ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?

|

ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടെക്ക് ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസിൽ ധാരാളം പുതിയ സാങ്കേതികവിദ്യകൾ കമ്പനി ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രോ മോഡൽ സ്മാർട്ട്ഫോണുകളാണ് ഐഫോണിന്റെ നമ്പർ സീരീസ് ഡിവൈസുകളിൽ ഏറ്റവും ഫീച്ചർ റിച്ചായി എത്തുക.

എ16 ബയോണിക്ക് ചിപ്പ്സെറ്റ്

ഏറ്റവും പുതിയ എ16 ബയോണിക്ക് ചിപ്പ്സെറ്റ്, നവീകരിച്ച ഡിസ്പ്ലെ, ഇങ്ങനെ ഏതാണ്ട് സ്ഥിരീകരിച്ചതും സ്ഥിരീകരിക്കാത്തതുമായ ധാരാളം ഫീച്ചറുകൾ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് സ്മാർട്ട്ഫോണുകളെക്കുറിച്ച് പറഞ്ഞ് കേൾക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പറഞ്ഞ് കേൾക്കുന്ന ഏറ്റവും പുതിയ ഫീച്ചറാണ് ഐഫോൺ 14 പ്രോയിലെ ഏറ്റവും പുതിയതും നവീകൃതവുമായ അൾട്ര വൈഡ് ആംഗിൾ ക്യാമറ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയുംവിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയും

ഐഫോൺ

ഐഫോൺ 14 പ്രോയിൽ ഉണ്ടാവുമെന്ന് കരുതുന്ന അൾട്ര വൈഡ് ആംഗിൾ ക്യാമറ ലെൻസിൽ ഉയർന്ന പിക്സൽ സൈസും പ്രതീക്ഷിക്കുന്നുണ്ട്. കുറഞ്ഞ ലൈറ്റിലും മെച്ചപ്പെട്ട പെർഫോമൻസ് ഉറപ്പ് വരുത്താൻ വേണ്ടിയാണ് വലിയ പിക്സൽ സൈസുള്ള ലെൻസ് നൽകുന്നത്. മിക്കവാറും ലൈറ്റിങ് കണ്ടീഷനുകളിലും മികവുറ്റ ഷോട്ടുകൾ പകർത്താൻ ഈ ലൈൻസിന് ശേഷിയുണ്ടാകും. പ്രൈമറി ക്യാമറയിലേത് പോലെ തന്നെ നോയ്സ് കുറഞ്ഞ, കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാനും ഐഫോൺ 14 പ്രോയ്ക്ക് കഴിയും.

ഫ്ലാഗ്ഷിപ്പ്

നിലവിലെ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളായ ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയിൽ 1.0 മൈക്രോമീറ്റർ പിക്സൽ സൈസ് ഉള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസുകളാണ് ഫീച്ചർ ചെയ്യുന്നത്. 1.45 മൈക്രോമീറ്റർ പിക്സൽ സൈസ് ഉള്ള വൈഡ് ആംഗിൾ ലെൻസാണ് ഐഫോൺ 14 പ്രോ സീരീസിൽ പ്രതീക്ഷിക്കുന്നത്. അതായത്, പിക്സൽ സൈസിൽ ഏകദേശം 45 ശതമാനം വർധനവ്.

12 ജിബി റാമിന്റെ കരുത്തും 30,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്12 ജിബി റാമിന്റെ കരുത്തും 30,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ക്യാമറയിൽ അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിൾ?

ക്യാമറയിൽ അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിൾ?

പ്രോ സീരീസ് ക്യാമറകളിൽ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ആപ്പിളെന്നാണ് പുറത്ത് വരുന്ന ഭൂരിഭാഗം റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അതായത് പൊളിച്ച് പണിയുന്നത് അൾട്രാ വൈഡ് ആംഗിൾ ലെൻസ് മാത്രമാകില്ല. പ്രൈമറി ക്യാമറയിലും ( വൈഡ് ആംഗിൾ ലെൻസ് ) ആപ്പിൾ കൈ വയ്ക്കുമെന്നാണ് സൂചന.

ഫീച്ചർ

48 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന ആദ്യ ആപ്പിൾ സ്മാർട്ട്ഫോൺ ആയിരിക്കും ഐഫോൺ 14 പ്രോയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. എഫ് / 1.8 അപ്പർച്ചർ, 8കെ വീഡിയോ റെക്കോർഡിങ് ശേഷി എന്നിവയെല്ലാം പ്രൈമറി ലെൻസിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ8 ജിബി റാമുള്ള ഫോൺ വേണോ? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഓപ്ഷനുകൾ

സെൻസറുകൾ

എ16 ബയോണിക് ചിപ്പ്സെറ്റുമായി പെയർ ചെയ്ത് എത്തുന്ന പുതിയ ക്യാമറ സെൻസറുകൾ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയുടെ ക്യാമറ കേപ്പബിളിറ്റീസ് കൂടുതൽ മികവുറ്റതാക്കും. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് ഫോണുകൾ ആസ്ട്രോഫോട്ടോഗ്രഫിയ്ക്കും സപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ഇൻവൈറ്റിലും ഇത് സംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്.

ഡ്യുവൽ ക്യാമറ

ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ ഡിവൈസുകൾക്കായി കാത്തിരിക്കുന്നവർക്ക് ഈ വാർത്ത ആവേശം നൽകുന്നുണ്ടാവും. ഐഫോൺ 14, ഐഫോൺ 14 മാക്സ് എന്നീ മോഡലുകളിൽ ഐഫോൺ 13 ലേതിനും ഐഫോൺ 13 മിനിയ്ക്കും സമാനമായി ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

അൾട്രാ വൈഡ് ആംഗിൾ

ഐഫോൺ 14, ഐഫോൺ 14 മാക്സ് എന്നീ ഡിവൈസുകളിൽ 12 എംപി വൈഡ് ആംഗിൾ ലെൻസും 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉണ്ടായിരിക്കുമെന്നും കരുതുന്നു. എല്ലാ പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കും സെപ്റ്റംബർ 7 വരെ മാത്രമാണ് ആയുസുള്ളത്.

Best Mobiles in India

English summary
Only a few days are left until the launch of the iPhone 14 series of smartphones. The company is expected to include a lot of new technologies in the device, which is eagerly awaited by the entire tech world. The Pro model smartphones will be the most feature-rich of iPhone's number series devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X