Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 14 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 16 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
കുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ലൈറ്റ് 5ജി
ഉപഭോക്താക്കൾക്ക് സംതൃപ്തി നൽകുന്ന മികച്ച സ്മാർട്ട്ഫോൺ എന്ന നിലയിൽ പേരുകേട്ട ഐക്കൂ ബ്രാൻഡ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ ഐക്കൂ Z6 ലൈറ്റ് 5ജി യുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. 13,999 രൂപ വിലയിൽ എത്തിയിരിക്കുന്ന ഐക്കൂ Z6 ലൈറ്റ് 5ജി ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ആദ്യമായി വിൽപ്പന ആരംഭിച്ചത് ഇന്ന് 12:15 മുതലാണ്.

ഐക്കൂ Z6 ലൈറ്റ് 5ജി ആദ്യവിൽപ്പനയും ഓഫറുകളും
ആമസോണിന്റെ വെബ്സൈറ്റ് വഴിയും തങ്ങളുടെ സ്വന്തം സൈറ്റ് വഴിയും ഓൺലൈൻ ആയി ഫോൺ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ ഐക്കൂ ഒരുക്കിയിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ഏതാനും ഓഫറുകളും കമ്പനി നൽകിയിട്ടുണ്ട്. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐക്കൂ Z6 ലൈറ്റ് 5ജി ഫോൺ വാങ്ങുന്നവർക്ക് 2,500 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്.

എന്നാൽ ഈ ഓഫർ സെപ്റ്റംബർ 14-15 തീയതികളിൽ മാത്രമാണ് ലഭിക്കുക എന്നത് പ്രത്യേകം അറിഞ്ഞിരിക്കുക. ഫോണിനോടൊപ്പം ചാർജർ ലഭ്യമല്ല എന്നതാണ് ഐക്കൂ Z6 ലൈറ്റ് 5ജി യുടെ കാര്യത്തിൽ അറിഞ്ഞ് വയ്ക്കേണ്ട മറ്റൊരു കാര്യം. 399 രൂപ മുടക്കിയാൽ 18 വാട്ട് ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ വാങ്ങാം എന്നാണ് കമ്പനി പറയുന്നത്. ആപ്പിളിനെ അനുകരിച്ച് മറ്റ് ഫോണുകൾ നടപ്പിലാക്കിവരുന്ന പരിസ്ഥിതി സ്നേഹമാണ് ചാർജർ നൽകാത്തതിന് കാരണമായി ഐക്കൂവിനും പറയാനുള്ളത്.

ഐക്കൂ Z6 ലൈറ്റ് 5ജി ഫീച്ചറുകൾ
സാധാരണക്കാർക്ക് അത്യാവശ്യം താങ്ങാൻ കഴിയുന്ന വിലയിൽ കുറെയേറെ നല്ല ഫീച്ചറുകളുമായാണ് ഐക്കൂ Z6 ലൈറ്റ് 5ജി യുടെ വരവ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 എസ്ഒസി ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. സ്റ്റോറേജിന്റെ അടിസ്ഥാനത്തിൽ രണ്ട് വേരിയന്റുകളാണ് ഐക്കൂ Z6 ലൈറ്റ് 5ജിക്ക് ഉള്ളത്. 4ജിബി റാം+ 64ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഒരു വേരിയന്റും 6 ജിബി റാം +128 ജിബി സ്റ്റോറേജ് ഉള്ള മറ്റൊരു വേരിയന്റുമാണ് അവ.

64 ജിബി സ്റ്റോറേജുള്ള ഐക്കൂ Z6 ലൈറ്റ് 5ജി മോഡലിന് 13,999 രൂപയും 128 ജിബി സ്റ്റോറേജുള്ള മോഡലിന് 15,499 രൂപയുമാണ് വില. മിസ്റ്റിക് നൈറ്റ്, സ്റ്റെല്ലാർ ഗ്രീൻ കളറുകളിൽ ഫോൺ ലഭിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിളിങ് റേറ്റ് എന്നിവയോടെ 6.58 ഇഞ്ച് ഫുൾ എച്ച്ഡി +ഡിസ്പ്ലെയാണ് ഫോണിനുള്ളത്.

18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000എംഎഎച്ച് ബാറ്ററി, ഗെയിമിങ് നേരത്ത് ഉൾപ്പെടെ നീണ്ട ലൈഫ് ഫോണിന് നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഗെയിമിങ്ങിനെ സ്പ്പോർട്ട് ചെയ്യുന്ന 2ജിബി റാമും ഒരു അൾട്രാ ഗെയിം മോഡും ഫോണിനുണ്ട് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 12 ആണ് ഒഎസ്.

ക്യാമറ സെക്ഷനിലേക്ക് വന്നാൽ, പുറകുവശത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. മോശമല്ലാത്ത 50 എംപി സെൻസറോടു കൂടിയ പ്രൈമറി ക്യാമറയും ഒപ്പം 2എംപിയുടെ മാക്രോ ലെൻസ് ക്യാമറയും ആണ് അവ. വാട്ടർഡ്രോപ്പ് നോച്ച് സ്റ്റെലിൽ സ്ഥാപിച്ചിരിക്കുന്ന സെൽഫി സെൻസറോടുകൂടിയ 8എംപി ക്യാമറയാണ് മുൻ വശത്തുള്ളത്.

കുറഞ്ഞ വിലയിൽ വാങ്ങാവുന്നൊരു സ്മാർട്ട്ഫോൺ എന്ന നിലയിൽ ഇന്ത്യയിൽ തിളങ്ങാൻ കഴിയുന്നൊരു മോഡലാണ് ഐക്കൂ Z6 ലൈറ്റ് 5ജി. രണ്ടു ദിവസത്തെ പ്രത്യേക ഓഫറിൽ 12,000 രൂപയ്ക്ക് വാങ്ങാൻ കമ്പനി നൽകിയിരിക്കുന്ന അവസരം ആളുകൾ എത്രത്തോളം ഉപയോഗപ്പെടുത്തും എന്നാണ് ഇനി അറിയാനുള്ളത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470