ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

Written By:

ഒരു പൂര്‍ണത തികഞ്ഞ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോക്താവ് ആഗ്രഹിക്കുക നിലത്ത് വീണാല്‍ പൊട്ടാത്ത, വെളളം കയറാത്ത, ഹാക്ക് ചെയ്യാന്‍ പറ്റാത്ത സ്മാര്‍ട്ട്‌ഫോണായിരിക്കും. എന്നാല്‍ അത്തരത്തിലൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നു.

സെല്‍ഫി കളി "തീക്കളിയാക്കി" ജീവന്‍ പൊലിച്ചവര്‍...!

ടുറിങ് ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഭീമന്‍ ശേഷിയുളള 10 ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് ഫോണിനുളളത്.

 

ഫോണിലെ കോര്‍ ആപുകള്‍ തമ്മില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

 

സെര്‍വറുകളേയും മൂന്നാം കക്ഷി സേവനങ്ങളെയും പുറത്താക്കുന്നതിനായി ഫോണിന് ഫിംഗര്‍ പ്രിന്റ് റീഡര്‍ നല്‍കിയിരിക്കുന്നു.

 

ലിക്വിഡ് മോര്‍ഫിയം എന്ന വസ്തു കൊണ്ടാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

 

സ്റ്റീലിനെക്കാളും അലുമിനിയത്തേക്കാളും കട്ടി കൂടിയതാണ് ലിക്വിഡ്‌മോര്‍ഫിയം.

 

ഉളളിലെ ഘടകങ്ങളില്‍ നാനൊ കോട്ടിങ് നല്‍കിയിരിക്കുന്നതിനാല്‍ ഫോണ്‍ അതിതീവ്രതയോടെ വെളളത്തെ പ്രതിരോധിക്കുന്നു.

 

ജൂലൈ 31 മുതല്‍ ഫോണ്‍ 610 ഡോളറിന് യുഎസ് വിപണിയില്‍ ലഭ്യമായി തുടങ്ങും.

 

16ജിബി പതിപ്പാണ് ആദ്യം എത്തുന്നത്.

 

ആദ്യത്തെ സ്മാര്‍ട്ട്‌ഫോണുകളിലെ ജിപിഎസ്, വൈഫൈ, ക്യാമറ എന്നിവ പോലെയാണ് പൊട്ടാത്ത ഹാക്ക് ചെയ്യാന്‍ പറ്റാത്ത ഫോണ്‍ ഇന്ന് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് ടുറിങ് റൊബോട്ടിക്‌സ് ഇന്‍ഡസ്ട്രീസ് സിഇഒ സ്റ്റിവ് ഷോവൊ പറയുന്നു.

 

ഭീമന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് തങ്ങളുടെ ഫോണിലെ പ്രത്യേകതകള്‍ തീര്‍ച്ചയായും വെല്ലുവിളി സൃഷ്ടിക്കുമെന്ന് സ്റ്റിവ് ചൂണ്ടിക്കാണിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here comes an unbreakable, unhackable & waterproof smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot