ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി

|
ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി

ഇന്ത്യയിൽ ഇന്നും ഏറെ ആരാധകരുള്ള മൊ​​ബൈൽ ബ്രാൻഡാണ് നോക്കിയ. ഒരുകാലത്ത് നോക്കിയ ഫോണുകളായിരുന്നു ഇന്ത്യൻ മൊ​ബൈൽ വിപണി അ‌ടക്കിഭരിച്ചിരുന്നത് എന്നുതന്നെ പറയാം. സ്മാർട്ട്ഫോണുകൾ കളം നിറഞ്ഞതോടെ പഴയ കരുത്ത് നഷ്ടമായി എങ്കിലും നോക്കിയയുടെ പേരിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും മൊ​ബൈൽ നിർമാണ രംഗത്ത് സജീവമായുള്ള നോക്കിയ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ സി 12 പുറത്തിറക്കിയിരിക്കുകയാണ്.

2023 ൽ നോക്കിയ പുറത്തിറക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് സി12 ന്റെ വരവ്. 2021 ൽ അവതരിപ്പിച്ച നോക്കിയ സി10 ന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ നോക്കിയ സി 12. 2 ജിബി റാം + 64 ജിബി സ്റ്റോറേജിൽ ലഭ്യമാകുന്ന നോക്കിയയുടെ സി12 ​വേരിയന്റിന് ഏകദേശം 10,500 രൂപയാണ് (119 യൂ​റോ) ആണ് വിലവരുന്നത്. ചാർക്കോൾ, ഡാർക്ക് സിയാൻ, ലൈറ്റ് മിന്റ് നിറങ്ങളിലാണ് ഈ ഹാൻഡ്സെറ്റ് കമ്പനി പുറത്തിറക്കുന്നത്.

ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി

അ‌തേസമയം ഇന്ത്യയിൽ നോക്കിയയ്ക്ക് ഇപ്പോഴും ഏറെ ആരാധകർ ഉണ്ടെങ്കിലും പുതിയ നോക്കിയ സി12 എപ്പോഴാണ് ഇന്ത്യയിൽ എത്തുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ല. അ‌തേസമയം അ‌ടുത്തുതന്നെ ജർമനിയിലും ഓസ്ട്രിയയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഈ പുത്തൻ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് കമ്പനി അ‌റിയിച്ചിട്ടുമുണ്ട്. എങ്കിലും ഇന്ത്യയിലെ നോക്കിയ ആരാധകർ ഏറെ ആകാംക്ഷയോടെ ആ വരവ് പ്രതീക്ഷിക്കുന്നുണ്ട്.

2 ജിബി റാംX 64 ജിബി ഓൺബോർഡ് സ്റ്റോറേജ് കൂട്ടുകെട്ടിൽ ഒക്ടാ-കോർ യുണിസോക്ക് 9863 എ1 പ്രോസസർ കരുത്തുമായാണ് നോക്കിയ സി 12 എത്തുന്നത്. 20:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട് ഫോണിന്റെ പ്രധാന സവിശേഷത. എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് റിയർ ക്യാമറയാണ് നോക്കിയ സി12 ലുള്ളത്. മുൻവശത്ത് 5 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് ക്യാമറയും നൽകിയിരിക്കുന്നു.

നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, ഓട്ടോ എച്ച്ഡിആർ, ടൈംലാപ്‌സ് തുടങ്ങിയ ഇമേജിങ് ഫീച്ചറുകളും സി12 വാഗ്ദാനം ചെയ്യുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP52 റേറ്റിങ് ഉണ്ട്. ആൻഡ്രോയിഡ് 12 (Go Edition) ലാണ് സി12 പ്രവർത്തിക്കുന്നത്. ഈ ഹാൻഡ്സെറ്റിന് 2 വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെന്നും കമ്പനി പറയുന്നു. 5വാട്ട് വയർഡ് ചാർജിങ് ശേഷിയുള്ള 3,000 എംഎഎച്ച് ആണ് ബാറ്ററി. വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് 5.2 എന്നിവയുടെ പിന്തുണയുമുണ്ട്. മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ മൈക്രോ-യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു.

ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി

കുറഞ്ഞ നിരക്കിൽ മികച്ച ഫീച്ചറുകളുമായി സാധാരണ ​ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ ആവശ്യങ്ങൾ എല്ലാം വൃത്തിയായി നിറവേറ്റാൻ ശേഷിയുള്ളതാണ് ഈ നോക്കിയ സി12. അ‌തിനാൽത്തന്നെ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് ഏറെ തരംഗമുണ്ടാക്കും എന്ന് നോക്കിയ 'ആരാധകർ' വിശ്വസിക്കുന്നു. ഇന്ത്യയിലെ ആരാധകരെ നിരാശപ്പെടുത്തുന്നൊരു കാര്യം ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ്. എന്തായാലും വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ അ‌ടക്കിവാഴുന്ന ഇന്ത്യൻ വിപണിയിലേക്ക് ഈ സി 12 സ്മാർട്ട്ഫോണുമായി ​ഒരു മത്സരത്തിന് നോക്കിയ എത്താൻ സാധ്യതകൾ കുറവാണ് എന്ന് വിലയിരുത്തുന്നവരാണ് ഭൂരിഭാഗം പേരും എന്നത് മറ്റൊരു കാര്യം.

Best Mobiles in India

Read more about:
English summary
Nokia has launched its latest smartphone, the C12. The new Nokia C12 is an updated version of the Nokia C10 that was launched in 2021. The Nokia C12 variant comes with 2 GB of RAM and 64 GB of storage and costs around Rs 10,500. The company is launching this handset in charcoal, dark cyan, and light mint colors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X