പട്ടാളക്കാരന്റെ നെഞ്ചിൽ കയറേണ്ട വെടിയുണ്ട തടഞ്ഞത് പോക്കറ്റിലെ ഐഫോൺ 11 പ്രോ

|

ആപ്പിൾ ഐഫോണുകളുടെ ബിൽഡ് ക്വാളിറ്റിയിലും പ്രീമിയം ഫീച്ചറുകളിലും ആർക്കും മതിപ്പ് തോന്നാതിരിക്കില്ല. വില കൂടിയ ഈ ഫോണുകൾ പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇത്തവണ ഒരു ജീവൻ രക്ഷിച്ചാണ് ഐഫോൺ താരമായിരിക്കുന്നത്. ഐഫോൺ 11 പ്രോ എന്ന 2019ൽ പുറത്തിറങ്ങിയ മോഡലാണ് ഇപ്പോൾ താരമായിരിക്കുന്നത്. അതും തോക്കുകൾ തീ തുപ്പുന്ന യുദ്ധമുഖത്ത് (iPhone 11 Pro ).

റഷ്യൻ

റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈൻ പട്ടാളക്കാരന്റെ ജീവനാണ് ഐഫോൺ 11 പ്രോ രക്ഷിച്ചിരിക്കുന്നത്. പോക്കറ്റിൽ ഉണ്ടായിരുന്ന ഐഫോൺ 11 പ്രോ പട്ടാളക്കാരന്റെ നേർക്ക് വന്ന ബുള്ളറ്റ് തടയുകയായിരുന്നു. ബുള്ളറ്റ് കയറി പൊട്ടിയ ഐഫോൺ 11 പ്രോ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും പുറത്തെടുക്കുന്ന വീഡിയോ ആണ് ഈ സംഭവം പുറത്തറിയാൻ കാരണമായത്. റെഡ്ഡിറ്റിൽ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ ലോകം മുഴുവൻ വൈറൽ ആയിരിക്കുകയാണ് (iPhone 11 Pro ).

Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്Nothing Phone (1): പൊടിക്കെന്താ ഈ ഫോണിൽ കാര്യം? തുടക്കത്തിൽ തന്നെ കല്ല് കടിച്ച് നത്തിങ്

ഉക്രൈൻ

ഉക്രൈൻ സൈനികൻ തന്റെ ബാക്ക്പാക്കിൽ നിന്ന് ഐഫോൺ 11 പ്രോ പുറത്തെടുക്കുന്നതായാണ് വീഡിയോയിൽ ഉള്ളത്. പൊട്ടിപോയ ഐഫോൺ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. അതിൽ ഇപ്പോഴും ബുള്ളറ്റ് കുടുങ്ങിക്കിടക്കുന്നതായും കാണുന്നുണ്ട്. വെടിയുണ്ട സൈനികന്റെ ദേഹത്ത് തുളച്ച് കയറാതിരിക്കാൻ സഹായിച്ചത് ഐഫോൺ 11 പ്രോ ആണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

വീഡിയോ

വീഡിയോ പോസ്റ്റ് ചെയ്തത് മുതൽ, റെഡ്ഡിറ്റിൽ ധാരാളം ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും തമാശകളും നിർദേശങ്ങളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത് "ദിവസവും ഒരു ആപ്പിൾ ഡോക്ടർമാരെ അകറ്റി നിർത്തുന്നു!" എന്നാണ്. മറ്റൊരാൾ എഴുതിയിരിക്കുന്നത് "സ്മാർട്ട്‌ഫോണിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ഉണ്ടാക്കിക്കൂടെ? എന്നാണ്.

6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ക്വാളിറ്റി

സംഭവം വൈറലായതോടെ ഐഫോണുകളുടെ നിർമാണത്തിലെ ക്വാളിറ്റി ഒരിക്കൽ കൂടി പ്രശംസിക്കപ്പെടുകയാണ്. ഐഫോൺ 11 പ്രോയിലുള്ളത് കട്ടിയുള്ള ഗ്ലാസോട് കൂടിയ റിയർ പാനലാണ്. ആകസ്മികമായിട്ടുണ്ടാകുന്ന വീഴ്ച്ചകൾ, പോറലുകൾ, മറ്റ് ചെറിയ കേടുപാടുകൾ എന്നിവയിൽ നിന്നെല്ലാം ഫോണിനെ സംരക്ഷിക്കാൻ പോന്ന മെറ്റീരിയൽ തന്നെയാണ് ഇത്. എന്നാൽ ബുള്ളറ്റിനെ തടയാൻ മാത്രം കട്ടി ഫോണിന് ഉണ്ട് എന്നതാണ് ഇപ്പോഴത്തെ വൈറൽ വീഡിയോയുടെ ഹൈലൈറ്റ്.

ഐഫോൺ 11 പ്രോ

ഐഫോൺ 11 പ്രോ സർജിക്കൽ ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഫ്രെയിമുകളുള്ള പ്രീമിയം ഡിസൈനുമായിട്ടാണ് വരുന്നത്. ഫോണിൽ ഏറ്റവും കട്ടി കൂടിയ ടെമ്പർഡ് ഗ്ലാസും ഉണ്ട്. ഇത് ഡിവൈസ് പൊട്ടുന്നത് തടയുന്നു. ഈ ഫീച്ചറുകൾ തന്നെയാണ് ബുള്ളറ്റിനെ തടയാനും കാരണമായത്. ഐഫോൺ 12,13 സീരീസുകളിൽ നിന്നും വ്യത്യസ്തമായ ഡിസൈനാണ് ഈ ഫോണിലുള്ളത് എന്നും ഓർക്കണം.

OnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംOnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ഐഫോൺ 11 പ്രോ സവിശേഷതകൾ

ഐഫോൺ 11 പ്രോ സവിശേഷതകൾ

ഐഫോൺ 11 പ്രോയിൽ 5.8 ഇഞ്ച് 1125 x 2436 പിക്സൽസ് ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 19.5: 9 അസ്പക്ട് റേഷിയോ ഉണ്ട്. 458 പിപിഐ പിക്സൽ ഡെൻസിറ്റിയും ഐഫോൺ 11 പ്രോയുടെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. മൂന്ന് പിൻക്യാമറകളാണ് ഈ ഡിവൈസിൽ ആപ്പിൾ നൽകിയിട്ടുള്ളത്. ഈ മൂന്ന് ക്യാമറകളും 12 മെഗാ പിക്സൽ സെൻസറുകളാണ്. 190 mAh ബാറ്ററിയാണ് ഐഫോൺ 11 പ്രോയിൽ ഉള്ളത്. ഐഫോൺ 12 പ്രോ, ഐഫോൺ 13 പ്രോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫീച്ചറുകൾ അത്ര ആകർഷകമായി തോന്നില്ല.

ജീവൻ രക്ഷിച്ച ആപ്പിൾ ഡിവൈസുകൾ

ജീവൻ രക്ഷിച്ച ആപ്പിൾ ഡിവൈസുകൾ

നേരത്തെയും ആപ്പിൾ ഡിവൈസുകൾ ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഉക്രൈനിൽ നടന്നത് പോലെ ബിൽഡ് ക്വാളിറ്റി കൊണ്ട് ബുള്ളറ്റ് തടഞ്ഞിട്ടില്ലെന്ന് മാത്രം. ആപ്പിൾ വാച്ചുകളുടെ ഫീച്ചറുകളാണ് ആളുകളെ അപകടങ്ങളിൽ നിന്നും രക്ഷിച്ചത്. ഇത്തരത്തിൽ രണ്ട് സംഭവങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. ഇതിൽ ആദ്യത്തെ സംഭവം 2019 സെപ്റ്റംബർ മാസത്തിലാണ്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പിതാവ് അപകടത്തിൽപ്പെട്ടത് മകന് മെസേജ് ചെയ്താണ് വാച്ച് സഹായിച്ചത്.

Best Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾBest Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ

ആപ്പിൾ വാച്ച് സിരീസ്

ആപ്പിൾ വാച്ച് സിരീസ് 4ലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറാണ് അച്ഛൻ ബൈക്കിൽ നിന്നും വീണ കാര്യം മകനെ അറിയിച്ചത്. അമേരിക്കയിലാണ് ഈ സംഭവം നടന്നത്. സംഭവം നടന്ന ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ മെസേജിൽ ഉണ്ടായിരുന്നു. ഈ മെസേജിനൊപ്പം അമേരിക്കയിലെ എമർജൻസി മെഡിക്കൽ സേവനത്തിലേക്കും ആപ്പിൾ വാച്ച് മെസേജ് അയച്ചിരുന്നു. അപകടം നടന്ന് 30 മിനുറ്റിനുള്ളിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ആപ്പിൾ വാച്ച് സഹായിച്ചു.

അമേരിക്ക

അമേരിക്കയിലെ തന്നെ ടെക്സസിൽ താമസിക്കുന്ന 79 വയസ്സുള്ള മൃഗഡോക്ടറുടെ ജീവനും ആപ്പിൾ രക്ഷിച്ചിരുന്നു. ഹൃദയം സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായി മിടിക്കുന്നത് തിരിച്ചറിഞ്ഞാണ് ഈ സംഭവത്തിൽ ആപ്പിൾ വാച്ച് താരമായത്. ഹൃദയമിടിപ്പിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിസ്തയ്ക്ക് വിധേയയാക്കിയതാണ് ജീവൻ രക്ഷപ്പെടാൻ കാരണം.

Samsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാംSamsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

ആപ്പിൾ ഉത്പന്നങ്ങൾ

എന്തായാലും ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് അതിന്റെ പ്രീമിയം ഫീച്ചറുകൾ കൊണ്ട് മാത്രമല്ല ബിൽഡ് ക്വാളിറ്റി കൂടി കൊണ്ടാണെന്ന് തെളിയിക്കുന്നതാണ് ഉക്രൈനിൽ നടന്ന സംഭവം. ഇത്രയും വില കൊടുത്ത് ഐഫോൺ വാങ്ങുന്നത് എന്തിനണ് എന്ന് ചോദിക്കുന്നവർക്കുള്ള ഐഒഎസ് ആരാധകരുടെ ഉത്തരം കൂടിയായി ഈ സംഭവം മാറുന്നു.

Best Mobiles in India

English summary
iPhone 11 Pro has saved the life of a Ukrainian soldier. The iPhone 11 Pro in his pocket was blocked the bullet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X