വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11എസ്: കരുത്തും അഴകും ഒരുപോലെ, മികച്ചത് ഏത്
വിവോയുടെ ടി1 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. പിന്നാലെ റെഡ്മി നോട്ട് 11എസും വിപണിയിൽ എത്തി. 20,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ മികച്ച ഓപ്ഷനുകൾ ആയിട്ടാണ് വിവോ ടി1 5ജിയെയും റെഡ്മി നോട്ട് 11എസിനെയും കാണുന്നത്. നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഫീച്ചറുകളാണ് രണ്ട് ഡിവൈസുകളുടെയും പ്രത്യേകത. ഒരേ സെഗ്മെന്റിൽ തന്നെ മികച്ച ഫീച്ചറുകളുമായി ജനപ്രിയ ബ്രാൻഡുകൾ എത്തുമ്പോൾ വിപണിയിൽ മത്സരം കടുക്കുമെന്നുറപ്പ്.

വിവോയും റെഡ്മിയും കുറഞ്ഞ വിലയിൽ മികച്ച ക്യാമറകളും റാമും പ്രൊസസറുമൊക്കെ നൽകുന്ന കമ്പനികളാണ്. അതിനാൽ തന്നെ ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് ഫോണുകളും താരതമ്യം ചെയ്യേണ്ടതുണ്ട്. വിവോ ടി1, റെഡ്മി 11എസ് സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളും വിലയും താരതമ്യപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ. വിവോ ടി1 5ജിയെക്കുറിച്ചും റെഡ്മി നോട്ട് 11എസിനെക്കുറിച്ചും കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11എസ്: വില
വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,990 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയും നൽകണം. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,990 രൂപയും വിലയിട്ടിരിക്കുന്നു. റെയിൻബോ ഫാന്റസി, സ്റ്റാർലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വിവോ ടി1 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.

മറുവശത്ത് റെഡ്മി നോട്ട് 11എസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 16,499 രൂപയാണ് വില. 6 ജിബി റാം + 128 ജിബി മോഡലിന് 17,499 രൂപയും വില വരുന്നു. ടോപ്പ് എൻഡ് മോഡലായ 8 ജിബി റാം + 128 ജിബി വേരിയന്റിന് 18,499 രൂപയും നൽകണം. ഹൊറൈസൺ ബ്ലൂ, പോളാർ വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 11എസ് വിപണിയിൽ എത്തുന്നത്. റെഡ്മിയുടെ ഹൈ എൻഡ് വേരിയന്റായ 8 ജിബി റാം + 128 ജിബി മോഡൽ 18,499 രൂപയ്ക്ക് ലഭിക്കുമ്പോൾ, വിവോ ടി1 5ജിയുടെ അതേ വേരിയന്റിന് 19,990 രൂപയും നൽകണം.

ഡിസ്പ്ലേ
വിവോ ടി1 5ജിയും റെഡ്മി നോട്ട് 11എസും മികച്ച ഡിസ്പ്ലേ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. വിവോ ടി1 5ജി സ്മാർട്ട്ഫോൺ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1080 x 2408 പിക്‌സൽസ് ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും 240 ഹെർട്സ് വരെയുള്ള ടച്ച് സാംപ്ലിങ് റേറ്റും ഡിവൈസിന്റെ പ്രത്യേകതയാണ്. മറുവശത്ത്, റെഡ്മി നോട്ട് 11എസ് 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1080 x 2400 പിക്സൽസ് ) അമോലെഡ് ഡിസ്പ്ലേയും ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റും റെഡ്മി നോട്ട് 11 എസ് ഫീച്ചർ ചെയ്യുന്നു.

159.87x73.87x8.09mm എന്നിങ്ങനെയാണ് റെഡ്മി നോട്ട് 11എസിന്റെ അളവുകൾ. 179 ഗ്രാം ഭാരവുമുണ്ട്. 164x75.84x8.25mm എന്നിങ്ങനെയാണ് വിവോ ടി1 5ജിയുടെ അളവുകൾ. 187 ഗ്രാം ഭാരവുമുണ്ട്. മൊത്തത്തിൽ, നിങ്ങൾക്ക് ഒരു അമോലെഡ് പാനലും ലൈറ്റ് വെയ്റ്റ് ഡിസൈനും വേണമെങ്കിൽ, റെഡ്മി നോട്ട് 11എസ് തിരഞ്ഞെടുക്കാം. എന്നാൽ നിങ്ങൾ വലിയ ഡിസ്പ്ലേയും ഉയർന്ന റിഫ്രഷ് റേറ്റുമാണ് നോക്കുന്നതെങ്കിൽ വിവോ ടി1 5ജി സ്മാർട്ട്ഫോൺ മികച്ച ഓപ്ഷനാണ്.

പെർഫോമൻസും ബാറ്ററിയും
മീഡിയാടെക്ക് ഹീലിയോ ജി96 എസ്ഒസിയാണ് റെഡ്മി നോട്ട് 11എസിന്റെ ഹൃദയം. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് വരുന്ന എംഐയുഐ 13 ഒഎസും റെഡ്മി നോട്ട് 11എസ് ഫീച്ചർ ചെയ്യുന്നു. ശക്തമായ സ്നാപ്പ്ഡ്രാഗൺ 695 5ജി എസ്ഒസിയുടെ കരുത്തിലാണ് വിവോ ടി1 5ജി സ്മാർട്ട്ഫോൺ റൺ ചെയ്യുന്നത്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് വരുന്ന ഫൺടച്ച് ഒഎസ് 12വിലാണ് വിവോ ടി1 5ജി പ്രവർത്തിക്കുന്നത്.

പെർഫോമൻസ് സെക്ഷനിൽ വിവോ ടി1 5ജി ഡിവൈസിന് തന്നെയാണ് മുൻതൂക്കം. അതേ സമയം രണ്ട് സ്മാർട്ട്ഫോണുകളും 1 ടിബി വരെ അധിക സ്റ്റോറേജ് വിപുലീകരണവും ഓഫർ ചെയ്യുന്നു. വിവോ ടി1 5ജിയും റെഡ്മി നോട്ട് 11എസും 5,000 ബാറ്ററി ഫീച്ചർ ചെയ്യുന്നുണ്ട്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് റെഡ്മി നോട്ട് 11എസ് വരുന്നത്. വിവോ ടി1 5ജി സ്മാർട്ട്ഫോൺ 18 വാട്ട് ചാർജിങ് ഫീച്ചറും പായ്ക്ക് ചെയ്യുന്നു.

ക്യാമറ ഫീച്ചർ
വിവോ ടി1 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓഫർ ചെയ്യുന്നത്. ഇതിൽ 50 എംപി പ്രൈമറി സെൻസറും എഫ് / 1.8 അപ്പേർച്ചറും ഒരു ജോടി 2 എംപി സെൻസറുകളും ഉൾപ്പെടുന്നു. റെഡ്മി നോട്ട് 11എസിനാണ് ക്യാമറ ഡിപ്പാർട്ട്മെന്റിൽ മുൻ തൂക്കം. 108 എംപി പ്രൈമറി സാംസങ് എച്ച്എം2 സെൻസറും എഫ് / 1.9 അപ്പേർച്ചറും 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ ഷൂട്ടറും റെഡ്മി നോട്ട് 11എസ് ഫീച്ചർ ചെയ്യുന്നു. വിവോ ടി1 5ജിയും റെഡ്മി നോട്ട് 11എസും 16 എംപി സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








