റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ Vs വിവോ ടി1 5ജി സ്മാർട്ട്ഫോൺ; മികച്ചതാര്
ശക്തമായ പ്രോസസറും ക്യാമറ സ്പെക്സിനുമൊപ്പം സവിശേഷമായ ഡിസൈൻ ഫീച്ചറുകളും പായ്ക്ക് ചെയ്ത് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു. സൂര്യ പ്രകാശത്തിൽ നിറം മാറാൻ കഴിയുന്ന ലൈറ്റ് ഷിഫ്റ്റ് ഫീച്ചറാണ് 9 പ്രോയുടെ ഡിസൈനിലെ ഹൈലൈറ്റ്. റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ സൺറൈസ് ബ്ലൂ കളർ വേരിയന്റിലാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. പ്രീമിയം ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽ അവതരിപ്പിച്ചാണ് വിവോയുടെ ടി1 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിലാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും വരുന്നത്.

രണ്ട് ഡിവൈസുകൾക്കും ചില സമാന ഫീച്ചറുകളും ലഭ്യമാണ്. ഉദാഹരണത്തിന് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും വിവോ ടി1 5ജി സ്മാർട്ട്ഫോണും സ്നാപ്ഡ്രാഗൺ 695 പ്രോസസർ ഫീച്ചർ ചെയ്യുന്നു. രണ്ട് സ്മാർട്ട്ഫോണുകളുടെയും ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റും നൽകുന്നുണ്ട്. ഈ രണ്ട് സ്മാർട്ട്ഫോണുകളിൽ ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഫീച്ചറുകളും വിലയുമെല്ലാം താരതമ്യം ചെയ്യണം. സമാനമായ സെഗ്മെന്റിൽ അടിപൊളി ഫീച്ചറുകളുമായി വിപണിയിൽ എത്തിയ ഈ സ്മാർട്ട്ഫോണുകളുടെ വിലയും സ്പെക്സും ഒന്ന് താരതമ്യം ചെയ്ത് നോക്കാം.

വിലയും വേരിയന്റുകളും
റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയാണ് വില. വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ 4 ജിബി + 128 ജിബി വേരിയന്റിന് 15,990 രൂപ മാത്രമാണ് വില വരുന്നത്. വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി + 128 ജിബി വേരിയന്റിന് 16,990 രൂപയാണ് വില. വിവോ ടി1 5ജിയുടെ ഉയർന്ന നിലവാരമുള്ള 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,990 രൂപയും വില നൽകണം.

15,990 രൂപയ്ക്ക് നിങ്ങൾക്ക് വിവോ ടി1 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. 4 ജിബി റാം മാത്രമാണെന്ന ചിന്തയുണ്ടെങ്കിൽ ടി1 5ജിയുടെ 6 ജിബി മോഡൽ 16,990 രൂപയ്ക്ക് വാങ്ങാൻ കഴിയും. അതേ സമയം റിയൽമി 9 പ്രോ സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് (6 ജിബി റാം + 128 ജിബി സ്റ്റോറേജ് ) 17,990 രൂപയും നൽകണം. റിയൽമി റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ അറോറ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, സൺറൈസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, വിവോ ടി 1 റെയിൻബോ ഫാന്റസി, സ്റ്റാർലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്നു.

ഡിസ്പ്ലേയും ഡിസൈനും
രൂപകൽപ്പനയുടെ കാര്യത്തിൽ, റിയൽമി 9 പ്രോയ്ക്ക് വിവോ ടി1 5ജിയേക്കാളും മുൻതൂക്കം ലഭിക്കുന്നു. റിയൽമി സ്മാർട്ട്ഫോണിൽ ലൈറ്റ് ഷിഫ്റ്റ് ഡിസൈൻ ഉള്ളതിനാൽ, സൂര്യപ്രകാശം ഏൽക്കുമ്പോൾ പിൻ പാനലിന്റെ നിറം ഇളം നീലയിൽ നിന്ന് ചുവപ്പായി മാറും. റിയൽമി 9 പ്രോയുടെ സൺറൈസ് ബ്ലൂ കളർ ഓപ്ഷനിലാണ് ഇങ്ങനെ കളർ ഷിഫ്റ്റിംഗ് സാങ്കേതികവിദ്യ ലഭ്യമാകുന്നത്. മറുവശത്ത്, വിവോ ടി1 5ജി ഒരു ഗ്രേഡിയന്റ് ബാക്ക് പാനൽ ഫീച്ചർ ചെയ്യുന്നു.

ഡിസ്‌പ്ലേയുടെ കാര്യം പരിഗണിക്കുമ്പോൾ, റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി പാനലും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. അതേ സമയം വിവോ ടി1 5ജി സ്മാർട്ട്ഫോൺ 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2408 പിക്സൽസ് ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് വരെയുള്ള ടച്ച് സാമ്പ്ലിങ് നിരക്കും വിവോ ടി1 5ജിയിൽ ഉണ്ട്. വിവോ ടി1 5ജി സ്മാർട്ട്ഫോണിന് 187 ഗ്രാം ആണ് ഭാരം വരുന്നത്. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന് 195 ഗ്രാം ഭാരവുമുണ്ട്.

പെർഫോമൻസും ബാറ്ററിയും
റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും വിവോ ടി1 5ജി സ്മാർട്ട്ഫോണും സ്നാപ്ഡ്രാഗൺ 695 5ജി എസ്ഒസിയാണ് ഫീച്ചർ ചെയ്യുന്നത്. വിവോ ടി1 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള ഫൺടച്ച് ഒഎസ് 12ൽ പ്രവർത്തിക്കുന്നു. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ് ചെയ്തിട്ടുള്ള റിയൽമി യുഐ 3.0യിലും പ്രവർത്തിക്കുന്നു. റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത് 33 വാട്ട് ഡാർട്ട് ചാർജിങ് സപ്പോർട്ടും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 18 വാട്ട് ചാർജിങ് സാങ്കേതിക വിദ്യയും വിവോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ക്യാമറ സവിശേഷതകൾ
64 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. സെൽഫികൾക്കായി 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്. മറുവശത്ത്, വിവോ ടി1 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്.

എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി സെൻസറും ഒരു ജോഡി 2 എംപി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു. മുൻ വശത്ത് 16 എംപി സെൽഫി സെൻസറും വിവോ നൽകുന്നു. റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും വിവോ ടി1 5ജി സ്മാർട്ട്ഫോണും നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. യൂസേഴ്സിന് രണ്ട് ഡിവൈസുകളിലും സമാനമായ പ്രോസസറും തുല്ല്യ ശേഷിയുള്ള ബാറ്ററിയും ലഭിക്കുന്നു.


Click it and Unblock the Notifications