Home
Mobile

എതിരാളിക്കൊരു പോരാളി; സാംസങ്ങിനെ വെല്ലുവിളിക്കുന്ന മുതൽ! ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് എത്തിപ്പോയ്

ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് എത്തിപ്പോയ്

ആഗോള മൊ​ബൈൽ നിർമാണ രംഗത്തെ വമ്പന്മാരായ സാംസങ്ങിന്റെ ഫ്ലിപ് ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി, ഓപ്പോ തങ്ങളുടെ ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ്(Oppo Find N2 Flip) ആഗോള വിപണിയിൽ അവതരിപ്പിച്ചു. മുൻപ് ​ചൈനയിൽ അ‌വതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഓപ്പോ തങ്ങളുടെ ഫ്ലിപ്പ് മോഡലുകൾ ആഗോള തലത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ എത്തുന്ന ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന്റെ വിപണിയിലെ എതിരാളി സാംസങ്ങിന്റെ ഗാലക്സി Z ഫ്ലിപ് 4(Samsung Galaxy Z Flip 4) ആണ്. ഓപ്പോയ്ക്കും സാംസങ്ങിനും പുറമെ, രാജ്യത്ത് ഫ്ലിപ്പ് ഫോൺ പുറത്തിറക്കിയ മറ്റൊരു പ്രധാന സ്മാർട്ട്‌ഫോൺ നിർമാതാക്കൾ മോട്ടറോളയാണ്.

സാംസങ് വിയർക്കുമോ?

2021 ൽ ആണ് ഓപ്പോ തങ്ങളുടെ ആദ്യ ഫ്ലിപ്പ് ഫോൺ ഫൈൻഡ് എൻ പുറത്തിറക്കുന്നത്. തുടർന്ന് ഫൈൻഡ് എൻ2 ഫ്ലിപ്പ്, ഫൈൻഡ് എൻ2 ഫോൾഡ് സ്മാർട്ട്ഫോണുകൾ 2022-ൽ പുറത്തിറക്കി. എന്നാൽ ഇവയെല്ലാം ​ചൈനയിലെ ആഭ്യന്തര വിപണിയിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഇപ്പോൾ ഓപ്പോയുടെ ഫ്ലിപ്പ് പരമ്പരയിൽനിന്ന് ​ചൈനവിട്ട് പുറത്തേക്ക് എത്തുന്ന ആദ്യ മോഡൽ എന്ന നിലയിൽത്തന്നെ ഇതിനോടകം ഏറെപ്പേരാണ് ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന്റെ വരവിനായി കാത്തിരുന്നത്. ഫോൾഡബിൾ ഫോൺ മേഖലയിൽ ആധിപത്യവുമായി വിലസിയിരുന്ന സാംസങ്ങിന് ഓപ്പോയുടെ ഈ സ്മാർട്ട്ഫോൺ കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.

ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് എത്തിപ്പോയ്

മീഡിയടെക് ചിപ്പുള്ള ആദ്യ ഫോൾഡബിൾ ഫോൺ

ക്ലാംഷെല്‍ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ ആയ ഫൈന്‍ഡ് എന്‍2വിൽ മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 9000+ പ്രൊസസറാണ് ഓപ്പോ നൽകിയിരിക്കുന്നത്. മീഡിയടെക് ചിപ്പ് നൽകുന്ന ആദ്യത്തെ ഫോൾഡബിൾ ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന്റെ ഏറ്റവും വലിയ സവിശേഷത മികച്ച ഡിസ്പ്ലേ ആണ്. 6.8 ഇഞ്ച് പ്രൈമറി ഫുൾ-എച്ച്ഡി+ (1,080x2,520 പിക്സൽസ്) എൽടിപിഒ അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് ഡൈനാമിക് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, അലൂമിനിയം ഫ്രെയിം, HDR10+ പിന്തുണ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ഈ ഫോണിലുണ്ട്.

വലിയ കവർ ഡിസ്‌പ്ലേ

സാംസങ് ഉപകരണങ്ങളിൽ മുമ്പ് കണ്ടതിനേക്കാൾ വലിയ കവർ ഡിസ്‌പ്ലേയാണ് ഫൈന്‍ഡ് എന്‍2വിൽ ഉള്ളത്. 3.26 ഇഞ്ച് 382x720 പിക്സൽ റെസല്യൂഷനും 900 നിറ്റ് വരെ പീക്ക് ​ബ്രൈറ്റ്നസും കവർ ഡിസ്‌പ്ലേയ്ക്കുണ്ട്. ഔട്ടർ ഡിസ്‌പ്ലേ ഒരു വ്യൂഫൈൻഡറായി ഉപയോഗിക്കാനും പിൻ ക്യാമറ ഉപയോഗിച്ച് സെൽഫികൾ ക്ലിക്ക് ചെയ്യാനുമുള്ള കഴിവാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. 8ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് ലഭ്യമാകുക. ഇതിനു പുറമെ 4ജിബി വെർച്വൽ റാം ഫീച്ചറമുണ്ട്. കറുപ്പ്, പർപ്പിൾ നിറങ്ങളിലാണ് ഫൈന്‍ഡ് എന്‍2 ലഭ്യമാകുക.

ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് എത്തിപ്പോയ്

50 മെഗാപിക്സൽ പ്രൈമറി ക്യാമറ

ഓപ്പോ ഫൈന്‍ഡ് എന്‍2വിന്റെ ക്യാമറ വിഭാഗവും ഏറെ ശക്തമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും പിന്നിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഫൈന്‍ഡ് എന്‍2വിൽ ഓപ്പോ നൽകിയിരിക്കുന്നു. 30fps-ൽ 4k വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ പിൻക്യാമറകൾക്ക് സാധിക്കും. മുൻവശത്ത് 32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ഹാസില്‍ ബ്ലാഡിന്റെ ബ്രാന്‍ഡില്‍ വരുന്ന ക്യാമറയില്‍ മികച്ച എഐ ഫോട്ടോഗ്രഫിക്ക് വേണ്ടി മാരിസിലിക്കണ്‍ എക്‌സ് ഇമേജിങ് എന്‍പിയു പിന്തുണയുണ്ട്.

വില

5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് v5.3, GPS/ A-GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ സ്മാർട്ട്ഫോണിൽ ലഭ്യമാകുന്ന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ എന്നീ സെൻസറുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഓപ്പോ ഫോൾഡബിൾ ഫോണിലുണ്ട്. 44W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയോടെ 4300എംഎഎച്ച് ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 13-ൽ ആണ് പ്രവർത്തനം. ഓപ്പോ ഫൈന്‍ഡ് എന്‍2വിന്റെ ഇന്ത്യയിലെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആഗോള ലോഞ്ചിങ് നടന്ന ലണ്ടനിൽ 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 84,300 രൂപ ആണ് വില വരുന്നത്.

More from GizBot

Best Mobiles in India

English summary
Taking on Samsung's flip phones, Oppo has launched its Oppo Find N2 Flip in the global market. OPPO has provided MediaTek's Dimension 9000+ processor in the Find N2, a clamshell-style foldable phone. The 8GB RAM and 256GB internal storage variant will be available in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X