Home
Mobile

വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്, മുന്നിൽനിന്ന് നയിക്കുന്നത് എസ്23 അ‌ൾട്ര

വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്

ലോകമാകെയുള്ള ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷകളും സഫലമാക്കി സാംസങ് തങ്ങളുടെ പുത്തൻ വജ്രായുധം ലോകത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള ഏതു സ്മാർട്ട്ഫോണിനെയും വെല്ലുവിളിക്കാൻ പോണ ഫീച്ചറുകളുമായി സാംസങ് ഗാലക്സി എസ് 23 സീരീസ് ആണ് കമ്പനി പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ നിരയിൽ ഗാലക്‌സി എസ്23, എസ്23 പ്ലസ്, എസ്23 അള്‍ട്ര എന്ന പേരുകളില്‍ മൂന്നു മോഡലുകളാണ് സാംസങ് ഇറക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവുമധികം ആളുകൾ കൊതിക്കുന്നത് എസ്23 അള്‍ട്രയെ സ്വന്തമാക്കാനായിരിക്കും. ഈ നിരയിലെ എല്ലാ സ്മാർട്ട്ഫോണുകളും മികവിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുമെങ്കിലും 200 എംപി ക്യാമറക്കരുത്തുമായി എത്തുന്ന എസ്23 അള്‍ട്രയിൽനിന്ന് ആളുകൾ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

സാംസങ്ങിന് മാത്രമായി ക്വാൽക്കോം നിർമിച്ച് നൽകിയ പ്രോസസർ ആണ് ഈ സീരിസിലെ സ്മാർട്ട്ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത. ഈ പ്രത്യേക പ്രോസസറിനും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എന്ന് തന്നെയാണ് പേര് നൽകിയിരിക്കുന്നത്. പക്ഷേ മറ്റ് ​സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉപയോഗിക്കുന്ന ഈ പേരിലുള്ള പ്രോസസറിൽനിന്ന് തികച്ചും വ്യത്യസ്തവും സ്പെഷലുമാണ് സാംസങ്ങിന്റെ എസ് 23 സീരീസിൽ ഇടം പിടിച്ചിരിക്കുന്ന പ്രോസസർ. ഈ എസ് 23 സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

സാംസങ് ഗാലക്സി എസ് 23 അ‌ൾട്ര

സാംസങ്ങിന്റെ എസ് 23 നിരയിലെ ഏറ്റവും കേമനാണ് എസ് 23 അ‌ൾട്ര. എല്ലാ കാര്യത്തിലും ഏത് സ്മാർട്ട്ഫോണിനെക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നതാകണം തങ്ങളുടെ വജ്രായുധം എന്ന താൽപര്യത്തോടെയാണ് സാംസങ് എസ് 23 അ‌ൾട്ര അ‌ണിയിച്ചൊരുക്കിയിരിക്കുന്നത്. അ‌ഴകിന്റെ കാര്യത്തിലും അ‌തിൽ മാറ്റമൊന്നുമില്ല. ഫാന്റം ബ്ലാക്ക്, ഗ്രീൻ, ക്രീം, ലാവെൻഡർ എന്നിങ്ങനെ നാല് നിറങ്ങളിലാണ് എസ് 23 അ‌ൾട്ര എത്തിയിരിക്കുന്നത്. 3088 x 1440 പിക്സൽ റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് QHD + ഡിസ്പ്ലേ, ഡൈനാമിക് അമോലെഡ് പാനൽ, 120hz റിഫ്രഷ് റേറ്റ് എന്നിങ്ങനെ പോകുന്നു സാംസങ് ഗാലക്സി എസ് 23 അൾട്രയിൽ നൽകിയിരിക്കുന്ന ഫീച്ചറുകൾ. വിഷന്‍ ബൂസ്റ്റര്‍ മോഡ്, എന്‍ഹാന്‍സ്ഡ് കംഫര്‍ട്ട് മോഡുകളും സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാൽ മികച്ച സ്ക്രീനിങ് അ‌നുഭവം പ്രതീക്ഷിക്കാം.

ക്വാൽക്കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 വി​ന്റെ പ്രത്യേക പതിപ്പിലുള്ള പ്രോസസർ കരുത്തിന്റെ കാര്യത്തിൽ ഈ സ്മാർട്ട്ഫോണിനെ മുന്നിൽനിർത്തുന്നു. 3.36 ഗിഗാഹെട്‌സ് സ്പീഡാണ് പ്രോസസര്‍ ക്ലോക് ചെയ്തിരിക്കുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്, 12 ജിബി റാം + 1 ടിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എസ് 23 അ‌ൾട്ര ലഭ്യമാണ്. കസ്റ്റം വൺ യുഐ 5.1 സ്‌കിപ്പ് ഉള്ള ആൻഡ്രോയിഡ് 13-ലാണ് ഈ മിടുക്കൻ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്

വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 5000എംഎഎച്ചിന്റേതാണ് ബാറ്ററി. വയര്‍ലെസ് ചാര്‍ജിങ് വേഗം 15w ആണ്. 45w അതിവേഗ ചാര്‍ജിങും ഉണ്ട്. വീഡിയോ സ്ട്രീമിങ് സമയത്തും മറ്റും ബാറ്ററി ചാർജ് അ‌തിവേഗം തീരുന്നത് ഒഴിവാക്കാനുള്ള ചില ​മാറ്റങ്ങളും ഗൂഗിളുമായി ചേർന്ന് സാംസങ് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് വിവരം. എസ് പെൻ പിന്തുണ, തത്സമയ റേ ട്രെയ്‌സിംഗ്, വേപ്പർ കൂളിംഗ് ചേമ്പർ എന്നിവയൊക്കെ സാംസങ് എസ് 23 യുടെ സവിശേഷതകളുടെ പട്ടികയിലുണ്ട്.

ക്യാമറ വിഭാഗമാണ് സാസങ് എസ് 23 സീരീസിലെ പ്രധാന ആകർഷണം. അ‌തിൽത്തന്നെ എസ് 23 അ‌ൾട്രയുടെ ക്യാമറ വിഭാഗം ഏറ്റവും മികച്ച നിലയിലുള്ളവയാണ്. നാല് ക്യാമറകളാണ് എസ് 23 അ‌ൾട്രയുടെ പിന്നിൽ സാംസങ് നൽകിയിരിക്കുന്നത്. 200 എംപിയുടെ പ്രധാന സെൻസർ നേതൃത്വം നൽകുന്ന ഈ നാൽവർ സംഘത്തിൽ 12 എംപി അള്‍ട്രാ വൈഡ്, 10 എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ ലെന്‍സുകളും ഇടംപിടിച്ചിരിക്കുന്നു. സെൽഫി, വീഡിയോ കോളിങ് എന്നിവയിൽ താൽപര്യമുള്ളവരെയും എസ് 23 അ‌ൾട്രയിലെ ക്യാമറ നിരാശപ്പെടുത്തില്ല. 50 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ.

വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്

സാംസങ് ഗാലക്സി എസ് 23, എസ് 23 പ്ലസ് സവിശേഷതകൾ

ഏതാണ്ട് സമാനമായ ഫീച്ചറുകൾ തന്നെയാണ് ഗാലക്സി എസ് 23, എസ് 23 പ്ലസ് മോഡലുകളിൽ ഉള്ളടങ്ങിയിരിക്കുന്നത്. എസ് 23 അ‌ൾട്ര വാങ്ങാൻ സാധിക്കാത്ത ഉപയോക്താക്കൾക്കായി സാംസങ് മുന്നോട്ടുവയ്ക്കുന്ന മികച്ച ഓപ്ഷനാണ് എസ് 23 പ്ലസ്. ഗാലക്‌സി എസ് 23 മോഡൽ 6.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് വരുന്നത്, എസ് 23 പ്ലസ് 2340x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. ഫാന്റം ബ്ലാക്ക്, ഗ്രീൻ, ക്രീം, ലാവെൻഡർ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ രണ്ട് മോഡലുകളും ലഭിക്കും. ക്വാൽക്കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 വി​ന്റെ പ്രത്യേക പ്രോസസർ തന്നെയാണ് ഈ മോഡലുകളിലും നൽകിയിരിക്കുന്നത്.

8ജിബി റാം + 512ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഇരുഫോണുകളിലും നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡും 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് എസ് 23യിലും 23 പ്ലസിലും ഉള്ളത്. എസ്23 ന് 3900എംഎഎച്ച് ബാറ്ററി പിന്തുണയോടെയും എസ്23 പ്ലസ് 4700എംഎഎ്ച്ച് ബാറ്ററി പിന്തുണയോടെയും എത്തുന്നു.

എസ് 23 സീരീസുകളുടെ വില

സാംസങ് ഗാലക്‌സി എസ് 23 യുഎസിൽ $799 ഡോളർ പ്രാരംഭ വിലയിലാണ് വിൽപ്പന ആരംഭിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 65,500 എസ് 23 യുടെ പ്രാരംഭ വില. എസ് 23+ ന്റെ വില അ‌​മേരിക്കയിൽ $999 ഡോളർ ആണ് (ഇന്ത്യയിൽ ഏകദേശം 81,900 രൂപ). എസ് 23 നിരയിലെ ഏറ്റവും മികച്ച ​മോഡൽ ആയ എസ് 23 അ‌ൾട്രയ്ക്ക് $1,199 ഡോളർ ആണ് (ഇന്ത്യൻ വില ഏകദേശം 98,270 രൂപ) വില നിശ്ചയിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ് 23 സീരീസിന്റെ ഇന്ത്യയിലെ വില ഉടൻതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Best Mobiles in India

English summary
Samsung Galaxy S23 series smartphones have been released with features that can challenge any smartphone. The Galaxy S23, S23 Plus, and S23 Ultra models come in this range. While all the smartphones in this range stand out in terms of excellence, the main attraction is the S23 Ultra, which comes with a 200-megapixel camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X