എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

Written By:

ഈയിടെയാണ് സോണി സ്വന്തം ഫ്ലാഗ്ഷിപ്പ് ഫോണായ എക്സ്പീരിയ ഇസഡ്5 വിപണിയിലെത്തിച്ചത്. 1/2.3 എക്സ്മോര്‍ സെന്‍സറുള്ള 23 മെഗാപിക്സല്‍ ക്യാമറയാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം.

ക്യാമറയിലേക്ക് കടക്കുന്നതിന് മുമ്പ് ഫോണിനെയൊന്ന് പരിചയപ്പെടാം. 1080x1920 റെസല്യൂഷനുള്ള 5.2ഇഞ്ച്‌ ട്രൈലൂമിനസ് ഐപിഎസ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 428പിപിഐയാണിതിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. 64 ബിറ്റ് സ്നാപ്പ്ഡ്രാഗണ്‍ 810 പ്രോസസ്സറാണ് എക്സ്പീരിയ ഇസഡ്5ന് കരുത്ത് പകരുന്നത്. ഒപ്പം 3ജിബി റാമും അഡ്രീനോ 430ജിപിയുവുമുണ്ട്.

എക്സ്പീരിയ ഇസഡ്5 ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ പവര്‍ ബട്ടണില്‍ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ ഒറ്റ ടച്ചില്‍ ഫിന്‍ഗര്‍ പ്രിന്‍റ് സെന്‍സ് ചെയ്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. കൂടാതെ 2900എംഎഎച്ച് ബാറ്ററിയാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്വിക്ക് ചാര്‍ജിംഗ് സവിശേഷതയിലൂടെ 5.5 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററി ബാക്കപ്പ് വെറും 10 മിനിറ്റ് ചാര്‍ജിംഗിലൂടെ സാധ്യമാകും.

5എക്സ് ക്ലിയര്‍ സൂമുള്ള ഈ 23മെഗാപിക്സല്‍ ക്യാമറ ഫോട്ടോയുടെ ക്വാളിറ്റി പോകാതെ കാത്ത് സൂക്ഷിക്കുന്നു. അതിനൊപ്പം 0.03സെക്കന്‍ഡാണിത് ഓട്ടോ ഫോക്കസ് ചെയ്യാനെടുക്കുന്ന സമയം, അതായത് നമ്മള്‍ കണ്ണ് ചിമ്മുന്നതിലും 10 മടങ്ങ്‌ വേഗതയില്‍.

ക്യാമറയുടെ സവിശേഷതകളെ കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

നിങ്ങള്‍ക്ക് വേഗത്തില്‍ മാനുവല്‍, സുപീരിയര്‍ ഓട്ടോ, വീഡിയോ, ക്യാമറ ആപ്പ് മോഡുകള്‍ ഒരു സ്വൈപ്പിലൂടെ മാറിമാറി ഉപയോഗിക്കാന്‍ കഴിയും.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

മാനുവല്‍ മോഡില്‍ നമുക്ക് വൈറ്റ് ബാലന്‍സ്, ഐഎസ്ഒ, എച്ച്ഡിആര്‍ എന്നിവ സെറ്റ് ചെയ്യാനും സാധിക്കും.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

പുറമെയുള്ള പ്രകാശത്തിന്‍റെ ലഭ്യത അനുസരിച്ച് ഓട്ടോമാറ്റിക്കായി ഫോട്ടോയുടെ ക്വാളിറ്റി കൂട്ടുകയാണ് സുപീരിയര്‍ ഓട്ടോ മോഡിന്‍റെ ധര്‍മ്മം. ലൈറ്റുകളുപയോഗിച്ച് സ്റ്റുഡിയോയ്ക്കുള്ളില്‍ വച്ച് എടുത്ത ഫോട്ടോയാണ് മുകളിലുള്ളത്.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

പ്രത്യേകിച്ചും മാനുവല്‍ വൈറ്റ്‌ മോഡിലും എച്ച്ഡിആര്‍ മോഡിലും ക്ലോസ് അപ്പ് ഫോട്ടോകള്‍ വളരെ മേന്മയുള്ളതാണ്.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

എക്സ്പീരിയ ഇസഡ്5-ല്‍ സൂര്യപ്രകാശത്തിലെടുത്ത ചിത്രങ്ങളില്‍ നല്ല കളര്‍ കോമ്പിനേഷനും കൃത്യതയുമുണ്ട്.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

പ്രകാശം കുറവായിരുന്നിട്ടുകൂടി ചിത്രങ്ങള്‍ ക്ലിയറായി തന്നെ ലഭിച്ചു.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

തീരെ കുറഞ്ഞ പ്രകാശലഭ്യതയിലും മികവുറ്റ പ്രകടനമാണ് ഈ ഫോണ്‍ കാഴ്ചവെച്ചത്. പക്ഷേ, ഫോട്ടോകള്‍ കുറച്ച് അത്ര ഷാര്‍പ്പല്ലെന്നൊരു പ്രശ്നം കാണാന്‍ സാധിക്കും.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

ഫെയറി ടെയില്‍, ചോട്ടാ ഭീം, ദിനോസര്‍ തുടങ്ങിയ വെര്‍ച്യുല്‍ തീമുകള്‍ നമ്മളുടെ ഇഷ്ടാനുസരണം ഫോട്ടോയെടുക്കുമ്പോള്‍ തന്നെ ബാക്ക്ഗ്രൗണ്ടായി സെറ്റ് ചെയ്യാന്‍ സാധിക്കും.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

സെല്‍ഫ് പോട്രേറ്റ് മോഡിലൂടെ സെല്‍ഫിയെടുക്കുമ്പോള്‍ മേക്ക്-അപ്പ്, റെഡ് ലിപ്സ് എന്നിവ ചേര്‍ക്കാന്‍ സാധിക്കും. സിംഹം, ഗോറില്ല തുടങ്ങിയവയുടെ വെര്‍ച്യുല്‍ മാസ്ക്ക് നമ്മുടെ മുഖത്ത് വച്ച് സെല്‍ഫിയെടുക്കാന്‍ കഴിയും.

എക്സ്പീരിയ ഇസഡ്5-ന്‍റെ ക്യാമറ സവിശേഷതകള്‍

ഈ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് മാനുവലായി ഫോക്കസ് ചെയ്യുന്നതിനൊപ്പം പശ്ചാത്തലം ബ്ലര്‍ ചെയ്യാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
New Features of Sony Xperia Z5 Camera [With Sample Shots]

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot