ഐഫോൺ 13 ന്റെ ഉടമയാകാൻ ​തയാറാണോ? എന്നാൽ 49,900 രൂപയുമായി വേഗം ബിഗ് ബില്യൺ ഡേയ്ക്ക് വിട്ടോ...

|

ബിഗ് ബില്യൺ ഡേയുടെ തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോൺ മോഡലുകൾക്ക് വൻ വിലക്കുറവാണ് ഓരോ മണിക്കൂറിലും പ്രഖ്യാപിക്കപ്പെടുന്നത്. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളാണ് ഫ്ലിപ്കാർട്ടിന്റെ ഈ ഓഫർ ഉത്സവത്തിലെ മുഖ്യ വിഭവങ്ങൾ. അ‌തിൽത്തന്നെ സ്മാർട്ട്ഫോൺ വിപണിയാണ് ഏറ്റവും സജീവവും കൂടുതൽ ആളുകളുടെ ശ്രദ്ധാകേന്ദ്രവും ആകുന്നത്.

 

കച്ചവടം ഉഷാറാക്കാൻ

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളെല്ലാം ഈ ഉത്സവദിനങ്ങളിൽ ബിഗ് ബില്യൺ ഡേയിൽ ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടം ഉഷാറാക്കാൻ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഈ നിരയിലേക്ക് ഇപ്പോൾ ഒരു ആഗോള ബ്രാൻഡ് മികച്ച ഓഫറിൽ വന്നതും ആ ഓഫറുമാണ് ഇപ്പോൾ ഉപഭോക്താക്കളെ രോമാഞ്ചം കൊള്ളിക്കുന്നത്. ബ്രാൻഡ് ഏതാണെന്നല്ലേ? ഇപ്പോൾ എല്ലായിടത്തും ചർച്ചയായ ആപ്പിളിന്റെ ഐഫോൺ ആണ് ആ സൂപ്പർതാരം.

ഐഫോൺ 13

എന്നാൽ ഐഫോൺ എന്നു കേട്ട് ഏറ്റവും പുതിയ 14 ആണെന്ന് ആവേശം കൊള്ളരുത്. തൽക്കാലം നമ്മൾ പറഞ്ഞു വരുന്നത് ഐഫോൺ 13 നെപ്പറ്റി ആണ്. 13 എന്നു കേട്ട് ചിലർ ചിലപ്പോൾ നെറ്റി ചുളിച്ചേക്കും. അ‌യ്യേ 13 ആയിരുന്നോ. പഴയതല്ലേ എന്നൊക്കെ. എന്നാൽ ഐഫോണുകളെപ്പറ്റി അ‌റിയാവുന്നവർ ചിലപ്പോൾ അ‌ങ്ങനെ പുച്ഛിക്കില്ല. പ്രത്യേകിച്ച് ഐഫോണിന് നൽകിയിരിക്കുന്ന ഓഫർ കൂടി കേൾക്കുമ്പോൾ തീ​രെ പുച്ഛിക്കാൻ സാധിക്കില്ല.

അ‌ലസത ജീവനെടുക്കും; സ്മാർട്ട്ഫോൺ തീ പിടിത്തം ഒഴിവാക്കാൻ ഓർത്തുവയ്ക്കൂ ഇക്കാര്യങ്ങൾ!അ‌ലസത ജീവനെടുക്കും; സ്മാർട്ട്ഫോൺ തീ പിടിത്തം ഒഴിവാക്കാൻ ഓർത്തുവയ്ക്കൂ ഇക്കാര്യങ്ങൾ!

ഏറ്റവും വലിയ വിലക്കുറവ്
 

കാരണം 49,900 രൂപയാണ് ബിഗ് ബില്യൺ ഡേയിൽ ഐഫോൺ 13 ന് ഓഫർ വിലയായി തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഐഫോൺ 13 ഇന്ത്യയിൽ ഇതുവരെ വിറ്റതിൽ ഏറ്റവും വലിയ വിലക്കുറവാണ് ഇത്. ഒരു ഐഫോൺ വാങ്ങണം എന്ന് നാളുകളായി കരുതിപ്പോരുന്ന ചിലർ കാണും. വിലയാണ് അ‌വരുടെ ആഗ്രഹത്തിന് തടസമായിരുന്നതെങ്കിൽ ഇത് അ‌ത്തരം ആളുകൾക്കുള്ള ഒരു സുവർണാവസരമാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

സുവർണാവസരം

കുറഞ്ഞ വിലയ്ക്ക് അ‌ത്ര മോശമല്ലാത്ത ഒരു ഐ​ഫോൺ മോഡൽ, അ‌തും ഐഫോണിന്റെ പുത്തൻ മോഡലായ 14 ൽ നിന്ന് അ‌ധികം വ്യത്യാസങ്ങളൊന്നും ഇല്ലാത്ത ഒരു മോഡൽ സ്വന്തമാക്കാനുള്ള അ‌വസരത്തെ സുവർണാവസരം എന്നു പറയുന്നതിൽ തെറ്റില്ലല്ലോ അ‌ല്ലേ!. ഈ ഓഫറിൽ വാങ്ങണോ എന്നത് താൽപര്യവും സാഹചര്യവും അ‌നുസരിച്ച് ഓരോരുത്തരും സ്വയം തീരുമാനം എടുക്കേണ്ട കാര്യമാണ്. സെപ്റ്റംബർ 23 മുതൽ 30 വരെയാണ് ബിഗ് ബില്യൺ ഡേ സെയിൽ നടക്കുന്നത്.

പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!പിക്സൽ മിനി ജനിക്കു​മോ? ഗൂഗിൾ പണിപ്പുരയിലെന്ന് രഹസ്യ റിപ്പോർട്ട്!

പഴഫോൺ

കഴിഞ്ഞ വർഷം ആണ് ഐഫോൺ 13 വിപണിയിലെത്തിയത്. ഇറങ്ങിയിട്ട് ഒരു വർഷമായതു കൊണ്ട് പഴഫോൺ ആണ് എന്നു കരുതേണ്ട ആവശ്യം ഐഫോണിന്റെ കാര്യത്തിൽ ഇല്ല എന്നറിയാമല്ലോ. ''ഐഫോണിന്റെ മൊഞ്ചൊന്നും അ‌ത്ര പെട്ടെന്ന് പൊയ്പ്പോവൂല്ല സാറേ'' എന്ന് വേണമെങ്കിൽ പറയാം. എന്നാലും ഐഫോണിന്റെ 14 സീരീസ് ഇറങ്ങിയതോ​ടെ 13 ന്റെ വില സ്വാഭാവികമായും അ‌ൽപ്പം കുറയും എന്ന് ചിലർ ഇതിനകം ഊഹിച്ചിരിക്കും. എന്നാൽ ഊഹത്തിനും അ‌പ്പുറത്തുള്ള ഓഫർ വിലയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത് എന്നാണ് ഐഫോൺ ആരാധകർ പറയുന്നത്.

വെബ്​സൈറ്റിൽ 69,900 രൂപ

ആപ്പിളിന്റെ ഇന്ത്യയിലെ വെബ്​സൈറ്റിൽ ഐഫോൺ 13 ന്റെ 128 ജിബി ഇന്റേണൽ സ്റ്റോറജുള്ള വേരിയന്റ് 10, 000 രൂപ വിലക്കുറ​വോടെ 69,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കെയാണ് ബിഗ് ബില്യൺ ഡേയിൽ ഫ്ലിപ്കാർട്ടിലൂടെ 49,900 രൂപയ്ക്ക് ഐഫോൺ 13 ലഭ്യമായിരിക്കുന്നത്.

കുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അ‌ന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ​ലൈറ്റ് 5ജികുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് ഉള്ള ഫോൺ അ‌ന്വേഷിക്കുകയാണോ? ഇതാ പരിചയപ്പെടൂ ഐക്കൂ Z6 ​ലൈറ്റ് 5ജി

കിടിലൻ ഫീച്ചറുകളും

60ഹെർട്സ് 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെ, ഫേസ് ​ഐഡി സെൻസറോടുകൂടിയ 12 എംപി ഫ്രണ്ട് ക്യാമറ, ആപ്പിൾ എ15 ബയോണിക് ചിപ്, പിന്നിൽ 12 എംപി ഡ്യൂവൽ ക്യാമറ എന്നിങ്ങനെ എല്ലാ കിടിലൻ ഫീച്ചറുകളും ഐഫോൺ 13 ൽ ഉണ്ട്. 12 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുള്ള ഫോണിൽ സിനിമാറ്റിക് മോഡ് ഉൾപ്പെടെ ലഭ്യമാകും. അ‌തിനാൽത്തന്നെ ഐഫോൺ 14 നൊപ്പം പിടിച്ചു നിൽക്കാൻ കെൽപ്പുള്ള ഐറ്റമാണ് ഐഫോൺ 13 എന്ന് പറയാം.

ചെറിയ വ്യത്യാസങ്ങൾ

അ‌ഡീഷണൽ ജിപിയു(GPU), അ‌ൽപ്പം വലിയ ബാറ്ററി, ഓട്ടോ ഫോക്കസോടു കൂടിയ വലിയൊരു ക്യാമറ സെൻസർ, എന്നിങ്ങനെ എതാനും ഘടകങ്ങൾ പുതിയ മോഡലിൽ ഉണ്ട് എന്നതാണ് ഇരു മോഡലുകളും തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ. ഐഫോൺ 14 വാങ്ങണമെങ്കിൽ ഇന്ത്യയിൽ 79,900 രൂപ മുടക്കണം എന്നതും ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്.

ഓഫറിനെന്നും ബെസ്റ്റ് ആമസോൺ തന്നെ; റെഡ്മി ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾഓഫറിനെന്നും ബെസ്റ്റ് ആമസോൺ തന്നെ; റെഡ്മി ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ

മറ്റൊരു വമ്പൻ ഓഫർകൂടി

ഐഫോൺ 13 വാങ്ങുന്നത് ആകർഷകമാക്കാൻ മറ്റൊരു വമ്പൻ ഓഫർകൂടി ഫ്ലിപ്കാർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ നൽകുന്നതിലൂടെ 19,000 രൂപ വരെ ഇളവ് ​ലഭിക്കും എന്നതാണ് ആ ഓഫർ. എന്നാൽ ഈ ഘട്ടത്തിൽ ഓർക്കേണ്ട ഒരു കാര്യം നിങ്ങൾ നൽകുന്ന പഴയ ഫോണിന്റെ കണ്ടീഷനും വാല്യുവും കണക്കാക്കിയാകും എത്ര രൂപ എക്സ്ചേഞ്ച് ഇനത്തിൽ കുറയ്ക്കും എന്നത് തീരുമാനിക്കുക എന്നതാണ്.

1 രൂപ അ‌ഡ്വാൻസിൽ കച്ചവടം ഉറപ്പിക്കാം; വമ്പൻ ഓഫറുകളുടെ ബിഗ് ബില്യൺ ഡേ തീയതി പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്1 രൂപ അ‌ഡ്വാൻസിൽ കച്ചവടം ഉറപ്പിക്കാം; വമ്പൻ ഓഫറുകളുടെ ബിഗ് ബില്യൺ ഡേ തീയതി പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്

Best Mobiles in India

English summary
All major smartphone manufacturers are coming to the scene to boost business by announcing offers on Flipkart's Big Billion Day. With an offer price of Rs 49,900, the iPhone 13 is now the star of the Big Billion Day offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X