Home
Mobile

യു​ക്രൈൻ യുദ്ധഭൂമിയിൽ അ‌വതരിച്ച സാംസങ് 5ജി ഫോൺ; 'ആയുസും കാഴ്ചശക്തിയും' കിടിലോൽക്കിടിലം!

സാംസങ്ങിന്റെ എം സീരീസിലെ പുത്തൻ 'ചുണക്കുട്ടൻ' യു​ക്രൈനിൽ അ‌വതരിച്ചു. സാംസങ് ഗാലക്‌സി എം14 5ജി ആണ് അ‌ത്യാവശ്യം താങ്ങാനാകുന്ന വിലയിൽ യു​​​ക്രൈനിൽ പുറത്തിറങ്ങിയിരിക്കുന്നത്. ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ എത്തുന്ന എം14 ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സാംസങ്ങ് ഗാലക്‌സി എ സീരീസിന് കീഴിൽ ഗാലക്സി എ 34 5ജി, ഗാലക്സി എ 54 5ജി എന്നിങ്ങനെ ഒന്നിലധികം ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകൾ ഈ മാസം പുറത്തിറക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയോ അ‌ടുത്തമാസത്തോടെയോ പുതിയ സാംസങ് ഗാലക്സി എം14 5ജിയും ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടാനാണ് സാധ്യത.

യു​ക്രൈൻ യുദ്ധഭൂമിയിൽ അ‌വതരിച്ച സാംസങ് 5ജി ഫോൺ

6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ LCD സ്‌ക്രീൻ, 6000എംഎഎച്ച് ബാറ്ററി, 50എംപി പ്രൈമറി റിയർ ക്യാമറ എന്നിവങ്ങനെ നിരവധി മികച്ച ഫീച്ചറുകളുമായി എത്തുന്ന ഈ സാംസങ് ഫോൺ വിലയുടെ കാര്യത്തിൽ വലിയ കടുംപിടുത്തക്കാരൻ അ‌ല്ല. അ‌ത്യാവശ്യം താങ്ങാനാകുന്ന വിലയലിൽത്തന്നെയാണ് മികച്ച ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എം14 5ജി എത്തുന്നത്.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായി സാംസങ്ങിന്റെ സ്വന്തം ഒക്ടാ-കോർ എക്‌സിനോസ് 1330 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. പ്രോസസറിന് പിന്തുണയ്ക്കായി മാലി ജി68 ജിപിയു, 4 ജിബി റാം, 128 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജ് എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് കൂട്ടുന്ന ഘടകങ്ങളായി എത്തുന്നുണ്ട്.

6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേ, 1080 x 2408 പിക്സൽ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, മികച്ച സുരക്ഷാ ഫീച്ചർ എന്നിവയോടെയാണ് ഈ പുതിയ ഫോൺ സാംസങ് അവതരിപ്പിക്കുന്നത്. ആകർഷകമായ ഡി​സൈൻ ആണ് ഈ സ്മാർട്ട്ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

യു​ക്രൈൻ യുദ്ധഭൂമിയിൽ അ‌വതരിച്ച സാംസങ് 5ജി ഫോൺ

ഓൺബോർഡ് സ്റ്റോറേജ് വിപുലീകരിക്കാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും സാംസങ് എം14 ൽ നൽകിയിരിക്കുന്നു. 5ജി, 4ജി, ​വൈ​ഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ജിപിഎസ് എന്നിവയാണ് സാംസങ് സ്മാർട്ട്‌ഫോണിന്റെ മറ്റ് ശ്രദ്ധേയമായ കണക്റ്റിവിറ്റി ഓപ്ഷനുകളും സവിശേഷതകളും. 206 ഗ്രാം ആണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം.

ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടുകൂടിയാണ് സാംസങ് ഗാലക്സി എം 14 5ജി അ‌വതരിച്ചിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറ, 2എംപി ഡെപ്ത് സെൻസർ, മറ്റൊരു 2എംപി മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് എം14 ന്റെ പിൻക്യാമറ വിഭാഗം. 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും എം 14 ൽ ഇടം പിടിച്ചിരിക്കുന്നു.

സ്ക്രീനിന്റെ മുകളിൽ കേന്ദ്രീകൃതമായി വിന്യസിച്ചിരിക്കുന്ന വാട്ടർഡ്രോപ്പ് നോച്ചിൽ ആണ് ഈ 13 ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നത്. സാംസങ് ഗാലക്സി എം 14 ന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് മികച്ച ബാറ്ററി കരുത്ത്. 6000 എംഎഎച്ച് ബാറ്റിയാണ് ഈ സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്.

യു​ക്രൈൻ യുദ്ധഭൂമിയിൽ അ‌വതരിച്ച സാംസങ് 5ജി ഫോൺ

യുഎസ്ബി ​ടൈപ്പ് സി പോർട്ട്, 25W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവ ഉണ്ടെങ്കിലും ഗാലക്സി എം14 ന്റെ റീട്ടെയിൽ ബോക്സിൽ സാംസങ് ചാർജർ നൽകിയിട്ടില്ല. യു​ക്രൈനിൽ പുറത്തിറങ്ങിയ ഗാലക്സി എം14 5ജിയുടെ 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ് വില.

ഇതു കൂടാതെ 4ജിബി+ 128ജിബി മോഡൽ 8,999 യുഎഎച്ചിനും (ഏകദേശം 19,900 രൂപ ) ലഭ്യമാണ്. മറ്റ് രാജ്യങ്ങളിൽ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്ന തീയതി സാംസങ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇന്ത്യ അ‌ടക്കമുള്ള രാജ്യങ്ങളിലേക്ക് സാംസങ്ങിന്റെ ഈ 5ജി ഫോൺ അ‌ധികം ​വൈകാതെ എത്തും എന്നാണ് റിപ്പോർട്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy M14 5G smartphone released in Ukraine. This Samsung phone has a 6.6-inch full HD+ LCD screen, a 6000mAh battery, a 50MP primary rear camera, and is priced under Rs.20000. Although there is 25W wired fast charging support, Samsung does not provide a charger in the retail box of the Galaxy M14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X