20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

|

5ജി ഫോണുകൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സെലക്റ്റ് ചെയ്യാവുന്ന മികച്ച ഡിവൈസുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. 5G സപ്പോർട്ടിനൊപ്പം കിടിലൻ ഫീച്ചറുകളും ഈ ഡിവൈസുകളിൽ ലഭ്യമാണ്. 20,000ത്തിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

ആൻഡ്രോയിഡ് 12.0 ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻ ഒഎസ് 12.1 ആണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ 120 ഹെർട്സിന്റെ റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

വൺപ്ലസ്

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ഇഐഎസ് സപ്പോർട്ട് ഉള്ള 64 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഈ ക്യാമറ സജ്ജീകരണത്തിലെ ലെൻസുകൾ. 16 എംപി സെൽഫി സെൻസറും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

നോർഡ്
 

128 ജിബി ഇന്റേണൽ സ്റ്റോറേജും 6 ജിബി, 8 ജിബി റാം ഓപ്ഷനുകളും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 33 വാട്ട് ക്വിക്ക് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട

റെഡ്മി നോട്ട് 11 പ്രോ പ്ലസ്

റെഡ്മി നോട്ട് 11 പ്രോ പ്ലസ്

റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്ഫോൺ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസിന് കരുത്ത് പകരുന്നത്. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിലും 64 ജിബി, 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലും റെഡ്മി നോട്ട് 11 പ്രോ പ്ലസ് ലഭ്യമാകും.

റെഡ്മി

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 108 എംപി പ്രൈമറി സെൻസറാണ് റിയർ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 8 എംപി അൾട്ര വൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയും ഈ സെറ്റപ്പിൽ ലഭ്യമാണ്. 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു.

നോട്ട് 11 പ്രോ

5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 67W ക്വിക്ക് ചാർജിങ് സപ്പോർട്ട് റെഡ്മി നോട്ട് 11 പ്രോ പ്ലസിലെ വലിയ ബാറ്ററി 42 മിനുറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയും. 64 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റുകളും 6 ജിബി / 8 ജിബി റാം ഓപ്ഷനുകളും ലഭ്യമാണ്.

സാംസങ് ഗാലക്സി എം33

സാംസങ് ഗാലക്സി എം33

സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി സ്ക്രീനാണ് ഓഫർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. എക്സിനോസ് 1280 ഒക്ട കോർ പ്രോസസറാണ് സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോൺ 6 ജിബി / 8 ജിബി റാം ഓപ്ഷനുകളും 64 ജിബി / 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഓഫർ ചെയ്യുന്നു.

ആൻഡ്രോയിഡിലെ രാജരക്തങ്ങൾ; പുത്തൻ പിക്സൽ ഫോണുകളുടെ വിശേഷങ്ങൾ ഇതാആൻഡ്രോയിഡിലെ രാജരക്തങ്ങൾ; പുത്തൻ പിക്സൽ ഫോണുകളുടെ വിശേഷങ്ങൾ ഇതാ

ഗാലക്സി

റിയർ സൈഡിൽ നാല് ക്യാമറകളാണ് സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 എംപി മെയിൻ ക്യാമറയാണ് ഇതിലെ ഹൈലൈറ്റ് സെൻസർ. 5 എംപി അൾട്ര വൈഡ് ക്യാമറയും 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ക്യാമറയും ഡിവൈസിലെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിൽ ലഭ്യമാണ്.

5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

എം33

8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. സൈഡ് മൌണ്ടഡ് ഫിംഗർപ്രന്റ് സ്കാനറും 3.5mm ഓഡിയോ ജാക്കും സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 6000 mAh ബാറ്ററിയും സാംസങ് ഗാലക്സി എം33 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 25W ചാർജിങ് സ്പീഡും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
This article is to introduce the best devices that can be selected for those who are waiting to buy 5G phones. All these are smartphones priced below Rs 20,000. Along with 5G support, these devices are also available with great features. Read on to find out more about the best smartphones under 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X