വെറും മാല ബൾബ് അല്ല, Nothing Phone (1) ലെ Glyph ലൈറ്റ്സിന്റെ ഉപയോഗങ്ങൾ

|

നത്തിങ് ഫോൺ (1) ന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ് സജ്ജീകരണം തന്നെയാണ്. ഇത് വെറുതേ എൽഇഡി ലൈറ്റുകൾ അടുക്കി വച്ചിരിക്കുന്ന സംവിധാനം ആണെന്നൊരു വിമർശനം സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്ത കാലം മുതൽ കേൾക്കാൻ ഉണ്ട്. എന്നാൽ ഡിവൈസിന് ശ്രദ്ധ നേടിക്കൊടുക്കാൻ കൊണ്ട് വന്ന ഗിമിക്ക് മാത്രമല്ല ഗ്ലിഫ് ഇന്റർഫേസ്, ഇത് കൊണ്ട് ചില ഉപയോഗങ്ങളും ഉണ്ട്. സ്മാർട്ട്ഫോണിലെ ഒരു ഹിഡൺ ഫീച്ചറായ മ്യൂസിക് വിഷ്വലൈസേഷനെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Nothing Phone (1) ലെ Glyph Lights ന്റെ മറ്റ് ചില പ്രയോജനങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നോട്ടിഫിക്കേഷൻ ലൈറ്റ്സ് കസ്റ്റമൈസ് ചെയ്യാൻ

നോട്ടിഫിക്കേഷൻ ലൈറ്റ്സ് കസ്റ്റമൈസ് ചെയ്യാൻ

ഗ്ലിഫ് ഇന്റർഫേസുമായി ചേർന്ന് നിൽക്കുന്ന നോട്ടിഫിക്കേഷൻ സൌണ്ട്സ് ഡിവൈസിൽ പ്രീലോഡഡ് ആണ്. നോട്ടിഫിക്കേഷൻ വരുമ്പോഴെല്ലാം ഗ്ലിഫിലെ എൽഇഡികൾ പ്രകാശിക്കും. ഫോൺ താഴെ വച്ചിരിക്കുമ്പോഴോ സൈലന്റ് മോഡിൽ ഇരിക്കുമ്പോഴോ ഫീച്ചർ ഉപകാരപ്രദമാണ്. നോട്ടിഫിക്കേഷൻ സൌണ്ട്സിനൊപ്പം ഗ്ലിഫ് ലൈറ്റ്സ് കസ്റ്റമൈസ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

സെറ്റിങ്സ്
  • സെറ്റിങ്സ് ആപ്പിൽ നിന്നും ഗ്ലിഫ് ഇന്റർഫേസ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
  • നോട്ടിഫിക്കേഷൻ സൌണ്ട്സിൽ നിന്നും നത്തിങ് റിങ്ടോണുകൾ സെലക്റ്റ് ചെയ്യാം
  • മൈ സൌണ്ട്സിൽ നിന്നുള്ള സൌണ്ട്സും യൂസ് ചെയ്യാൻ കഴിയും
  • റിങ്ടോണിന് അനുസരിച്ച് ലഭ്യമാകുന്ന ലൈറ്റ് ഇഫക്റ്റ്സിൽ ഒന്ന് സെലക്റ്റ് ചെയ്യാം
  • ടോൺ സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക
  • റിങ്ടോൺ ലൈറ്റ്സ് കസ്റ്റമൈസേഷൻ

    റിങ്ടോൺ ലൈറ്റ്സ് കസ്റ്റമൈസേഷൻ

    നോട്ടിഫിക്കേഷനുകൾക്ക് ഗ്ലിഫ് ലൈറ്റ് പാറ്റേണുകൾ സെറ്റ് ചെയ്യുന്നത് പോലെ തന്നെ റിങ്ടോണുകൾക്കും ( കോളുകൾ വരുമ്പോൾ ) ഗ്ലിഫ് ലൈറ്റ് പാറ്റേൺ സെറ്റ് ചെയ്യാൻ സാധിക്കും. എല്ലാ കോൺടാക്റ്റുകൾക്കും പൊതുവായും ഓരോ കോൺടാക്റ്റിനും പ്രത്യേകം പ്രത്യേകവും ഗ്ലിഫ് ലൈറ്റിങ് ഇഫക്റ്റ്സ് സെറ്റ് ചെയ്യാനും കഴിയും. റിങ്ടോൺസ് കസ്റ്റമൈസ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

    Nothing Phone (1): പാട്ടിനൊപ്പം ഡാൻസ് കളിക്കും Glyph Interface; അറിയാം ഈ ട്രിക്ക്Nothing Phone (1): പാട്ടിനൊപ്പം ഡാൻസ് കളിക്കും Glyph Interface; അറിയാം ഈ ട്രിക്ക്

    ലിഫ് ഇന്റർഫേസ് ഓപ്ഷൻ
    • സെറ്റിങ്സ് ആപ്പിൽ നിന്നും ഗ്ലിഫ് ഇന്റർഫേസ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
    • തുടർന്ന് റിങ്ടോൺസിൽ ടാപ്പ് ചെയ്യുക
    • എല്ലാവർക്കും ഒരൊറ്റ റിങ്ടോൺ സെലക്റ്റ് ചെയ്യാൻ ഡിഫോൾട്ട് റിങ്ടോൺ സെലക്റ്റ് ചെയ്യുക
    • നത്തിങ് റിങ്ടോൺസിൽ സെലക്റ്റ് ചെയ്യുക
      മൈ സൌണ്ട്സിൽ നിന്നുള്ള ടോൺസും യൂസ് ചെയ്യാൻ കഴിയും
    • റിങ്ടോണിന് അനുസരിച്ച് ലൈറ്റ് ഇഫക്റ്റ്സ് സെലക്റ്റ് ചെയ്യാം
    • ടോൺ സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക
      അതിനുശേഷം, റിംഗ്ടോൺസ് മെനുവിലേക്ക് മടങ്ങുക
    • ഒരാൾക്ക് മാത്രം പ്രത്യേകം ടോൺ
      • ഒരാൾക്ക് മാത്രം പ്രത്യേകം ടോൺ സെലക്റ്റ് ചെയ്യാൻ കസ്റ്റം കോൺടാക്റ്റ്സിലെ ആഡ് കോൺടാക്റ്റ് സെലക്റ്റ് ചെയ്യുക
      • കോൺടാക്റ്റ് സെലക്റ്റ് ചെയ്ത ശേഷം നത്തിങ് റിങ്ടോൺസിൽ സെലക്റ്റ് ചെയ്യുക
      • മൈ സൌണ്ട്സിൽ നിന്നുള്ള ടോൺസും യൂസ് ചെയ്യാൻ കഴിയും
      • റിങ്ടോണിന് അനുസരിച്ച് ലൈറ്റ് ഇഫക്റ്റ്സ് സെലക്റ്റ് ചെയ്യാം
      • ടോൺ സെലക്റ്റ് ചെയ്ത് സേവിൽ ടാപ്പ് ചെയ്യുക
      • ഡിവൈസ് സൈലന്റ് ആകുമ്പോഴും അലർട്ടുകൾ മനസിലാക്കാം

        ഡിവൈസ് സൈലന്റ് ആകുമ്പോഴും അലർട്ടുകൾ മനസിലാക്കാം

        നത്തിങ് ഫോൺ (1) ഡിസ്പ്ലെ അടിയിൽ വരത്തക്ക വിധം കമഴ്ത്തി വയ്ക്കുമ്പോൾ ഗ്ലിഫ് ഇന്റർഫേസ് ഓട്ടോമാറ്റിക്കായി ഫോൺ സൈലന്റ് മോഡിൽ ആകും. ഈ സമയം ഗ്ലിഫ് ഇന്റർഫേസിലൂടെയാകും നോട്ടിഫിക്കേഷനുകളും അലർട്ടുകളും അറിയാൻ കഴിയുക. ശബ്ദമൊന്നും കേൾക്കുകയും ഇല്ല. മീറ്റിങുകളിലും മറ്റും ഏറെ ഉപകാരപ്രദമായിരിക്കും ഈ ഫീച്ചർ. സൌകര്യം ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

        അഡ്വാൻസ്ഡ് ഫീച്ചേഴ്സ്
        • ഇതിനായി ആദ്യം സെറ്റിങ്സ് ആപ്പിൽ നിന്നും ഗ്ലിഫ് ഇന്റർഫേസ് ഓപ്ഷൻ സെലക്റ്റ് ചെയ്യണം
        • താഴേക്ക് സ്ക്രോൾ ചെയ്ത് അഡ്വാൻസ്ഡ് ഫീച്ചേഴ്സ് സെക്ഷനിലേക്ക് പോകുക
        • അവിടെയുള്ള ഫ്ലിപ്പ് ടു ഗ്ലിഫ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
        • ഓപ്പൺ ആകുന്ന പേജിലുള്ള ബട്ടൺ ടോഗിൾ ഓൺ ചെയ്യുക, ഫീച്ചർ ആക്റ്റിവേറ്റ് ആകും
        • Nothing Phone (1): ആൻഡ്രോയിഡ് 13 ഉടനില്ല, നിരാശപ്പെടുത്തി നത്തിങ് ഫോൺ (1)Nothing Phone (1): ആൻഡ്രോയിഡ് 13 ഉടനില്ല, നിരാശപ്പെടുത്തി നത്തിങ് ഫോൺ (1)

          ചാർജിങ് സമയത്ത് ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ

          ചാർജിങ് സമയത്ത് ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ

          സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്ന സമയത്തെ ബാറ്ററി ലെവൽ അറിയാൻ കഴിയുന്ന സൌകര്യവും
          ഗ്ലിഫ് ഇന്റർഫേസിൽ ലഭ്യമാണ്. എൽഇഡി സെറ്റപ്പിലെ ബോട്ടം സ്ട്രിപ്പിലാണ് ഇങ്ങനെ ബാറ്ററി ലെവൽ ഇൻഡിക്കേറ്റ് ചെയ്യുന്നത്. ഫോൺ കമഴ്ത്തി വച്ചിരിക്കുമ്പോഴും ഈ സ്ട്രിപ്പിലൂടെ ചാർജിങ് ലെവൽ അറിയാൻ കഴിയും. ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

          ചാർജിങ് മീറ്റർ ഓപ്ഷൻ
          • സെറ്റിങ്സ് ആപ്പിൽ നിന്നും ഗ്ലിഫ് ഇന്റർഫേസ് ഓപ്ഷനിലേക്ക് പോകുക
          • താഴേക്ക് സ്ക്രോൾ ചെയ്ത് ഫീഡ്ബാക്കിന് താഴെയുള്ള ചാർജിങ് മീറ്റർ ഓപ്ഷൻ ടാപ്പ് ചെയ്യുക
          • ടോഗിൾ ഓൺ ചെയ്താൽ ഫീച്ചർ ആക്റ്റിവേറ്റ് ആകും
          • ഫോട്ടോയെടുക്കുമ്പോൾ ലൈറ്റ് കൂട്ടാനും ഗ്ലിഫ് ഇന്റർഫേസ് ഉപയോഗിക്കാം. ഇത് എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കുക.

            ഫോട്ടോയെടുക്കുമ്പോൾ ലൈറ്റ് കൂട്ടാൻ

            ഫോട്ടോയെടുക്കുമ്പോൾ ലൈറ്റ് കൂട്ടാൻ

            നത്തിങ് ഫോൺ (1) ലെ ഗ്ളിഫ് ലൈറ്റ്സിന്റെ മറ്റൊരു പ്രായോഗിക യൂസ് കേസാണ് ഇത്. ഇരുട്ടിൽ ഫോട്ടോസ് ക്ലിക്ക് ചെയ്യുമ്പോൾ ലൈറ്റ് കൂടുതൽ കിട്ടാനായി ഗ്ലിഫ് ലൈറ്റ്സ് ഉപയോഗിക്കാൻ കഴിയും. ക്യാമറ ലൈറ്റുകളുമായി താരതമ്യം ചെയ്ത് കാണരുത്. ഗ്ലിഫ് ഇന്റർഫേസിൽ നിന്നും വരുന്ന പ്രകാശം കൂടുതൽ സോഫ്റ്റും വ്യാപിച്ച് കിടക്കുന്നവയുമാണ്. മാക്രോ ഷോട്ട്സ് ക്ലിക്ക് ചെയ്യുമ്പോഴും ഗ്ലിഫ് ഇന്റർഫേസിലെ ലൈറ്റിങ് ഏറെ യൂസ്ഫുൾ ആകുന്നു.

            എൽഇഡി

Best Mobiles in India

English summary
The biggest attraction of the Nothing Phone (1) is the Glyph interface setup on its rear panel. Since the launch of the smartphone, there has been criticism that it is just a bunch of stacked LED lights. But the Glyph interface is not just a gimmick that has brought attention to the device; it also has some uses.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X