89,999 രൂപയുടെ ഫോൺ 40,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം

|

സാംസങിന്റ ഏറ്റവും ആകർഷകമായ ഫോണുകളിൽ ഒന്നാണ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ. ഫ്ലിപ്പ് സീരീസിലെ ഏറ്റവും പുതിയ ഡിവൈസായ ഗാലക്സി Z ഫ്ലിപ്പ് 4 മനോഹരമായ ഡിസൈനും മുൻഗാമികളെ അപേക്ഷിച്ച് കൂടുതൽ മികവ് പുലർത്തുന്ന സ്പെക്സും ഫീച്ചറുകളും പായ്ക്ക് ചെയ്യുന്നു. സീരീസിൽ ഇതിന് മുമ്പ് എത്തിയ ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് ഏറെ പുതുമകളുമായാണ് Samsung Galaxy Z Flip 4 വരുന്നത്.

 

ഗാലക്സി

ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 89,999 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ ഈ ഡിവൈസ് വാങ്ങുന്നവർക്ക് പല വിധത്തിലുള്ള ഓഫറുകളും ഡിസ്കൌണ്ടുകളും ഒക്കെ ലഭ്യമാണ്. ഡിവൈസിന്റെ ആകെ വിലയിൽ 40,000 രൂപയോളം കുറവ് വരാൻ ഈ ഡിസ്കൌണ്ടുകളും ഓഫറുകളും സഹായിക്കും.

പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്

ഗാലക്സി Z ഫ്ലിപ്പ് 4 വിലയും ഓഫറുകളും

ഗാലക്സി Z ഫ്ലിപ്പ് 4 വിലയും ഓഫറുകളും

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന് 89,999 രൂപയാണ് വില വരുന്നതെന്ന് പറഞ്ഞല്ലോ. ഇപ്പോൾ വെറും 49,999 രൂപയ്ക്ക് വരെ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. അതേ, നേരത്തെ പറഞ്ഞത് പോലെ യഥാർഥ വിലയിൽ നിന്നും 40,000 രൂപയുടെ കുറവ്. എക്സ്ചേഞ്ച് ഓഫറുകൾ, ബാങ്ക് ഓഫറുകൾ, റഫറൽ കോഡ്, ഡിസ്കൌണ്ടുകൾ എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാലാണ് ഇത്ര കുറഞ്ഞ വിലയ്ക്ക് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കുക.

എക്സ്ചേഞ്ച് ഓഫർ
 

എക്സ്ചേഞ്ച് ഓഫർ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഒരു എക്സ്ചേഞ്ച് ഓഫറും കമ്പനി നൽകുന്നു. നിങ്ങളുടെ പഴയ ഫോൺ പുതിയ ഫ്ലിപ്പ് 4 ന് വേണ്ടി എക്സ്ചേഞ്ച് ചെയ്യാമെന്നാണ് ഓഫർ. 33,000 രൂപ വരെ ഇത്തരത്തിൽ എക്സ്ചേഞ്ച് മൂല്യം കിട്ടാൻ സാധ്യതയുണ്ട്. നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്ന ഡിവൈസിന്റെ മോഡൽ, സ്മാർട്ട്ഫോണിന്റെ കണ്ടീഷൻ എന്നിവയെല്ലാം എക്സ്ചേഞ്ച് മൂല്യത്തെ ബാധിക്കും.

ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?

സാംസങ് ഓഫർ

ഇതിന് പുറമെയാണ് സാംസങ് ഓഫർ ചെയ്യുന്ന ക്യാഷ്ബാക്ക് ഓഫർ. സംസങിന്റെ ബാങ്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ അപ്ഗ്രേഡ് ബോണസ് വഴി 7,000 രൂപയുടെ ഇളവും ലഭിക്കുന്നു. ഈ ഡിസ്കൌണ്ടുകളും എക്സ്ചേഞ്ച് ഓഫറും ( മുകളിൽ പറഞ്ഞ മൂല്യമുള്ള സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ) ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിന്റെ സെല്ലിങ് പ്രൈസ് 49,999 ലേക്ക് താഴ്ത്തും.

ഗാലക്സി

ഗാലക്സി

ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ റഫറൽ കോഡ് ഉപയോഗിക്കുന്നവർ, സാംസങ് ഷോപ്പ് ആപ്പിൽ നിന്നും പർച്ചേസ് നടത്തുന്നവർ എന്നിവർക്ക് വീണ്ടും രണ്ടായിരം രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഗാലക്സി Z ഫ്ലിപ്പ് 4 വാങ്ങുമ്പോൾ ഇഎംഐ ഓഫറുകളും ഉപയോഗപ്പെടുത്താം. പ്രതിമാസം 4,611 രൂപ മുതൽ ഉള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുകൾ ഗാലക്സി Z ഫ്ലിപ്പ് 4 നൊപ്പം ലഭിക്കും.

വിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയുംവിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയും

34,999 രൂപയുടെ സ്മാർട്ട് വാച്ച് വെറും 2,999 രൂപയ്ക്ക്

34,999 രൂപയുടെ സ്മാർട്ട് വാച്ച് വെറും 2,999 രൂപയ്ക്ക്

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിനൊപ്പം ലഭിക്കുന്ന മറ്റൊരു അടിപൊളി ഓഫറാണിത്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഗാലക്സി വാച്ച്4 സ്മാർട്ട് വാച്ച് വെറും 2,999 രൂപയ്ക്ക് ലഭിക്കും. 34,999 രൂപയാണ് ഗാലക്സി വാച്ച്4 സ്മാർട്ട് വാച്ചിന്റെ റീട്ടെയിൽ പ്രൈസ് എന്ന് ഓ‍ർക്കണം.

സ്മാർട്ട്

35,000 രൂപയോളം വിലയുള്ള സ്മാർട്ട് വാച്ച് ആണ് വെറും 2,999 രൂപയ്ക്ക് ലഭിക്കുന്നത്. എത്ര ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ വാങ്ങാൻ കൊള്ളാവുന്ന ഡിവൈസ് ആണോ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

വിപണി

വിപണിയിൽ ലഭ്യമായ ഏറ്റവും ആകർഷണീയമായ ഡിവൈസുകളിൽ ഒന്നാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ തന്നെയും ബഡ്ജറ്റ്, ആവശ്യം, വ്യക്തിപരമായ ചോയ്സ് എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയാണ് ഇത് വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരു പ്രീമിയം സ്മാർട്ട്ഫോൺ 40,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാൻ കഴിയുമെന്നത് ഒരു വലിയ നേട്ടം തന്നെയാണ്.

Best Mobiles in India

English summary
The Samsung Galaxy Z Flip 4 smartphone is one of the most attractive phones from Samsung. The latest device in the Flip series, the Galaxy Z Flip 4, packs a beautiful design and better specs and features than its predecessors. The Galaxy Z Flip 4 comes with many innovations compared to the Galaxy Z Flip 3 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X