പഴമയുടെ പ്രൗഡിയിൽ പുതിയ കാലത്തിന്റെ കരുത്ത്; നോക്കിയയുടെ പുതിയ ഫീച്ചർഫോൺ ഇതാ എത്തി

|

മൊ​ബൈൽഫോൺ വിപണികളിൽ ഇന്ന് സ്മാർട്ട്ഫോണുകളാണ് രാജാക്കന്മാർ. പലരുടെയും ജീവിതം തന്നെ ഇന്ന് മുന്നോട്ടുപോകുന്നത് സ്മാർട്ട്ഫോണുകളുടെ സ്മാർട്ട്നെസിലാണ്. എന്നാൽ സ്മാർട്ട്ഫോണുകൾ ഉള്ളവർ മാത്രമാണോ നമുക്കിടയിലുള്ളത്. അ‌ല്ലെന്ന് വളരെ വ്യക്തമാണ്. പലകാരണങ്ങൾ കൊണ്ടും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ തയാറാകാത്ത ഒരുപാട് ആളുകളെ നമുക്ക് ചുറ്റും കാണാം.

പഴയ കീ പാഡ് ഫോണുകൾ

എന്നാൽ ഇവർ ഫോൺ വിരോധികളാണ് എന്നല്ല പറഞ്ഞുവരുന്നത്, സ്മാർട്ട്ഫോണിനോട് താൽപര്യമില്ലാത്തവരാണ് എന്നാണ്. ഉപയോഗിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഇപ്പോഴും പഴയ കീ പാഡ് ഫോണുകൾ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അ‌തിന് അ‌വർക്ക് പല കാരണങ്ങളും കാണും. പഴയ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. അ‌തിനാൽത്തന്നെ മൊ​ബൈൽ കമ്പനികളും ഫീച്ചർ ഫോൺ നിർമാണത്തിൽ സജീവമാണ്.

പുത്തൻ മോഡലുകൾ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുന്നതിനൊപ്പം തന്നെ വലിയ ആരവങ്ങളില്ലാതെ ഫീച്ചർ ഫോൺ കച്ചവടവും ഉഷാറായി മുന്നോട്ടു പോകുന്നുണ്ട്. അ‌തിനാൽ ഈ മേഖലയിലും നവീകരണവും പുത്തൻ മോഡലുകൾ ഇറക്കലുമെല്ലാം നടക്കുന്നുണ്ട്. ഫീച്ചർ ഫോൺ പ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയുമായി ഇപ്പോൾ പ്രമുഖ മൊ​ബൈൽ നിർമാതാക്കളായ നോക്കിയ രംഗത്ത് എത്തിയിരിക്കുകയാണ്.

എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?

നോക്കിയ എക്പ്രസ് മ്യൂസിക്

തങ്ങളു​ടെ പഴയ നോക്കിയ എക്പ്രസ് മ്യൂസിക് ഫോണിനെ കാലത്തിനൊത്ത് പരിഷ്കരിച്ച് അ‌വതരിപ്പിച്ചുകൊണ്ടാണ് നോക്കിയ ഫീച്ചർ ഫോൺ രംഗത്ത് തങ്ങളുടെ ശക്തി നിലനിർത്താൻ എത്തുന്നത്. ഇതിനായി 4ജി കരുത്തിൽ നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ എന്ന ഫോണാണ് നോക്കിയ അ‌ണിയിച്ചൊരുക്കിയിരിക്കുന്നത്. പഴയ ഫോണി​ന്റെ ലുക്കിൽ പുത്തൻ കാലത്തിന്റെ അ‌ത്യാവശ്യം വേണ്ട ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് തയാറാക്കിയിരിക്കുന്നൊരു കീപാഡ് ഫോൺ. അ‌താണ് പുതിയ നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ.

ഓഡിയോ കണ്‍ട്രോള്‍

സെപ്റ്റംബർ സെപ്റ്റംബര്‍ 19ന് വിവിധ റീട്ടെയില്‍ സ്റ്റോറുകളിലും നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റിലും നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ എന്ന ഫീച്ചർ ഫോണിന്റെ വിൽപന ആരംഭിക്കും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പണ്ട് ഏറെ തരംഗമായിരുന്ന മോഡലാണ് നോക്കിയയു​ടെ എക്സ്പ്രസ് മ്യൂസിക്. ആ എക്സ്പ്രസ് മ്യൂസിക്കിന്റെ ​ഹൈലറ്റായിരുന്ന ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും വിഷ്വല്‍ ഡിസൈനും പുതിയ നോക്കിയ ഫോണിലും കാണാൻ സാധിക്കും.

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭംറിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

ഏറ്റവും വലിയ പ്രത്യേകത

2.4 ഇഞ്ച് QVGA ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. Unisoc T107 SoC ഫോണിന്റെ പ്രൊസസര്‍. ഈ ഫീച്ചർ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കാവുന്ന ഘടകം വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണുകള്‍ ഫോണിൽതന്നെ യഥാര്‍ത്ഥമായി ഇന്‍ബില്‍റ്റ് ചെയ്തിരിക്കുന്നു എന്നതാണ്. 121.9 ഗ്രാം ഭാരം ആണ് ​ഈ രണ്ടാം പതിപ്പുകാരനുള്ളത്. പഴയ മോഡലിലേതു പോലെ ഈ ഫോണിലും മ്യൂസികിന് പ്രാധാന്യം നൽകിയാണ് നോക്കിയ പുറത്തിറക്കുന്നത്.

മ്യൂസിക് പ്ലേബാക്ക് ബട്ടണുകള്‍

പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന വയര്‍ലെസ് ഇയര്‍ബഡുകളെ സംബന്ധിച്ചിടത്തോളം, ഉപയോഗിക്കാത്തപ്പോള്‍ സ്ലൈഡറിന് പിന്നില്‍ വയ്ക്കാന്‍ സൗകര്യമുണ്ട്. ഡിസ്‌പ്ലേയുടെ ഇരുവശങ്ങളിലും മ്യൂസിക് പ്ലേബാക്ക് ബട്ടണുകള്‍ ഉണ്ട്. 0.3 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ, ഡിസ്‌പ്ലേയ്ക്ക് താഴെയായി ടി 9 കീബോര്‍ഡ്, നീക്കം ചെയ്യാവുന്ന 1450 mAh ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഇനി മലർത്തിയടിക്കാൻ മസ്ക് മാത്രം; ലോക കോടീശ്വരന്മാരിൽ രണ്ടാമതെത്തി അ‌ദാനിഇനി മലർത്തിയടിക്കാൻ മസ്ക് മാത്രം; ലോക കോടീശ്വരന്മാരിൽ രണ്ടാമതെത്തി അ‌ദാനി

20 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയം

പുത്തൻ മാറ്റമായി മൈക്രോ USB പോര്‍ട്ടിന്റെയും ബ്ലൂടൂത്ത് v5 കണക്റ്റിവിറ്റിയുടെയും സഹായത്തോടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് 20 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയം ഫോൺ നല്‍കുന്നുണ്ട്. വെള്ള, കറുപ്പ് എന്നീ രണ്ട് നിറങ്ങളില്‍ ആണ് ഫോൺ വിൽപ്പനയ്ക്ക് എത്തുക. 128 എംബി ആണ് ഫോണിന്റെ ബില്‍റ്റ്-ഇന്‍ സ്റ്റോറേജ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 48 എംബിയാണ് ഫോണിന്റെ റാം.

യഥാര്‍ത്ഥ വില

6499 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ ഇപ്പോള്‍, നോക്കിയ വെബ്സൈറ്റില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ഇത് 4999 രൂപയ്ക്ക് ലഭിക്കും. ഡ്യൂറബിലിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കര്‍ക്കശമായ ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടാണ് നോക്കിയ 5710 എക്‌സ്പ്രസ് ഓഡിയോ വിൽപ്പനയ്ക്ക് എത്തിക്കുന്നത് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ പറയുന്നത്. എന്തായാലും പുത്തൻ കാലത്തിനൊത്തുള്ള ഒരു മികച്ച ഫീച്ചർ ഫോൺ ആയിരിക്കും നോക്കിയ എത്തിക്കുക എന്ന് പ്രതീക്ഷിക്കാം.

75 ശതമാനം ഡിസ്കൌണ്ട്; സ്മാർട്ട് വാച്ചുകൾക്ക് വൻ ഓഫറുമായി ആമസോൺ75 ശതമാനം ഡിസ്കൌണ്ട്; സ്മാർട്ട് വാച്ചുകൾക്ക് വൻ ഓഫറുമായി ആമസോൺ

Best Mobiles in India

English summary
Nokia, the leading mobile manufacturer, has come up with some good news for feature phone lovers. Nokia is looking to maintain its strength in the feature phone field by introducing its old Nokia Express Music phone with an updated version.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X