'വാങ്ങാമെങ്കിൽ വാങ്ങിക്കോ'; വമ്പൻ ഓഫറുകളുമായി നത്തിങ്ഫോണിന്റെ ബിഗ് ബില്യൺ ഡേ അ‌രങ്ങേറ്റം

|

സ്മാർട്ട്ഫോൺ പ്രേമികൾക്കും ​ഒരു പുത്തൻ ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കും പ്രതീക്ഷകൾ പകർന്ന് ഫ്ലിപ്കാർട്ട് തങ്ങളുടെ ബിഗ് ബില്യൺ ഡേ സെപ്റ്റംബർ 23 ന് ആരംഭിക്കാൻ പോവുകയാണ്. ഇതിനോടനുബന്ധിച്ച് നിരവധി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനായി ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. വൻ ഓഫറുകളുമായാണ് ഈ കമ്പനികളുടെയെല്ലാം വരവ്.

 

സ്മാർട്ട്ഫോണിന് കിടിലൻ വിലക്കുറവ്

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയിലെ പുതുമുഖമായ നത്തിങ് ഫോണും തങ്ങളുടെ സ്മാർട്ട്ഫോണിന് കിടിലൻ വിലക്കുറവ് പ്രഖ്യാപിച്ച് വരവ് അ‌റിയിച്ചു കഴിഞ്ഞു. വിവിധ സ്റ്റോ​റേജ് വേരിയന്റുകളിൽ എത്തിയ നത്തിങ് ഫോൺ 1 ( Nothing Phone (1) 32,999 രൂപയ്ക്കും 38,999 രൂപയ്ക്കുമാണ് ആദ്യം വിപണിയിൽ എത്തിയത്. തുടർന്ന് ഈ വിലയിൽ ആയിരം രൂപ കൂടി വർധിച്ചിരുന്നു. അ‌തോ​ടെ ഫോൺ വാങ്ങണമെങ്കിൽ 33,999 രൂപ ആണ് നൽകേണ്ടിയിരുന്നത്.

ഞെട്ടേണ്ട

ഇത്രയും ഭീമമായ തുക കണ്ട് ഞെട്ടേണ്ട. ബിഗ് ബില്യൺ ഡേയിൽ എത്തുമ്പോഴേക്ക് ഈ വിലയെല്ലാം ഉപേക്ഷിച്ച് കുറച്ചുകൂടി ആളുകൾക്ക് വാങ്ങാൻ പറ്റുന്ന തുകയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എത്രയാണ് എന്നല്ലേ. 5000 രൂപയുടെ ഡിസ്കൗണ്ട് ആണ് നത്തിങ് ഫോൺ(1) ന് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളും വിലയും എല്ലാം മനസിലാക്കി വാങ്ങാനുള്ള തയാറെടുപ്പുകളും നടത്തിവരുന്ന ആളുകൾക്ക് പരിഗണിക്കാവുന്ന ഒരു ​മോഡലാണ് നത്തിങ് ഫോൺ (1).

നീലപ്പട്ടണിഞ്ഞ സുന്ദരൻ; വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷനെക്കുറിച്ചറിയേണ്ടതെല്ലാംനീലപ്പട്ടണിഞ്ഞ സുന്ദരൻ; വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷനെക്കുറിച്ചറിയേണ്ടതെല്ലാം

കാത്തിരിക്കേണ്ട
 

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫർ ആരംഭിക്കുക 23 ന് ആണെങ്കിലും ​പ്ലസ് മെമ്പേഴ്സിന് ഒരു ദിവസം മുമ്പേ വാങ്ങാൻ അ‌വസരം ഉണ്ടാകുമെന്ന് കമ്പനി നേരത്തെ അ‌റിയിച്ചിരുന്നു. എന്നാൽ നത്തിങ് ഫോൺ സ്വന്തമാക്കണമെങ്കിൽ ഇത്രയും കൂടി കാത്തിരിക്കേണ്ട. അ‌ത്യാവശ്യക്കാർക്ക് നേരത്തെ തന്നെ വാങ്ങാനായി നത്തിങ്ഫോൺ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. കാത്തിരിക്കാൻ സമയമില്ലാത്തവർ നേരേ ​വെബ്​സൈറ്റ് സന്ദർശിച്ചാൽ ഓഫർ വിവരങ്ങൾ മനസിലാക്കി ഫോൺ സ്വന്തമാക്കാം.

25,999 രൂപയ്ക്കൊരു നത്തിങ്ഫോൺ(1)

25,999 രൂപയ്ക്കൊരു നത്തിങ്ഫോൺ(1)

ഇതുവരെ വിറ്റതിൽ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് തങ്ങളുടെ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. 25,999 രൂപയാണ് നത്തിങ്ഫോൺ(1)ന് ഓഫറുകൾ ഉൾപ്പെടെ വിലവരുക. സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 1 മുതൽ ക്യാച്ച് മീ ഇഫ് യു ക്യാൻ 'Catch Me If You Can Sale') സെയിലിന്റെ ഭാഗമായി ഫോൺ വാങ്ങാൻ സാധിക്കും.

5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

ഡിസ്കൗണ്ട്

ബാങ്ക് ഓഫറും എക്സ്ചേഞ്ച് ബോണസ് ഓഫറായി 3000 രൂപയും കുറച്ചിട്ടുള്ള ഡിസ്കൗണ്ട് ആണ് ഇത്. അ‌തേസമയം എക്സ്ചേഞ്ച് ഓഫറിലൂടെ വില 17,000 രൂപ ഡിസ്കൗണ്ടിൽ 16000 രൂപയ്ക്ക് ഇതേ ഫോൺ വാങ്ങാമെന്നും പറയുന്നുണ്ട്. പുത്തൻ നത്തിങ് (1) എത്ര രൂപയ്ക്ക് കിട്ടും എന്നത് എക്സ്​ചേഞ്ച് ഫോണിനു ലഭിക്കുന്ന വിലയെ ആശ്രയിച്ചാണ് ഉറപ്പിക്കാനാകുക. എക്സ്ചേഞ്ച് ​ഫോണിന് 17,000 രൂപ കിട്ടിയാൽ മാത്രമേ 16000 രൂപയ്ക്ക് നത്തിങ്ഫോൺ ലഭ്യമാകൂ.

ഫീച്ചറുകളനുസരിച്ച് വില

ഇത്ര വിലക്കുറവിൽ കിട്ടുന്ന ഈ വമ്പൻ സ്മാർട്ട്​ഫോണിന്റെ ഫീച്ചറുകളനുസരിച്ച് വില എന്തൊക്കെയാണെന്നു നോക്കാം. 8ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് സാധാരണ ഓഫറുകളോടെ 5000 രൂപ ഡിസ്കൗണ്ടിൽ 25,999 ആണ് വില. തൊട്ടടുത്തു വരുന്ന വേരിയന്റായ 8ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഫോണിന് 28,999 രൂപയും മറ്റൊരു വേരിയന്റായ 12 ജിബി റാം +256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

ഒരു ലക്ഷത്തോളം സ്മാർട്ട്​​ഫോണുകൾ

16.64 സെമീ (6.55 ഇഞ്ച് ) ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 50MP + 50MP ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 4500 mAh ലിഥിയം-അയൺ ബാറ്ററി ക്വാൽകോം സ്നാപ്ഡ്രാഗൺ 778G+ പ്രോസസർ, എന്നിവയാണ് നത്തിങ് ഫോൺ നൽകുന്ന പ്രധാന ഫീച്ചറുകൾ. ഫ്ലിപ്കാർട്ടിൽ 20 ദിവസം നടക്കുന്ന ​ബിഗ് ബില്യൺ ഡേ സെയിലിൽ ഒരു ലക്ഷത്തോളം സ്മാർട്ട്​​ഫോണുകൾ വിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് നത്തിങ് ഇന്ത്യ ​​​വൈസ് പ്രസിഡൻ് വ്യക്തമാക്കിയിരുന്നു.

Best Mobiles in India

English summary
Although the Big Billion Day offer starts on the 23rd, Plus members will have the opportunity to buy a day earlier. But Nothingphone has announced a special offer for those who need it early.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X