്ച ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ഭാഗമായി ആരെയും 'വീഴ്ത്തുന്ന ആകർഷകമായ ഓഫറുകളും വിലയുമാണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവാണ് ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

പ്രമുഖ ബ്രാൻഡുകളുടെ 5ജി സ്മാർട്ട്ഫോണുകൾ 12,000 രൂപ മുതൽ ലഭ്യമാകും എന്നതാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ മുഖ്യ ആകർഷണം. റിയൽമി 10 പ്രോ പ്ലസ്, പോക്കോ എം4, പിക്സൽ 6എ തുടങ്ങി നിരവധി ജനപ്രിയ മോഡലുകൾക്ക് ഓഫർ സെയിലിൽ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാണ്.

5ജി ഫോണുകൾ 12,000 രൂപമുതൽ

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും സ്മാർട്ട്ഫോണുകളും വിലക്കുറവിൽ വാങ്ങാൻ ഏറ്റവും അ‌നുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കൾ വിലയിരുത്തുന്നത്. നിലവിൽ മാർച്ച് 15 വരെയാണ് ബിഗ് സേവിങ് ഡേയ്സ് സെയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന ചില ഫോണുകൾ പരിചയപ്പെടാം.

പോക്കോ എം4

1000 രൂപ ഡിസ്കൗണ്ട് ആണ് പോക്കോ എം4ന് ലഭിക്കുക. ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ 11,999 രൂപയ്ക്ക് പോക്കോ എം4 ലഭ്യമാണ്. സാധാരണ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റിയ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ എം4. 5,000എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്.

5ജി ഫോണുകൾ 12,000 രൂപമുതൽ

റിയൽമി 10 പ്രോ പ്ലസ്

ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ റിയൽമി 10 പ്രോ പ്ലസ് 24,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില.1,000 രൂപ ഡിസ്കൗണ്ടാണ് ഈ 5ജി ഫോണിനും ഫ്ലിപ്പ്കാർട്ട് നൽകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്പ്, 6.7 ഇഞ്ച് ഡിസ്‌പ്ലേ, 5,000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഐഫോൺ 13

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലിപ്പ്കാർട്ട് സുവർണാവസരം ഒരുക്കുന്നു. ഐഫോൺ 13 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 59,999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. 65,999 രൂപയ്ക്കാണ് ഐഫോൺ 14 വിൽക്കുന്നത്. എങ്കിലും ഫീച്ചറുകൾ ഏതാണ്ട് സമാനമായതിനാൽ നിരക്കുകുറഞ്ഞ 13 മോഡൽ വാങ്ങാൻ താൽപര്യപ്പെടുന്നവർ ഏറെയാണ്.

പിക്സൽ 6എ

ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾക്കും ബിഗ് സേവിങ് ഡേയ്സ് സെയിലിൽ ഓഫറുകൾ ലഭ്യമാണ്. നേരത്തെ 30,000 രൂപയ്ക്ക് മുകളിൽ വിൽപ്പന നടത്തിയിരുന്ന പിക്സൽ 6എ ഇപ്പോൾ 28,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴി വാങ്ങാം. ഏറെ മികവുറ്റ ക്യാമറ ഉൾപ്പെടെയുള്ള സവിശേഷതകളുമായി എത്തുന്ന മികച്ച 5ജി സ്മാർട്ട്ഫോൺ ആണ് പികസ്ൽ 6എ.

5ജി ഫോണുകൾ 12,000 രൂപമുതൽ

നത്തിങ് ഫോൺ (1)

നത്തിങ് ഫോൺ (1) ഫ്ലിപ്പ്കാർട്ടിൽനിന്ന് ഇപ്പോൾ 27,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. 8ജിബി റാം+ 128ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലാണ് ഈ വിലയിൽ ലഭ്യമാകുക. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 778ജി+ പ്രോസസർ, 4500 എംഎഎച്ച് ബാറ്ററി, 6.55 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

വൺപ്ലസ് 11 ആർ

വൺപ്ലസിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ നിരയിലുള്ള വൺപ്ലസ് 11 ആർ 39,779 രൂപയ്ക്കാലി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 35,000 രൂപയിൽ താഴെ ബജറ്റുള്ള ആളുകൾക്ക് 33,600 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന വൺപ്ലസ് 10 ആർ വാങ്ങുന്നതും പരിഗണിക്കാം. ഇത് മീഡിയടെക് ഡൈമെൻസിറ്റി 8100-MAX ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്.

വിവിധ ബാങ് ഓഫറുകളും നോകോസ്റ്റ് ഇഎംഐ ഓഫറുകളും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് നൽകിവരുന്നുണ്ട്. ഇവ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഈ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ഔദ്യോഗിക വെബ്​സൈറ്റ് സന്ദർശിച്ച് ഓഫറുകളുടെ വിശദവിവരങ്ങൾ മനസിലാക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The main attraction of the Flipkart Big Saving Days sale is that 5G smartphones from leading brands will be available starting at Rs 12,000 Discounts and offers are available on many popular models like the Realme 10 Pro Plus, Poco M4, Pixel 6A, and more in the offer sale. Currently, the Big Saving Days sale is scheduled until March 15.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X