Home
Mobile

5 സ്റ്റോറേജ് വേരിയന്റുകൾ, 50 എംപി ക്യാമറ, 33 വാട്ട് ഫാസ്റ്റ് ചാർജിങ്; എന്തിനും റെഡിയായി റിയൽമി 10

ഇന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള മൊ​ബൈൽ ബ്രാൻഡാണ് റിയൽമി(Realme). കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് റിയൽമി ഇന്ത്യൻ മനസുകളിൽ കയറിക്കൂടിയത്. ഇപ്പോൾ അ‌തേ ​ശൈലി മുറുക്കിപ്പിടിച്ചുകൊണ്ട് ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി ആരാധകർക്കായി അ‌വതരിപ്പിച്ചിരിക്കുകയാണ് റിയൽമി. ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന റിയൽമി 10 ആണ് ആ പുത്തൻ താരം.

ആരാധകർ കാത്തിരുന്ന റിയൽമി 10

ഉടൻ എത്തുമെന്ന് ഏറെ നാളായി ആരാധകർ കാത്തിരുന്ന റിയൽമി 10 ആണ് ഇപ്പോൾ കമ്പനി ​ആഗോള തലത്തിൽ പുറത്തിറക്കിയിരിക്കുന്നത്. അ‌ധികം താമസിയാതെ തന്നെ റിയൽമി 10 പ്രോ മോഡലുകളും പ്രതീക്ഷിക്കാം എന്നാണ് കമ്പനി തന്നെ വെളിപ്പെടുത്തുന്നത്. നവംബർ 17 ന് ആകും ഈ പ്രോ മോഡലുകളുടെ ലോഞ്ചിങ്. 50 എംപി ക്യാമറ, 33 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെ ഒരുപിടി മികച്ച ഫീച്ചറുകളുമായാണ് റിയൽമി 10 എത്തുന്നത്.

അ‌ഞ്ച് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും

അ‌ഞ്ച് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും എന്നതാണ് ഈ റിയൽമി ഫോണിന്റെ മറ്റൊരു പ്രത്യേകത. രണ്ടുമാസം മുൻപ് ഇന്ത്യയിൽ പുറത്തിറങ്ങിയ റിയൽമി 9ഐ 5ജി യുടേതിനു സമാനമായ യൂണിബോഡി ഡി​സൈൻ ആണ് റിയൽമി 10 ന് ഉള്ളത്. മീഡിയടെക് ഹീലിയോ ജി99 എസ്ഒസി ചിപ്സെറ്റ് ആണ് ചുറുചുറുക്കോടെയുള്ള പ്രവർത്തനത്തിനായി ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 6.4 ഇഞ്ചിന്റെ അ‌മോലെഡ് ഡിസ്പ്ലെ, 4 ജിബി മുതൽ 8 ജിബി വരെ വേരിയന്റുകളിൽ റാം 256 ജിബിവരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രധാന ഫീച്ചറുകൾ.

ക്യാമറ വിഭാഗത്തിലേക്കു വന്നാൽ

ക്യാമറ വിഭാഗത്തിലേക്കു വന്നാൽ, മൂന്ന് സെൻസറുകൾ ആണ് സാധാരണയായി ഇപ്പോൾ ഫോണിന്റെ പിൻവശത്ത് നൽകിവരുന്നത് എങ്കിൽ റിയൽമി ആ ശീലം തെറ്റിച്ചിട്ടുണ്ട്. ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് റിയൽമി 10 ന് ഉള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ആണ് അ‌വ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ സ്നാപ്പർ നൽകിയിട്ടുണ്ട്.

റിയൽമി 10 വില

റിയൽമി 10 വില

കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാകുന്ന റിയൽമി 10, സ്റ്റോറേജ് അ‌നുസരിച്ച് അ‌ഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. അ‌വയുടെ വില നോക്കാം:


ഠ 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്: $ 229 ( ഏകദേശം 18,700 രൂപ )
ഠ 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്: $ 249 ( ഏകദേശം 20,300 രൂപ )
ഠ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്: $ 269 ( ഏകദേശം 21,900 രൂപ )
ഠ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്: $ 279 ( ഏകദേശം 22,800 രൂപ )
ഠ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ്: $ 299 ( ഏകദേശം 24,400 രൂപ ).

റിയൽമി 10 -ന്റെ മറ്റ് സ്പെസിഫിക്കേഷനുകൾ

റിയൽമി 10 -ന്റെ മറ്റ് സ്പെസിഫിക്കേഷനുകൾ

2400 x 1080 പിക്സൽ റെസല്യൂഷനും 90ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള സാമാന്യം വലിയ 6.4 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയുമായാണ് റിയൽമി 10 വരുന്നത്. മുൻ പാനലിന് മുകളിൽ ഇടത് കോണിൽ ഒരു പഞ്ച് ഹോളും ഉണ്ട്, അതിൽ സെൽഫി ക്യാമറ സെൻസർ നൽകിയിരിക്കുന്നു. റാം ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വെർച്വൽ റാം സാങ്കേതികവിദ്യയും റിയൽമി 10 -ൽ സജ്ജീകരിച്ചിട്ടുണ്ട്.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0-ലാണ് പ്രവർത്തനം. 4G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളായി നൽകിയിരിക്കുന്നത്. 33വാട്ട് ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ചിന്റേതാണ് ബാറ്ററി. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
Realme 10 has been released with many features. Realme 10 comes with a handful of great features, like a 50-megapixel camera and 33-watt fast charging. Another highlight of this Realme phone is that it will be available in five storage variants. The Realme 10 has a unibody design similar to the Realme 9i 5G that was released in India two months ago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X