Home
Mobile

കാലങ്ങളോളം കാത്ത് വയ്ക്കാവുന്ന ഈടും മായാത്ത പെർഫോമൻസ് മികവും; വൺപ്ലസ് 11 5ജിയുടെ രഹസ്യമെന്ത്

കാലങ്ങളോളം കാത്ത് വയ്ക്കാവുന്ന ഈടും മായാത്ത പെർഫോമൻസ് മികവും

കാത്തിരിപ്പുകൾക്കൊടുവിൽ അടുത്തിടെയാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്. ലോഞ്ച് നടന്ന ക്ലൌഡ് 11 ഇവന്റിൽ ബഡ്സ് പ്രോ 2, കമ്പനിയുടെ ആദ്യ ആൻഡ്രോയിഡ് ടാബ്ലറ്റ് ആയ വൺപ്ലസ് പാഡ് എന്നിങ്ങനെയുള്ള ഡിവൈസുകളും അവതരിപ്പിക്കപ്പെട്ടിരുന്നു. പോക്കറ്റ് കീറാതെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സിനെ ലക്ഷ്യമിട്ടാണ് വൺപ്ലസ് 11 5ജി വിപണിയിലേക്ക് വരുന്നത്. വർഷങ്ങളോളം ഉപയോഗിക്കാൻ സഹായിക്കുന്ന ബിൽഡ് ക്വാളിറ്റിയും പെർഫോമൻസ് നില നിർത്താൻ ശേഷിയുമുള്ള ഡിവൈസുകൾക്കാണ് ഇത്തരം യൂസേഴ്സ് പരിഗണന നൽകുന്നതെന്ന കാര്യവും മറക്കാൻ ആകില്ല.

സ്മാർട്ട്ഫോണിന്റെ ദീർഘായുസിനെക്കുറിച്ചുള്ള ആശങ്കകൾക്ക് വലിയ മാനങ്ങളുണ്ട്. അത് ഡിവൈസിന്റെ ഹാർഡ്വെയർ ഡ്യൂറബിലിറ്റിയെക്കുറിച്ചുള്ള പ്രതീക്ഷകൾ, വാറന്റി, സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾക്കുമപ്പുറത്തേക്ക് പോകുന്നു. എത്ര പഴയ ഫോൺ ആണെങ്കിലും അത് പുതിയ ഡിവൈസിനെപ്പോലെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതാണ് സ്‌മാർട്ട്‌ഫോണുകളുടെ ആയുസിന്റെ യഥാർഥ അളവുകോൽ, ഇത് വൺപ്ലസ് മനസിലാക്കുന്നുമുണ്ട്. എത്രനാൾ ഉപയോഗിച്ചാലും ഫോണിന്റെ പുതുമ നിലനിർത്താൻ കമ്പനിയെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

ദീർഘായുസ് ഉറപ്പാക്കുന്ന ചെറിയ ഹാർഡ്‌വെയർ ചോയ്‌സുകൾ

ഉപഭോക്തൃ സൌഹൃദമായ നിലപാടുകളിൽ ഉറച്ചാണ് വൺപ്ലസ് എന്നും മുന്നോട്ട് പോകുന്നത്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സെഗ്മെന്റിലെ അർഥശൂന്യമായ മത്സരങ്ങളിൽ നിന്ന് ഒരുപടി പിന്നോട്ട് മാറിയാണ് വൺപ്ലസ് 11 5ജിയുമായി കമ്പനി വരുന്നത് പോലും. സമഗ്രമായ ഒരു സമീപനവും ഇതിൽ നമ്മുക്ക് കാണാൻ കഴിയും. ഫോണിന്റെ മെയിൻ ഫീച്ചറുകൾ തന്നെ നോക്കാം. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 എന്ന ഏറ്റവും ശേഷിയേറിയ ആൻഡ്രോയിഡ് ചിപ്പ്സെറ്റാണ് വൺപ്ലസ് 11 5ജി ഫീച്ചർ ചെയ്യുന്നത്. ഇതേ ചിപ്പ്സെറ്റുള്ള സാംസങ് ഗാലക്സി എസ്23 സീരീസുമായി താരതമ്യം ചെയ്യുമ്പോൾ വൺപ്ലസ് 11 5ജിയുടെ കുറഞ്ഞ പ്രൈസ് ടാഗ് ഡിവൈസിന് ഒരു മുൻ തൂക്കം നൽകുന്നുണ്ട്. എത്ര കഠിനമായ ജോലികൾ ചെയ്യുന്നതും ആപ്ലിക്കേഷനുകൾ റൺ ചെയ്യുന്നതും ഈ പ്രോസസറിന് ഒരു വിഷയമേ അല്ല. ഈ അനായാസത കുറച്ച് വർഷങ്ങൾ കൂടി അങ്ങനെ തുടരുകയും ചെയ്യും.

സ്നാപ്പ്ഡ്രാഗൺ പ്രോസസറിനൊപ്പം 16 ജിബി എൽപിഡിഡിആർ5എക്സ് റാം, 256 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജ് എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇതിൽ എതെങ്കിലും സ്പെസിഫിക്കേഷനുകളിൽ വിട്ടുവീഴ്ച വരുത്തുന്നത് ഫോണിന്റെ പ്രകടനം തന്നെ മോശമാക്കാൻ സാധ്യതയുണ്ട്. നിർഭാഗ്യവശാൽ പല സ്മാർട്ട്ഫോണുകളിലും ഇങ്ങനെയൊരു പോരായ്മ കാണാം. ഈ പ്രവണതകളിൽ നിന്നെല്ലാം വ്യത്യസ്തമായി വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ വാങ്ങി നാലോ അഞ്ചോ വർഷങ്ങൾ കഴിഞ്ഞാലും അത് പുതിയത് പോലെ തന്നെ പ്രവർത്തിക്കുമെന്ന് ഡിവൈസിലെ സാങ്കേതികവിദ്യകൾ ഉറപ്പാക്കും. വേഗതയേറിയ റാമും സ്റ്റോറേജും ഡാറ്റ വേഗത്തിൽ റീഡ് ചെയ്യാൻ ഡിവൈസിലെ പ്രോസസറിനെ സഹായിക്കുന്നു. ഭാവിയിൽ ആപ്പുകളിലെയും ഗെയിമുകളിലെയുമൊക്കെ പ്രോസസിങും ഡാറ്റ ട്രാൻസ്ഫർ ലോഡുകളും കൂടുമ്പോഴും ഫോണിന്റെ മികവ് നിലനിർത്താൻ ഇത് സഹായിക്കുന്നു.

കാലങ്ങളോളം കാത്ത് വയ്ക്കാവുന്ന ഈടും മായാത്ത പെർഫോമൻസ് മികവും

ഭീകരമായ പ്രോസസിങ് സ്ട്രെങ്തിന് പുറമെ റാം-വീറ്റ സാങ്കേതികവിദ്യയും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. റാം യൂസേജ് ഒപ്റ്റിമൈസ് ചെയ്യാൻ ഡിസൈൻ ചെയ്ത ഇൻ ഹൌസ് മെഷീൻ ലേണിങ് ടെക്നോളജിയാണ് റാം-വീറ്റ. വീഡിയോ എഡിറ്റിങ്, ഗെയിമിങ്, ഫയൽ ട്രാൻസ്ഫർ എന്നിവയെല്ലാം ധാരാളം മെമ്മറി ഉപയോഗിക്കുന്ന പ്രോസസുകളാണ്. റാം-വീറ്റ ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങളിൽ റാം ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ പ്രോസസുകൾ നടക്കുമ്പോഴും യൂസർ എക്സ്പീരിയൻസോ ബാക്ക്ഗ്രൌണ്ട് ജോലികളോ പ്രശ്നങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പിക്കാൻ കഴിയും. ഈ സാങ്കേതികവിദ്യയ്ക്ക് നിങ്ങളുടെ യൂസേജ് പാറ്റേണുകളുമായി പൊരുത്തപ്പെടാനും ശേഷിയുണ്ട്. ഒപ്പം ഫോൺ ഉപയോഗിച്ച് പഴകുന്തോറും മെഷീൻ ലേണിങ് ഡാറ്റ വർധിക്കുന്നു. ഇത് യൂസർ എക്സ്പീരിയൻസ് മോശമാകാതിരിക്കാൻ സഹായിക്കുന്നു. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞിനെപ്പോലെയാണ് ഈ സ്മാർട്ട്ഫോണെന്ന് പറയാം.

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് എൽടിപിഒ അമോലെഡ് ഡിസ്പ്ലെയാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. അതിശയരമായ വിഷ്വലുകൾ, അമോലെഡ് പാനലുകളുടെ ഡീപ്പ് കോൺട്രാസ്റ്റ്, 10 ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ സപ്പോർട്ട്, മികച്ച കളർ ആക്യുറസി എന്നിവയെല്ലാം ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഡിസ്പ്ലെ ചെയ്യുന്ന കണ്ടന്റിന് അനുസരിച്ച റിഫ്രഷ് റേറ്റ് 120 ഹെർട്സ് മുതൽ 1 ഹെർട്സ് വരെ വ്യത്യാസപ്പെടും. ഫോണിന്റെ ഉപയോഗം കൂടിയാലും ദിവസം മുഴുവൻ ചാർജ് നിൽക്കുന്നുവെന്ന് ഉറപ്പിക്കാൻ ഈ പ്രത്യേകത സഹായിക്കുന്നു.

അതിവേഗ ചാർജിങ് സപ്പോർട്ടുമായി വരുന്ന സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ അതിവേഗം നശിച്ച് പോകുമെന്നും കുറച്ച് കാലം കഴിയുമ്പോൾ ചാർജ് നിൽക്കില്ലെന്നുമൊക്കെയാണ് യൂസേഴ്സിന്റെ പൊതുധാരണ. എന്നാൽ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിന്റെ കാര്യം അങ്ങനെയല്ലെന്നതാണ് യാഥാർഥ്യം. ഡിവൈസിലെ 5000 mAh ബാറ്ററി ഒരു ദിവസം മുഴുവൻ ലാസ്റ്റ് ചെയ്യും. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ബാറ്ററിക്കൊപ്പം വരുന്നു. 2500 mAh വരുന്ന രണ്ട് ചെറിയ സെല്ലുകളായി ഡിവൈസിലെ ബാറ്ററി സ്പ്ലിറ്റ് ചെയ്തിട്ടുമുണ്ട്. ഇത് ബാറ്ററി ചാർജ് ചെയ്യുമ്പോൾ ചാർജിങ് തെർമലുകൾ കൺട്രോൾ ചെയ്ത് ബാറ്ററി ലൈഫ് കുറയാതെ തന്നെ ഉയർന്ന ചാർജിങ് സ്പീഡ് കൈവരിക്കാൻ സഹായിക്കുന്നു. ഒരേ ഫോൺ കുറഞ്ഞത് ഒരു അഞ്ച് വർഷമെങ്കിലും ഉപയോഗിക്കണമെന്ന നിങ്ങളുടെ ആഗ്രഹത്തിനപ്പുറത്തേക്കും വൺപ്ലസ് 11 5ജിയുടെ ബാറ്ററി ലാസ്റ്റ് ചെയ്യുമെന്ന് സാരം.

ടിയുവി റെയ്ൻലാൻഡ് ലാബ് പരിശോധനയിലൂടെ ഉറപ്പിച്ച സ്ഥിരത

ഏറെക്കാലം ഈടുനിൽക്കും എന്ന് എല്ലാ സ്മാർട്ട്ഫോണുകളും അ‌വകാശപ്പെടാറുണ്ട്. എന്നാൽ പലപ്പോഴും കമ്പനികൾ അവകാശപ്പെടുന്നയത്ര കാലം നിലനിൽക്കാൻ പല ഫോണുകൾക്കും കഴിയാറില്ല. അതിശയകരമെന്നു പറയട്ടെ, ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ഈ ​വൈരുധ്യത്തെപ്പറ്റി ബോധവാന്മാരാണ്. ഏറെ നാൾ ഈട് നിൽക്കുമെന്ന കമ്പനികളുടെ അ‌വകാശവാദങ്ങൾ പുറത്തുനിന്നുള്ള ഒരു തേർഡ് പാർട്ടി പരിശോധിച്ച് ഉറപ്പിക്കുമ്പോൾ അ‌തിന് കൂടുതൽ വിശ്വാസ്യതയുണ്ട്. അ‌തുകൊണ്ടാണ് വൺപ്ലസ് ഏറെ വിശ്വാസ്യതയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ടിയുവി റൈൻ‌ലാൻഡിനെ ഈ സ്മാർട്ട്ഫോൺ പരിശോധിക്കാൻ ഏൽപ്പിച്ചത്. വ്യാവസായിക ആപ്ലിക്കേഷനുകൾ, മൊബിലിറ്റി സൊല്യൂഷനുകൾ, സൈബർ സുരക്ഷ, ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും സാക്ഷ്യപ്പെടുത്തുന്നതിൽ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള ജർമൻ സ്ഥാപനമാണ് ടിയുവി റൈൻ‌ലാൻഡ്.

കാലങ്ങളോളം കാത്ത് വയ്ക്കാവുന്ന ഈടും മായാത്ത പെർഫോമൻസ് മികവും

ഹൈ വാട്ടേജ് ചാർജിങ്ങിനും മറ്റും ആളുകൾക്കുള്ള ഭയം നീക്കുന്നതാണ് ഈ വൺപ്ലസ് ഫോണിന്റെ പരിശോധനാ റിപ്പോർട്ടിലെ സാക്ഷ്യപ്പെടുത്തലുകൾ. ചാർജിങ് ബ്രിക്ക്, കേബിൾ, ഫോൺ ബാറ്ററി എന്നിവ തത്സമയ താപനില നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ വഴി വിലയിരുത്തിയ ശേഷമാണ് ആധുനിക സ്മാർട്ട്ഫോണുകളിൽ ഉള്ളതിനെക്കാൾ മികച്ച സംവിധാനങ്ങളാണ് വൺപ്ലസിൽ ഉള്ളതെന്ന് പരിശോധന നടത്തിയ സ്ഥാപനം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഫോണിന്റെ സ്റ്റെല്ലാർ ഡ്യൂറബിലിറ്റി റേറ്റിങ് കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല. മുൻവശത്തും പിന്നിലും ഉള്ള കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പോലെയുള്ള മെറ്റീരിയലുകളുടെ സെലക്ഷനിൽ വൺപ്ലസ് ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഉയർന്ന ഗുണമേന്മ കനത്ത ആഘാതങ്ങളിൽ നിന്നും പോറലുകളിൽ നിന്നും ഡിവൈസിനെ സംരക്ഷിക്കുന്നു. ചില ജനപ്രിയ സ്മാർട്ട്ഫോണുകളിൽ സംഭവിക്കുന്നതുപോലെയുള്ള തകർച്ച ഈ വൺപ്ലസ് ക്യാമറ ഗ്ലാസിന് സംഭവിക്കുമെന്ന് ഭയക്കേണ്ടതില്ല. താപനിലയിൽ വ്യത്യാസമുണ്ടായാലും സ്വയം തകരാത്ത വിധത്തിലുള്ള, ഘടകങ്ങൾ ആണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഈടുനിൽക്കുന്ന സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ്

വൺപ്ലസ് തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 13 കരുത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ നാല് ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും അ‌ഞ്ച് വർഷത്തെ സെക്യൂരിറ്റി അ‌പ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ 2028 വരെ നിങ്ങൾക്ക് മികച്ച രീതിയിൽ ഈ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്ന ഉറപ്പും ഇതിലൂടെ യൂസേഴ്സിന് ലഭിക്കുന്നു. ഉപയോക്താക്കൾക്ക് മികച്ച അ‌നുഭവം സമ്മാനിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയും ഇതിൽനിന്ന് വ്യക്തമാണ്.

ഇക്കാര്യങ്ങൾ എങ്ങനെ ഉറപ്പിച്ച് പറയാൻ സാധിക്കും എന്ന് സംശയം തോന്നുന്നുണ്ടോ? എങ്കിൽ കേട്ടുകൊള്ളൂ വൺപ്ലസ് 11 5ജി കാലപ്പഴക്കത്തെ അ‌തിജീവിക്കാനുള്ള ശേഷി സംബന്ധിച്ച ടിയുവി റെയ്ൻലാൻഡിന്റെ പരിശോധന പാസായി സർട്ടിഫിക്കറ്റോട് കൂടിയാണ് എത്തുന്നത് എന്നതാണ് അ‌തിന്റെ ഉത്തരം. ടിയുവി എസ്.യു.ഡി. സർട്ടിഫിക്കേഷൻ എന്ന് വിളിക്കുന്ന മൂല്യനിർണ്ണയത്തിൽ ഡയൽ പാഡ്, ക്യാമറ മൊഡ്യൂളുകൾ, ഡിസ്‌പ്ലെ എന്നിവ പോലുള്ള, വളരെയധികം ഉപയോഗിക്കപ്പെടുന്ന ഫോൺ ഘടകങ്ങളുടെ ദൈനംദിന ഉപയോഗം വിലയിരുത്തുന്നു. 48 മാസത്തെ സിമുലേറ്റഡ് മൂല്യനിർണയത്തിൽ, വൺപ്ലസ് 11 ഫ്ലൂവൻസി റേറ്റിങ് എ-ഗ്രേഡ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. നാല് വർഷത്തെ ഉപയോഗത്തിന് ശേഷവും ഫോണിന്റെ പ്രവർത്തത്തിൽ ബുദ്ധിമുട്ട് നേരിടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു സ്വതന്ത്ര അക്രഡിറ്റേഷനാണിത്.

അ‌ഞ്ച് വർഷത്തെ സോഫ്റ്റ്വെയർ സപ്പോർട്ട് ​ഈ സ്മാർട്ട്ഫോൺ നൽകുമെന്ന് ഇതിനോടകം വ്യക്തമാണ്. നിങ്ങൾ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു സ്മാർട്ട്ഫോൺ ആണ് ഇന്നത്തെ വിപണിയിൽ തിരയുന്നതെങ്കിൽ വൺപ്ലസ് 11 ഒരു മികച്ച ഓപ്ഷൻ ആയിരിക്കും.

Best Mobiles in India

English summary
The OnePlus 11 5G smartphone was recently launched after a long wait. OnePlus 11 5G is coming to the market, targeting users who want to get the best smartphones without breaking the bank. OnePlus is always moving forward with a customer-friendly stance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X