Home
Mobile

അ‌മ്പോ എന്തൊരു വമ്പ്! 3 ദിവസ ബാറ്ററി ​ലൈഫും ഞെട്ടിക്കുന്ന കഴിവുകളും; നോക്കിയ ജി22, സി32, സി22 എന്നിവ കിടുക്കും

നിലവിലുള്ള സ്മാർട്ട്ഫോൺ ഭീമന്മാർക്ക് വൻ വെല്ലുവിളി ഉയർത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകളുമായി നോക്കിയ വീണ്ടും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നു. ഒന്നല്ല, രണ്ടല്ല, മൂന്ന് പടക്കുതിരകളെയാണ് നോക്കിയ ഒറ്റയടിക്ക് പുറത്തിറക്കിയിരിക്കുന്നത്. നോക്കിയ ജി22, നോക്കിയ സി32, നോക്കിയ സി22 എന്നിവയാണ് ഈ പടക്കുതിരകൾ.

മൂന്ന് ദിവസത്തെ ബാറ്ററി​ലൈഫ് ഈ മൂന്ന് സ്മാർട്ട്ഫോണുകളും വാഗ്ദാനം ചെയ്യുന്നതായി നോക്കിയ പറയുന്നു. ജി22 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നോക്കിയ എടുത്തുകാട്ടുന്നത് റിപ്പയറിങ് ചെയ്യാനുള്ള എളുപ്പമാണ്. അ‌തായത് എന്ത് പ്രശ്നം വന്നാലും മിനിറ്റുകൾക്കകം ഈ സ്മാർട്ട്ഫോൺ റെഡിയാക്കിയെടുക്കാമെന്നും അ‌ഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റാൻ സാധിക്കുമെന്നും നോക്കിയ പറയുന്നു.

അ‌മ്പോ എന്തൊരു വമ്പ്! നോക്കിയ ജി22, സി32, സി22 എന്നിവ കിടുക്കും

ഐഫിക്സിറ്റു(iFixit)മായി സഹകരിച്ചാണ് അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്മാർട്ട്ഫോൺ നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് നന്നാക്കാൻ രൂപകൽപ്പന ചെയ്ത ആദ്യത്തെ ബജറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണും നോക്കിയ ഇക്കൂട്ടത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ജി22 ആണ് സൂപ്പർഫാസ്റ്റ് വേഗത്തിൽ റിപ്പയറിങ് സാധ്യമാകുന്ന ആ വീരൻ.

ശനിയാഴ്ച ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയ ജി22 ഉൾപ്പെടെ ലോഞ്ച് ചെയ്തത്. ബാറ്ററിക്ക് പുറമെ സ്‌ക്രീൻ, ചാർജിങ് പോർട്ട് എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളും എളുപ്പത്തിൽ അഴിച്ചുമാറ്റാനും പുനസ്ഥാപിക്കാനും കഴിയുന്ന വിധത്തിലാണ് ജി22 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

''ആളുകൾ ദീർഘകാലം നിലനിൽക്കുന്നതും ഗുണമേന്മയുള്ളതുമായ ഉപകരണങ്ങളെ വിലമതിക്കുന്നു, അതിന് വിലയിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ജി22 അറ്റകുറ്റപ്പണി ചെയ്യാവുന്ന രൂപകൽപ്പനയോടെ നിർമ്മിച്ചതാണ്, അതിനാൽ കൂടുതൽനാൾ ഉപയോഗിക്കാം. സി32-ൽ നൂതന ഇമേജിംഗും സി22-ൽ മെച്ചപ്പെട്ട ഡ്യൂറബിളിറ്റിയും ഉള്ളതിനാൽ, സി-സീരീസും മൂല്യമുള്ളതാണ്'' എന്ന് എച്ച്എംഡി ഗ്ലോബലിന്റെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മേധാവി ആദം ഫെർഗൂസൺ വ്യക്തമാക്കി.

അ‌മ്പോ എന്തൊരു വമ്പ്! നോക്കിയ ജി22, സി32, സി22 എന്നിവ കിടുക്കും

സ്വയം നന്നാക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ

ഉപയോക്താക്കൾക്ക് വേണ്ടിവന്നാൻ സ്വയം നന്നാക്കാം എന്നതാണ് ജി22 -ന്റെ പ്രത്യേകത. ഇതിനായി ഈ സ്മാർട്ട്ഫോണിന്റെ രൂപകൽപ്പന മുതൽ നോക്കിയ ശ്രദ്ധ ചെലുത്തി. കൂടാതെ ഈ സ്മാർട്ട്ഫോണിനായി ഐഫിക്സിറ്റുമായി ആഗോള സഹകരണവും ഉറപ്പാക്കി. റിപ്പയർ ഗൈഡുകളും താങ്ങാനാവുന്ന റീപ്ലേസ്‌മെന്റ് ഭാഗങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഈ സഹകരണം ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

50 എംപി ക്യാമറ, 6.53 ഇഞ്ച് സ്‌ക്രീൻ, വലിയ ശേഷിയുള്ള ബാറ്ററി, ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ജി22 വി​ന്റെ പ്രധാനഫീച്ചറുകൾ. ഭാഗികമായി റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കുപയോഗിച്ചാണ് നിർമാണം. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ജി22വിന് മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് ആൻഡ്രോയിഡ് പതിപ്പുകളുടെ അപ്‌ഗ്രേഡും നോക്കിയ ഉറപ്പ് നൽകുന്നുണ്ട്.

മാർച്ച് 8 മുതലാണ് ജി22 വിന്റെ വിൽപ്പന ആരംഭിക്കുക എന്നാണ് സൂചന. മെച്ചപ്പെട്ട ബാസും വ്യക്തമായ ശബ്ദവും നൽകുന്ന OZO പ്ലേബാക്ക്, അധിക ചിലവില്ലാതെ മൂന്ന് വർഷത്തെ വിപുലീകൃത വാറന്റി എന്നിവയും പുതിയ ജി സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലുള്ള സ്മാർട്ട്ഫോൺ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ജി22വിന് കഴിഞ്ഞേക്കും.

അ‌മ്പോ എന്തൊരു വമ്പ്! നോക്കിയ ജി22, സി32, സി22 എന്നിവ കിടുക്കും

നോക്കിയ സി22

ശക്തമായ ബിൽഡ് ക്വാളിറ്റിയാണ് പുതിയ നോക്കിയ സി22 വിന്റെ ഏറ്റവും വലിയ സവിശേഷത. ഉപയോഗിക്കുന്നതിനിടെ നമ്മുടെ ​കൈയിൽനിന്നുണ്ടാകാവുന്ന പാകപ്പിഴകൾ എല്ലാം അ‌തിജീവിക്കാൻ തക്ക ശേഷിയോടെയാണ് ഈ സ്മാർട്ട്ഫോൺ നിർമിച്ചിരിക്കുന്നത് എന്നാണ് നോക്കിയ അ‌വകാശപ്പെടുന്നത്. IP52 റേറ്റിങ്ങുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.

കടുപ്പമേറിയ 2.5 ഡി ഡിസ്‌പ്ലേ ഗ്ലാസ്, ശക്തമായ പോളികാർബണേറ്റ് യൂണിബോഡി ഡിസൈനിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കർക്കശമായ മെറ്റൽ ഷാസി എന്നിവയും ഫോണിന്റെ സവിശേഷതയാണ്. ബായ്ക്കിൽ 13എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്. അസാധാരണമായ ബിൽഡ് ക്വാളിറ്റി ഈ ഫോണിന് ഏറെ ജനപ്രീതി നേടിക്കൊടുക്കും എന്നാണ് കമ്പനി വിശ്വസിക്കുന്നത്.

നോക്കിയ സി33

ക്യാമറയാണ് നോക്കിയ സി33 യുടെ സവിശേഷത. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. കടുപ്പമേറിയ ഗ്ലാസ് ഫിനിഷും സി-സീരീസിന് പ്രീമിയം ഫീൽ നൽകുന്ന മനോഹര സൈഡ്‌വാളുകളും ഈ സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നു. ആൻഡ്രോയിഡ് 13 ആണ് പ്രവർത്തനം. 3/64ജിബി, 4/128ജിബി എന്നീ വേരിയന്റുകൾ ലഭ്യമാകും.

വില

മെറ്റിയർ ഗ്രേ, ലഗൂൺ ബ്ലൂ നിറങ്ങളിലാണ് നോക്കിയ ജി 22 എത്തുന്നത്. ഇതിന് 179 യൂറോയാണ് വില. അ‌തായത് ഏകദേശം 15,307 രൂപ. നോക്കിയ സി32 ചാർക്കോൾ, ഓട്ടം ഗ്രീൻ, ബീച്ച് പിങ്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. 139 യൂറോയാണ്, സി32 വിന്റെ വില. ഇത് ഏകദേശം 11,931.95 രൂപ വരും.

മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡ്, രണ്ട് മെമ്മറി എന്നീ നിറങ്ങളിലാണ് സി22 ലഭ്യമാകുക. 2ജിബി റാം 64ജിബി ഇന്റേണൽ സ്റ്റോറേജ്, 3ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ വേരിയന്റുകളും സി22 വിന് ഉണ്ടാകും. 129 യൂറോ(ഏകദേശം 11,065.60 ഇന്ത്യൻ രൂപ)യാണ് സി22 വിന്റെ വില.

Best Mobiles in India

English summary
Nokia has launched three smartphones at once, namely the Nokia G22, Nokia C32, and Nokia C22. The main feature of these smartphones is their three-day battery life. The biggest feature of the G22 smartphone is its ease of repair. The C22 is distinguished by its high build quality. The Nokia C33's strength is its excellent camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X