സ്മാർട്ട്ഫോൺ വാങ്ങുന്നോ? 599 രൂപയ്ക്ക് റിയൽമി സ്മാർട്ട്ഫോൺ നൽകുന്ന കിടിലൻ ഡീലുമായി ഫ്ലിപ്കാർട്ട്

സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഫ്ലിപ്കാർട്ടിൽനിന്ന് ഒരു സന്തോഷവാർത്തയുണ്ട്. റിയൽമിയുടെ മികച്ച സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഇഎംഐ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സൗകര്യമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് റിയൽമി. അതിനാൽത്തന്നെ ഇന്ത്യയിലെ റിയൽമി ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ മോഡലുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇതൊരു സുവർണാവസരമാണ്. ഫ്ലിപ്പ്കാർട്ടിൽ റിയൽമി ഫോണുകൾക്ക് ലഭിക്കുന്ന വിലയും ഓഫറുകളും പരിചയപ്പെടാം.
റിയൽമി സി35
റിയൽമിയുടെ അത്യാവശ്യം മികച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി സി35. 14 ശതമാനം കിഴിവിൽ 11,999 രൂപയ്ക്ക് ആണ് ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പരമാവധി 11,400 രൂപ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നുണ്ട്. ഈ എക്സ്ചേഞ്ച് ഓഫർ പൂർണ്ണമായും പ്രയോജനപ്പെടുത്താനായാൽ വെറും 599 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. എക്സ്ചേഞ്ച് ഫോണിന്റെ പഴക്കവും പ്രവർത്തനശേഷിയും നിലവിലെ അവസ്ഥയുമൊക്കെ പരിഗണിച്ചാണ് എക്സ്ചേഞ്ച് വില നിശ്ചയിക്കുക എന്ന കാര്യം ഓർത്തിരിക്കേണ്ടതുണ്ട്. ഇതു കൂടാതെ പ്രതിമാസം 2000 രൂപ മാത്രം അടയ്ക്കേണ്ടിവരുന്ന നല്ലൊരു നോകോസ്റ്റ് ഇഎംഐ സൗകര്യവും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.

റിയൽമി സി35 (Glowing Black, 128 ജിബി)
റിയൽമി സി35 Glowing Black, 128 ജിബി മോഡലിന് 14,999 രൂപയാണ് ഫ്ലിപ്പകാർട്ടിലെ വില. എന്നാൽ 13 ശതമാനം ഡിസ്കൗണ്ടോടെ 12,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്നാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. 12400 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറാണ് ഈ മോഡലിന് ലഭ്യമാകുക. ഈ ഓഫർ ഫലപ്രദമായി പ്രയോജനപ്പെടുത്താനായാൽ 599 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ നേടാവുന്നതാണ്. എന്നാൽ എക്സ്ചേഞ്ച് ഓഫർ നേടാനായില്ലെങ്കിയും നിരാശരാകേണ്ടതില്ല. CICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 1000 രൂപയുടെ വരെ ഡിസ്കൗണ്ട് ഫ്ലിപ്പ് കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് കൂടാതെ പ്രതിമാസം 2,167 രൂപ വീതം അടയ്ക്കേണ്ടുന്ന പലിശരഹിത ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തിയും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്. 12 nm ഒക്ടാകോർ സിപിയുവും മെലിഞ്ഞ രൂപകൽപ്പനയുള്ള Unisoc T616 പ്രോസസറുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. 6.6 ഇഞ്ച് ഡിസ്‌പ്ലേ, 50എംപി പ്രൈമറി ക്യാമറ അടങ്ങുന്ന എഐ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 8എംപി ഫ്രണ്ട് ക്യാമറ, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5000എംഎഎച്ചിന്റെ ബാറ്ററി തുടങ്ങിയവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി സി30 (Denim Black)
ഫ്ലിപ്പ്കാർട്ടിൽനിന്ന് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മറ്റൊരു സ്മാർട്ട്ഫോൺ ആണ് റിയൽമി സി30. 9299 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. എന്നാൽ 29 ശതമാനം വിലക്കിഴിവോടെ വെറും 6999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽനിന്ന് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോണിന് പരമാവധി 5900 രൂപവരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഫുൾ എക്സ്ചേഞ്ച് ഓഫർ നേടാനായാൽ വെറും 549 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഇതു കൂടാതെ പ്രതിമാസം 1000 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ഉപയോഗപ്പെടുത്തിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരമുണ്ട്. യൂണിസോക് T612 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. 8എംപി എഐ ക്യാമറ, 5എംപി സെൽഫി ക്യാമറ, 3ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി എന്നിവയൊക്കെയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








