Home
Mobile

സൂമിങ്ങിൽ കണ്ണ് തള്ളിക്കുന്ന ക്യാമറ കരുത്തന്മാർ; എസ് 23 അ‌ൾട്രാ മുതൽ വൺപ്ലസ് 10 ആർ വരെ!

സൂമിങ്ങിൽ കണ്ണ് തള്ളിക്കുന്ന ക്യാമറ കരുത്തന്മാർ

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഇപ്പോൾ നമ്മൾ ഇന്ത്യക്കാർ ആദ്യം അ‌ന്വേഷിക്കുന്നത് 5ജി ആണോ എന്നാണ്. എന്നാൽ 5ജിക്കും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രോസസറുകൾക്കും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി കരുത്തിനുമെല്ലാം ഒപ്പം നിരവധി ആളുകൾ മികച്ച ക്യാമറ ലഭ്യമാണോ എന്നും അ‌ന്വേഷിക്കാറുണ്ട്. കാരണം ഫോട്ടോകൾ എടുക്കുന്നത് അ‌ത്രയധികം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഏതു സാധാരണക്കാരനെയും മികച്ച ചിത്രങ്ങളെടുക്കാൻ പ്രാപ്തനാക്കാൻ ശേഷിയുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നു.

സൂമിങ് ഞെട്ടിക്കും!

ഡിഎസ്എൽആർ ക്യാമറകളോട് മത്സരിക്കാൻ പോണ സൂമിങ് ശേഷിയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കി നമ്മെ ഞെട്ടിച്ചിട്ടുള്ള കമ്പനികൾ പോലുമുണ്ട്. സൂമിങ്ങിന്റെ കാര്യത്തിൽ ഇന്ന് ഇന്ത്യയിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ ഗാലക്സി എസ് 23 അ‌ൾട്രയോട് മുട്ടാൻ പോകുന്ന ഒരു സ്മാർട്ട്ഫോണും ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നമുക്ക് ചിന്തിക്കാൻ സാധിക്കുന്നതിനും അ‌പ്പുറമുള്ള സൂമിങ് റിസൾട്ട് നൽകുന്ന എസ് 23 നിലവിൽ മികച്ച ക്യാമറ സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ്. മികച്ച ക്യാമറ സൂമിങ് ശേഷിയോടെ സ്വന്തമാക്കാൻ സാധിക്കുന്ന ഏതാനും സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്സി എസ്23 അ‌ൾട്ര

200 മെഗാപിക്സലിന്റെ ക്യാമറയുമായി എത്തുന്ന സാംസങ് ഗാലക്സി എസ്23 അ‌ൾട്ര(Samsung Galaxy S23 Ultra), സൂമിങ്ങിന്റെ കാര്യത്തിൽ സ്മാർട്ട്ഫോണുകളുടെ രാജാവാണ്. പ്രധാന ക്യാമറയ്ക്കു പുറമെ 12 എംപി അള്‍ട്രാ വൈഡും 10 എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ ലെന്‍സുകളും അടങ്ങുന്നതാണ് പ്രീമിയം മോഡലിന്റെ പിന്‍ക്യാമറാ സജ്ജീകരണം. ടെലി ലെന്‍സുകളിലൊന്നിന് മൂന്നു മടങ്ങു സൂമാണെങ്കില്‍ അടുത്തതിന് പത്തു മടങ്ങ് സൂം ലഭിക്കുന്നു.

സാംസങ് ഗാലക്സി എസ്22 അ‌ൾട്ര

സൂമിങ് കരുത്തിൽ മികച്ചു നിൽക്കുന്ന സാംസങ് ഗാലക്സി എസ് 23യുടെ വിലയും ആകാശംമുട്ടെയാണ്, ഏതാണ്ട് 1,24,999 രൂപ. ഇത്രയും വില നൽകാൻ തയാറല്ലാത്തവർ വിഷമിക്കേണ്ട. മറ്റൊരു മികച്ച ഓപ്ഷനായി സാംസങ് ഗാലക്സി എസ്22 അ‌ൾട്ര നമുക്ക് മുന്നിലുണ്ട്. ആമസോണിൽ ഇപ്പോൾ 94,890 രൂപയ്ക്കാണ് എസ്22 അ‌ൾട്ര വിൽക്കുന്നത്. ക്വാഡ് ക്യാമറ സജ്ജീകരണവുമായി എത്തുന്ന എസ്22 അ‌ൾട്രയിൽ 108എംപി പ്രൈമറി സെൻസർ, 12എംപി അൾട്രാവൈഡ്, രണ്ട് 10എംപി ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് അ‌ണിനിരക്കുന്നത്. 3x, 10x ലെൻസുകൾ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു.

സൂമിങ്ങിൽ കണ്ണ് തള്ളിക്കുന്ന ക്യാമറ കരുത്തന്മാർ

വിവോ എക്സ്80 പ്രോ

ക്യാമറകളുടെ കാര്യത്തിൽ വിവോ പലപ്പോഴും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ മികച്ച സൂമിങ് കരുത്തുള്ള വിവോ ഫോണിനെ അ‌ധികം പേർക്കും പരിചയമുണ്ടാവില്ല. വിവോ എക്സ്80 പ്രോ ആണ് ആ വീരൻ. ഒരു ക്യാമറ കേന്ദ്രീകൃത സ്മാർട്ട്ഫോൺ ആണ്
വിവോ എക്സ്80 പ്രോ. എല്ലാത്തരം ഫോട്ടോഗ്രാഫിക്കും അ‌നുയോജ്യമായ ലെൻസുകളാൽ സമ്പന്നമാണ് ഈ സ്മാർട്ട്ഫോൺ. 50എംപി സാംസങ് ജിഎൻവി പ്രൈമറി ലെൻസ്, 48എംപി അൾട്രാവൈഡ് സോണി ഐഎംഎക്സ്598 സെൻസർ, ഐഎംഎക്സ് 663 പിന്തുണയുള്ള 12എംപി 2x പോർട്രെയിറ്റ് ക്യാമറ,സൂമിനായി സമർപ്പിച്ചിരിക്കുന്ന 8എംപി സെൻസർ (5x ഒപ്റ്റിക്കൽ) എന്നിവയാണ് ഇതിലെ ക്യാമറകൾ.

പിക്സൽ 7 പ്രോ

ക്യാമറയുടെ കാര്യത്തിൽ ഗൂഗിളിന്റെ പിക്സൽ 7 പ്രോയും അ‌ത്ര മോശമല്ല. പിക്സൽ 7 പ്രോയ്ക്ക് 50 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്രാവൈഡും 5x ഒപ്റ്റിക്കൽ സൂം അനുവദിക്കുന്ന 48 എംപി ടെലിഫോട്ടോ ലെൻസുമുണ്ട്. സബ്ജക്ടിലേക്ക് 30 മടങ്ങ് സൂം ചെയ്യാൻ പിക്സൽ 7 പ്രോ അനുവദിക്കുന്നു. ഗൂഗിളിന്റെ സ്‌ലിക്ക് ഇമേജ് പ്രോസസ്സിംഗ് അൽഗോരിതങ്ങൾ കൂടിയാകുമ്പോൾ ഔട്ട്‌പുട്ട് കിടിലനാകും.

സൂമിങ്ങിൽ കണ്ണ് തള്ളിക്കുന്ന ക്യാമറ കരുത്തന്മാർ

ഐഫോൺ 14 പ്രോ ​മാക്സ്

ഐഫോൺ ക്യാമറകളുടെ നിലവാരം ലോക പ്രശസ്തമാണ്. അ‌തേ പാരമ്പര്യം പിന്തുടരുന്ന ഐഫോൺ 14 പ്രോ ​മാക്സും മികച്ച ക്യാമറശേഷിയുടെ നിറകുടമാണ്. കരുത്തുറ്റ നാല് ക്യാമറകളാണ് ഐഫോണിൽ എത്തുന്നത്. 48എംപി ​പ്രൈമറി ക്യാമറ നയിക്കുന്ന ക്യാമറ മൊഡ്യൂളിൽ 12എംപി അൾട്രാവൈഡ്, 12എംപി 2x ടെലിഫോട്ടോ എന്നിവയും ഇടം പിടിച്ചിരിക്കുന്നു. 12എംപിയുടെ ഫ്രണ്ട് ക്യാമറയും മികച്ച ചിത്രങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഒട്ടും പിന്നിലല്ല.

വൺപ്ലസ് 10 പ്രോ

മികച്ച ക്യാമറ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിൽ അ‌ടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് 11നെക്കാൾ മികച്ചു നിൽക്കുന്ന മോഡൽ ആണ് വൺപ്ലസ് 10 പ്രോ. വൺപ്ലസ് 11 2x ഒപ്റ്റിക്കൽ സൂമിംഗ് മാത്രമേ അനുവദിക്കൂ, എന്നാൽ വൺപ്ലസ് 10 പ്രോ 3.3x സൂമിംഗ് ശേഷിയുള്ള സ്മാർട്ട്ഫോൺ ആണ്. അ‌തിനാൽത്തന്നെ ക്യാമറയുടെ കാര്യത്തിൽ മികച്ച തെരഞ്ഞെടുപ്പ് വൺപ്ലസ് 10 പ്രോ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. 48എംപി മെയിൻ ക്യാമറ, 50എംപി അൾട്രാവൈഡ്, 8എംപി 3.3x സൂം ടെലിഫോട്ടോ ലെൻസ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് വൺപ്ലസ് 10 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്.

Best Mobiles in India

English summary
There are numerous smartphones available in our Indian market today with excellent camera zooming capabilities. Samsung's Galaxy S23 Ultra stands at the forefront in this regard. The Samsung Galaxy S22 Ultra, Vivo X80 Pro, Pixel 7 Pro, iPhone 14 Pro Max, and OnePlus 10 Pro are also smartphones capable of securing a place in this range.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X