Home
Mobile

ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോണതാണ് സെൽഫിയുടെ വിളയാട്ടം! വിവോ വി27 പ്രോയിലുള്ളത് 50 എംപി സെൽഫി ക്യാമറ?

തുടർച്ചയായി ഹിറ്റ് സിനിമകളുമായി തിളങ്ങി നിൽക്കുന്ന സൂപ്പർ സ്റ്റാറുകളെ കണ്ടിട്ടില്ലേ, ഏതാണ്ട് അ‌തേപോലെ തുടർച്ചയായി സൂപ്പർഹിറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി ഇന്ത്യയുടെ മനസ് കീഴടക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിവോ. മാർച്ച് 1 ന് തന്നെ വിവോയുടെ വി സീരീസിലെ പുത്തൻ താരങ്ങൾ വിപണിയിലേക്കെത്തും. മൂന്ന് സ്മാർട്ട്ഫോണുകളാണ് ഈ നിരയിൽ ഉണ്ടാകുക.

വിവോ വി27, വിവോ വി27​ പ്രോ, വിവോ വി27ഇ എന്നിവയാണ് വിവോ വി27 നിരയിൽ അ‌ണിനിരക്കുന്ന പുത്തൻ താരങ്ങൾ. ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും എത്തും. മാർച്ച് 1 ന് വി27 സീരീസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് വിവോ ഇന്ത്യയും തങ്ങളുടെ ട്വിറ്റർ പേജിലൂടെയും വെബ്​സൈറ്റിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോണതാണ് സെൽഫിയുടെ വിളയാട്ടം!

ഉപയോക്താക്കളെ ഏറെ ആകർഷിക്കും വിധത്തിലുള്ള ഭംഗിയും മികച്ച ഫീച്ചറുകളും വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാം. അ‌തിൽത്തന്നെ ഏറ്റവും കൂടുതൽ പ്രതീക്ഷ പകരുന്നത് വി27 പ്രോയും അ‌തിന്റെ ഫീച്ചറുകളുമാണ്. 50 എംപിയുടെ മികവുറ്റ സെൽഫി ക്യാമറയാണ് വിവോ ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്നാണ് ഓൺ​ലൈനുകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുതിയ വി27 സീരീസിനെ സംബന്ധിച്ച കാര്യമായ വിവരങ്ങളൊന്നും വിവോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഗീക്ക്ബെഞ്ച് ഡാറ്റാബേസ് വെബ്‌സൈറ്റിൽ ഉപകരണം കണ്ടെത്തിയതിനാൽ വിവോ വി 27 പ്രോയുടെ ഫീച്ചറുകൾ സംബന്ധിച്ച് ചില സൂചനകൾ ലഭ്യമായിട്ടുണ്ട്.

ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോണതാണ് സെൽഫിയുടെ വിളയാട്ടം!

മീഡിയടെക് ​ഡിമെൻസിറ്റി 82 പ്രോസസർ കരുത്തിലാണ് വി27 പ്രോ എത്തുക എന്നാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന സൂചനകൾ വ്യക്തമാക്കിയിരിക്കുന്നത്. 8ജിബി റാം 256ജിബി വരെ സ്റ്റോറേജ് ശേഷിയും ഈ പ്രോസസറിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാനുമായി ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രേറായിഡ് 13 ആയിരിക്കും ഒഎസ്.

സെൽഫി ക്യാമറയ്ക്ക് ഈ വിവോ വി27 ​പ്രോ ഏറെ പ്രാധാന്യം നൽകുന്നു. പഞ്ച്ഹോൾ കൗട്ടൗട്ടിനൊപ്പമെത്തുന്ന വിവോ വി27 പ്രോയുടെ ഫ്രണ്ട് ക്യാമറ 50 എംപിയുടേത് ആയിരുക്കും എന്നാണ് വിവരം. 120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 3ഡി കർവ്ഡ് ഡിസ്പ്ലേ പാനലും പ്രതീക്ഷിക്കാം. ഒഐഎസ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും വിവോ വി27 പ്രോയിൽ ഉണ്ടാകും. സോണി IMX766V സെൻസറുകളുടെ സാന്നിധ്യവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോണതാണ് സെൽഫിയുടെ വിളയാട്ടം!

നിറം മാറുന്ന ബാക്ക് പാനലാണ് വിവോ വി27പ്രോയിൽ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്ന മറ്റൊരു സവിശേഷത. അ‌ടുത്തിടെ വിവോ പുറത്തിറക്കിയ വിവോ ​വൈ100 ഉൾപ്പെടെ ഈ സവിശേഷത കാണാൻ സാധിച്ചിരുന്നു. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററി ആണ് വി 27 പ്രോയിൽ ഉണ്ടാകുക എന്നും പുറത്തുവന്നിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് ആണ് മറ്റൊരു സവിശേഷത.

ഇതിനെല്ലാം പുറമെ 5ജി, 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎപ്സി, യുഎസ്പി ടൈപ്-സി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് ഉൾപ്പടെയുള്ള നിരവധി കണക്റ്റിവിറ്റികളും വി27 പ്രോ സ്മാർട്ട്ഫോണിലുണ്ടാകും. ഇന്ത്യയിൽ വിവോ വി 27 പ്രോയുടെ പ്രാരംഭ വില രൂപ. 40,000 ആയിരിക്കും ആരംഭിക്കുക എന്നാണ് വിവരം. ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

Best Mobiles in India

English summary
Vivo's V27 series of smartphones will be launched on March 1. Vivo V27, Vivo V27 Pro, and Vivo V27E are the smartphones that come in the Vivo V27 range. It is clear that the Vivo V27 Pro will be powered by a MediaTek Dementia 82 processor. The smartphone can be purchased through Flipkart and the company website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X