ആൻഡ്രോയിഡിന് മാത്രമല്ല, ഐഫോണിനുമുണ്ട് രഹസ്യ കോഡുകൾ; മനസ്സിലാക്കാം അവയെ..

  By GizBot Bureau
  |

  ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന നമ്മളിൽ പലരും പല തരത്തിലുള്ള രഹസ്യ കോഡുകൾ കുറിച്ചും അറിഞ്ഞിട്ടുള്ളവരാണ്. പല കോഡുകളും ഉപയോഗിച്ച് സെറ്റിങ്ങ്സുകളിൽ പല മാറ്റങ്ങളും വരുത്തുവാൻ നമുക്ക് കഴിയാറുമുണ്ട്. എന്നാൽ ആൻഡ്രോയിഡ് പോലെ തന്നെ ഐ ഫോണുകളിലും ഇത്തരത്തിൽ ഒരുപാട് രഹസ്യ കോഡുകൾ ലഭ്യമാണ്. അവയെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

  ആൻഡ്രോയിഡിന് മാത്രമല്ല, ഐഫോണിനുമുണ്ട് രഹസ്യ കോഡുകൾ; മനസ്സിലാക്കാം അവയെ


  Field Test Mode

   

  ഫോൺ സിഗ്‌നൽ ശക്തി, നെറ്റവർക്ക് കവറേജ് തുടങ്ങിയ പല കാര്യംങ്ങളും കൃത്യമായി അറിയുന്നതിനായി ഏറെ ആളുകൾക്ക് ഉപയോഗിക്കേണ്ടി വരുന്ന ഒന്നാണ് Field Test Mode. ഇത് ഐഫോണിൽ ലഭിക്കാനായി *3001#12345#* ആണ് ദയാൽ ചെയ്യേണ്ടത്.

  Call Barring

  ഐഫോണിലെ നോർമൽ സെറ്റിങ്സിൽ നിങ്ങൾക്ക് ഈ കാൾ ബാറിങ് സേവനം ലഭ്യമായിരിക്കില്ല. അതിനാൽ ഒരു രഹസ്യ കോഡ് അനിവാര്യമാണ്. നിങ്ങൾ സിം കാർഡിന് ഒരു പിൻ നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ ആ പിൻ നമ്പർ *33*PIN# എന്ന ഈ കോഡിൽ PIN എന്ന സ്ഥലത്ത് പകരമായി ചേർത്ത് ദയാൽ ചെയ്‌താൽ കോൾ ബാറിങ് സാധ്യമാകും. പിൻ ഇല്ലെങ്കിൽ പിൻ നമ്പർ പുതുതായി ഒരെണ്ണം ഇതിൽ കൊടുക്കാം. ഇനി ഇത് ഡിസേബിൾ ചെയ്യാനായി #33*PIN# എന്ന കോഡും ഉപയോഗിക്കാം.

  കോളർ ഐഡി മറച്ചുവെച്ചുള്ള ഫോൺ വിളിക്ക്

  #31# ഡയൽ ചെയ്‌താൽ നിലവിൽ ഈ സൗകര്യം നിങ്ങളുടെ ഫോണിൽ ഓൺ ആണോ എന്നറിയാൻ സാധിക്കും. #31# എന്ന് ടൈപ്പ് ഹെയ്ത ശേഷം ആർക്കാണോ വിളിക്കേണ്ടത് അവരുടെ മൊബൈൽ നമ്പർ കൂടെ ടൈപ്പ് ചെയ്‌താൽ കോളർ ഐഡി മറച്ചുവെച്ചു കൊണ്ട് തന്നെ നിങ്ങൾക്ക് കോൾ ചെയ്യാൻ സാധിക്കും.

  IMEI നമ്പർ കാണുന്നതിനായി

  *#06# ഡയൽ ചെയ്‌താൽ ഫോണിന്റെ IMEI നമ്പർ കാണുന്നതിനായി നിങ്ങൾക്ക് സാധിക്കും. Settings > General > About വഴിയും ഇത് അറിയാൻ പറ്റുന്നതാണ്.

  Call Waiting

  *#43# ഡയൽ ചെയ്‌താൽ കോൾ വെയ്റ്റിംഗ് ഓൺ ആണോ അല്ലെ എന്നറിയാൻ പറ്റും. *43# ഡയൽ ചെയ്‌താൽ കോൾ വെയ്റ്റിംഗ് ഓൺ ചെയ്യാനും #43# ഡയൽ ചെയ്‌താൽ കോൾ വെയ്റ്റിംഗ് ഓഫ് ചെയ്യാനും സാധിക്കും. Settings > Phone > Call Waiting വഴിയും ഈ ഓപ്ഷൻ ഉപയോഗിക്കാം.

  Call Forwarding

  സ്റ്റാറ്റസ് അറിയാനായി *#21# ഡയൽ ചെയ്യാം. അതുപോലെ ഓഫ് ചെയ്യാനായി ##002# ഡയൽ ചെയ്യാം. ഫോണിൽ Settings > Phone > Call Forwarding ൽ പോയാലും ഈ ഓപ്ഷനുകൾ ഉപയോഗിക്കാം.

  ഡെൽ Inspiron 15 5575 ഗിസ്‌ബോട്ട് റിവ്യൂ

  SMS Message Center

  നിങ്ങളുടെ SMS Message Center അറിയുന്നതിനായി *#5005*7672# ഡയൽ ചെയ്‌താൽ മതി.

  Read more about:
  English summary
  Here are the List of Top Iphone Secret Codes
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more