Home
Mobile

വമ്പന്മാരിലെ മുമ്പനാര്? ഓപ്പോ റെനോ 7 പ്രോ vs വൺപ്ലസ് 9ആർടി താരതമ്യം

മികച്ച ഫീച്ചറുകളുമായി ഓപ്പോ റെനോ 7 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. റെനോ 7 5ജി, റെനോ 7 പ്രോ 5ജി എന്നീ ഡിവൈസുകളാണ് ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ചൈനയിൽ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ഈ ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. സീരിസിന്റെ ഹൈലൈറ്റ് തന്നെ കിടിലൻ ക്യാമറ ഫീച്ചറുമായി എത്തുന്ന ഓപ്പോ റെനോ 7 പ്രോ 5ജി സ്മാർട്ട്ഫോൺ ആണ്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 മെയിൻ ലെൻസും കളർ ടെമ്പറേച്ചർ സെൻസറും ഉൾപ്പെടെ ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഓപ്പോ റെനോ 7 പ്രോയുടെ പിൻ ക്യാമറ സെറ്റപ്പ്.

സെൽഫി

സെൽഫികൾ പകർത്താൻ 32 മെഗാപിക്സൽ സോണി ഐഎംഎക്സ്709 ക്യാമറയും നൽകിയിരിക്കുന്നു. മീഡിയാടെക്ക് ഡൈമൻസിറ്റി 1200 ചിപ്പ്സെറ്റാണ് ഡിവൈസിന്റെ ഹൃദയം. കൂടാതെ 12 ജിബി വരെ റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിൽ ലഭ്യമാക്കിയിരിക്കുന്നു. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 7 പ്രോ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

റെനോ

39,999 രൂപ വിലയുള്ള ഓപ്പോ റെനോ 7 പ്രോ അടുത്തിടെ ലോഞ്ച് ചെയ്ത വൺപ്ലസ് 9ആർടിയും ആയിട്ടാകും വിപണിയിൽ എറ്റുമുട്ടുക. വൺപ്ലസ് 9ആർടി സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റും 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഫീച്ചർ ചെയ്യുന്നു. റെനോ 7 പ്രോയ്ക്ക് സമാനമായ 50 മെഗാപിക്സൽ പ്രൈമറി സെൻസറും വൺപ്ലസ് 9ആർടി ഫീച്ചർ ചെയ്യുന്നു. ബാറ്ററി ശേഷിയും ചാർജിങ് സപ്പോർട്ടും സമാനമാണ്. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിൽ വിശദമായി താരതമ്യം ചെയ്ത് നോക്കാം.

ഓപ്പോ റെനോ 7 പ്രോ vs വൺപ്ലസ് 9ആർടി

ഓപ്പോ റെനോ 7 പ്രോ vs വൺപ്ലസ് 9ആർടി

അളവുകളും ഭാരവും:  ഓപ്പോ റെനോ 7 പ്രോ - 158.2 x 73.2 x 7.5 എംഎം, 180 ഗ്രാം
                                    വൺപ്ലസ് 9ആർടി - 162.2 x 74.6 x 8.3 എംഎം, 199 ഗ്രാം

ഡിസ്‌പ്ലേ: ഓപ്പോ റെനോ 7 പ്രോ 5ജി സ്മാർട്ട്ഫോൺ 6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാംപിളിങ് റേറ്റും ഓപ്പോ റെനോ 7 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. അതേ സമയം വൺപ്ലസ് 9ആർടി 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും വൺപ്ലസ് 9ആർടി ഡിസ്പ്ലേയുടെ സവിശേഷതയാണ്.

പ്രോസസർ: ഓപ്പോ റെനോ 7 പ്രോ ഒരു ഒക്ടാ കോർ ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 888 പ്രൊസസറും സജ്ജീകരിച്ചിരിക്കുന്നു.

റാം, സ്റ്റോറേജ്

റാം, സ്റ്റോറേജ്: ഓപ്പോ റെനോ 7 പ്രോ 5ജി സ്മാർട്ട്ഫോൺ 12 ജിബി റാം അവതരിപ്പിക്കുമ്പോൾ വൺപ്ലസ് 9 ആർടി 8 ജിബി റാമുമായിട്ടാണ് വരുന്നത്. സ്റ്റോറേജിന്റെ കാര്യത്തിലും ഓപ്പോ റെനോ 7 പ്രോ മുന്നിട്ട് നിൽക്കുന്നു. വൺപ്ലസ് 9ആർടി 128 ജിബി സ്റ്റോറേജ് ഫീച്ചർ ചെയ്യുമ്പോൾ ഓപ്പോ റെനോ 7 പ്രോ സ്മാർട്ട്ഫോൺ 256 ജിബി സ്റ്റോറേജ് സ്പേസുമായി വരുന്നു.

പിൻ ക്യാമറ

പിൻ ക്യാമറ: ഓപ്പോ റെനോ 7 പ്രോ സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, ഒരു ഡെഡിക്കേറ്റഡ് കളർ ടെമ്പറേച്ചർ സെൻസർ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അതേ സമയം, വൺപ്ലസ് 9ആർടി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും അവതരിപ്പിക്കുന്നു. ഇതിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ്766 ലെൻസും 16 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾപ്പെടുന്നു.

മുൻ ക്യാമറ

മുൻ ക്യാമറ: ഓപ്പോ റെനോ 7 പ്രോയ്ക്ക് 32 മെഗാപിക്സൽ സോണി ഐഎംഎക്സ്709 സെൽഫി ക്യാമറ ലഭിക്കുന്നു. മറുവശത്ത്, വൺപ്ലസ് 9ആർടിയിൽ സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.

ബാറ്ററി: ഓപ്പോ റെനോ 7 പ്രോ, വൺപ്ലസ് 9ആർടി എന്നീ രണ്ട് സ്മാർട്ട്ഫോണുകളും 65 വാട്ട് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്.

സോഫ്റ്റ്‌വെയർ

സോഫ്റ്റ്‌വെയർ: ഓപ്പോ റെനോ 7 പ്രോയും വൺപ്ലസ് 9ആർടിയും ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിൽ പ്രവർത്തിക്കുന്നു.

കണക്റ്റിവിറ്റിയും സെക്യൂരിറ്റിയും: ഓപ്പോ റെനോ 7 പ്രോയും വൺപ്ലസ് 9ആർടിയും 5ജി, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫീച്ചർ ചെയ്യുന്നു. രണ്ട് ഫോണുകളിലും ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ലഭ്യമാക്കിയിരിക്കുന്നു.

ഇന്ത്യയിലെ വില

ഇന്ത്യയിലെ വില

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 7 പ്രോ മോഡലിന് 39,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേ സമയം വൺപ്ലസ് 9ആർടി 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 42,999 രൂപയാണ് വില വരുന്നത്. ആക്‌സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വൺപ്ലസ് 9ആർടി സ്മാർട്ട്ഫോൺ വാങ്ങിയാൽ 4,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇത് അന്തിമ വില 38,999 രൂപയായി കുറയ്ക്കുന്നു. അതേ സമയം, ഓപ്പോ റെനോ 7 പ്രോ വാങ്ങുന്നവർക്ക് ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് കാർഡുകൾ എന്നിവയിൽ 10 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കും.

Best Mobiles in India

English summary
Priced at Rs 39,999, the Oppo Reno 7 Pro will compete with the recently launched OnePlus 9 RT. The OnePlus 9RT Snapdragon 888 chipset features 8GB of RAM and 128GB of storage. The OnePlus 9RT also features a 50 megapixel primary sensor similar to the Reno 7 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X