ആപ്പിൾ ഐഫോണിലെ ഈ അടിപൊളി ഫീച്ചറുകളെക്കുറിച്ച് അറിയാമോ?

|

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ജനപ്രിയമായ സ്മാർട്ട്ഫോണുകൾ എതെന്ന ചോദ്യത്തിന് ആദ്യ ഉത്തരം ആപ്പിൾ ഐഫോണുകൾ ആയിരിയ്ക്കും. ഇത് വരെ ഉപയോഗിക്കാത്തവർ പോലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോണുകളാണ് ഐഫോണുകൾ. വലിയ ബ്രാൻഡ് ലോയലിറ്റിയും ഐഫോണുകൾക്ക് ഉണ്ട്. ഐഫോണുകളുടെ ക്വാളിറ്റിയും എണ്ണമില്ലാത്ത ഫീച്ചറുകളും ഐഫോണുകളെ ജനപ്രിയമാക്കുന്നു. എന്നാൽ തന്നെയും മിക്ക യൂസേഴ്സിനും ഐഫോണുകൾ ഓഫർ ചെയ്യുന്ന ഫീച്ചറുകളെക്കുറിച്ച് അറിയില്ല. ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും ഷോർട്ട്കട്ടുകളും അവതരിപ്പിക്കപ്പെടുന്നതാണ് ഇതിന് ഒരു കാരണം. ആപ്പിൾ ഐഫോണുകളിൽ മനസിലാക്കേണ്ടിയിരിക്കുന്ന എതാനും ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

അൺനോൺ കോളേഴ്സിൽ നിന്നുള്ള കോളുകൾ സൈലന്റ് ആക്കാം

അൺനോൺ കോളേഴ്സിൽ നിന്നുള്ള കോളുകൾ സൈലന്റ് ആക്കാം

അൺനോൺ കോളർമാരിൽ നിന്ന് ലഭിക്കുന്ന എല്ലാ കോളുകളും സൈലന്റ് ആക്കാൻ ഉള്ള ഫീച്ചർ ഐഫോണിൽ ലഭ്യമാണ്. ഓരോ അൺനോൺ കോളറെയും ബ്ലോക്ക് ചെയ്യുകയും സൈലന്റ് ചെയ്യുകയും ചെയ്യേണ്ടി വരുന്നില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. നിങ്ങളെ വിളിച്ച യൂസേഴ്സിന്റെ ഒരു ലിസ്റ്റും കാണാൻ കഴിയും. ഇതിനാൽ തന്നെ പ്രധാനപ്പെട്ട കോളുകൾ ഒന്നും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുമില്ല. ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ, സെറ്റിങ്സ് > ഫോൺ > സൈലൻസ് അൺനോൺ കോളേഴ്സ് എന്ന പാത്ത് പിന്തുടരുക.

എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾഎസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

കീബോർഡ് ട്രാക്ക്പാഡ് ആയി ഉപയോഗിക്കാം
 

കീബോർഡ് ട്രാക്ക്പാഡ് ആയി ഉപയോഗിക്കാം

ചിലപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് ടെക്സ്റ്റ് കഴ്സർ പ്ലേസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഒരു നീണ്ട പാരഗ്രാഫോ സെന്റൻസോ ടൈപ്പ് ചെയ്യുമ്പോൾ. ഐഫോൺ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് കഴ്സർ സ്വതന്ത്രമായി നീക്കുന്നതും പ്ലേസ് ചെയ്യുന്നതും എളുപ്പമാക്കുന്ന ഒരു ഓപ്ഷനും ഐഫോണിൽ ലഭ്യമാണ്. ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ കീബോർഡിൽ നിന്ന് എല്ലാ അക്ഷരങ്ങളും അപ്രത്യക്ഷമാകുന്നത് വരെ സ്പേസ് ബാറിൽ അമർത്തിപ്പിടിക്കുക. ഇപ്പോൾ നിങ്ങൾക്ക് ഈ പ്ലേസ് ഒരു ചെറിയ ട്രാക്ക്പാഡായി ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് എല്ലാം ടെക്സ്റ്റർ സ്ഥാപിക്കാനും കഴിയും.

ബാക്ക് ടാപ്പ് ഫീച്ചർ

ബാക്ക് ടാപ്പ് ഫീച്ചർ

ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ബാക്ക് ടാപ്പ് എന്ന ആക്‌സസ്സിബിലിറ്റി ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഐഒഎസ് 14നൊപ്പമാണ് ടെക്ക് ഭീമൻ ബാക്ക് ടാപ്പ് ഫീച്ചർ അവതരിപ്പിച്ചത്. ഒരു പ്രത്യേക ആപ്പിലേക്കോ ഫീച്ചറിലേക്കോ ഉള്ള ഷോർട്ട്കട്ട് ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും. നിങ്ങളുടെ ഐഫോണിന്റെ പിൻഭാഗത്ത് ഡബിൾ ടാപ്പ് അല്ലെങ്കിൽ ട്രിപ്പിൾ ടാപ്പ് ചെയ്താണ് ബാക്ക് ടാപ്പ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുന്നത്. ബാക്ക് ടാപ്പ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ, സെറ്റിങ്സ് > ആക്സസിബിലിറ്റി > ടച്ച് > ബാക്ക് ടാപ്പ് എന്ന പാത്ത് പിന്തുടരുക. ഐഫോൺ 8നും അതിന് ശേഷമുള്ള വേർഷനുകളിലും മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ എന്നും യൂസേഴ്സ് മനസിലാക്കണം.

സ്‌പൈസ്‌ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളംസ്‌പൈസ്‌ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം

ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ ബാക്ക്ഗ്രൌണ്ട് സൌണ്ട്സ് പ്ലേ ചെയ്യാം

ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ ബാക്ക്ഗ്രൌണ്ട് സൌണ്ട്സ് പ്ലേ ചെയ്യാം

ആപ്പിൾ ഐഫോണുകൾ ഉപയോഗിച്ച് ( ഐഒഎസ് 15 ) യൂസേഴ്സിന് ബാക്ക്ഗ്രൌണ്ടിൽ ആംബിയന്റ് സൊണ്ട്സ്കേപ്പുകൾ പ്ലേ ചെയ്യാൻ കഴിയും. അതും മറ്റ് ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ. സമുദ്രം, മഴ തുടങ്ങിയ ശബ്ദങ്ങൾ എല്ലാം ഇങ്ങനെ പ്ലേ ചെയ്യാൻ സാധിക്കും. ഈ ബാക്ക്ഗ്രൌണ്ട് ശബ്ദങ്ങൾ നിങ്ങളെ ഉറങ്ങാനും ഫോക്കസ് ചെയ്യാനും ഒക്കെ സഹായിക്കും. ആപ്പിൾ നൽകുന്ന ബാക്ക്ഗ്രൌണ്ട് സൌണ്ടുകൾ പ്ലേ ചെയ്യാൻ നിങ്ങൾക്ക് സെറ്റിങ്സ് > ആക്സസിബിലിറ്റി > ഓഡിയോ / വിഷ്വൽ > ബാക്ക്ഗ്രൌണ്ട് സൌണ്ട്സ് എന്ന പാത്ത് പിന്തുടരാം.

ലൈവ് ടെക്‌സ്‌റ്റ് ഫീച്ചർ

ലൈവ് ടെക്‌സ്‌റ്റ് ഫീച്ചർ

ക്യാമറയും സേവ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച് ഇൻഫർമേഷൻ തിരിച്ചറിയുന്ന ഫീച്ചറാണ് ലൈവ് ടെക്‌സ്‌റ്റ് ഫീച്ചർ. ക്യാമറ ഫ്രെയിമിലെ ടെക്‌സ്‌റ്റോ, ഗാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഏതെങ്കിലും ചിത്രമോ ആക്‌സസ് ചെയ്‌ത് ഒരു ഇമെയിൽ അയയ്‌ക്കാനും കോൾ ചെയ്യാനും മാപ്പിൽ ദിശകൾ നോക്കാനും ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഒരു ഇമേജിൽ ഉള്ള സെന്റൻസ് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാനുള്ള ഓപ്ഷനും നൽകുന്നു. ഏതെങ്കിലും ചിത്രങ്ങളിൽ നിന്ന് ടെക്‌സ്‌റ്റ് പകർത്താൻ, നിങ്ങൾ ഫോട്ടോസ് ആപ്പിൽ നിന്നോ ബ്രൗസറിൽ നിന്നോ ഒരു ചിത്രം സെലക്റ്റ് ചെയ്യണം. നിങ്ങൾ ചിത്രം സെലക്റ്റ് ചെയ്ത ശേഷം കോപ്പി ചെയ്യാൻ ആഗ്രഹിക്കുന്ന ടെക്‌സ്‌റ്റിൽ ടാപ്പ് ചെയ്‌ത് ഹോൾഡ് ചെയ്യുക. ടെക്‌സ്‌റ്റിൽ ടാപ്പ് ചെയ്‌ത് കഴിഞ്ഞാൽ നിങ്ങളുടെ സെലക്ഷൻ അഡ്ജസ്റ്റ് ചെയ്യാൻ ഗ്രാബ് പോയിന്റുകൾ കാണാൻ കഴിയും.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജിട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി

നോട്ട്സ് ആപ്പ് ഉപയോഗിച്ച് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാം

നോട്ട്സ് ആപ്പ് ഉപയോഗിച്ച് ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാം

ഐഒഎസ് 12 മുതൽ ഐഫോണുകളും ഐപാഡുകളും ഉപയോഗിച്ച് ഡോക്യുമെന്റ്സ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. ഇതിന് മുമ്പ് ഉപയോക്താക്കൾ മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടിയിരുന്നു. നിങ്ങളുടെ ഡിവൈസിലെ നോട്ട്‌സ് ആപ്പ് ഉപയോഗിച്ച് ഒരു ഡോക്യുമെന്റ് സ്‌കാൻ ചെയ്യുകയാണെങ്കിൽ സ്‌കാൻ ചെയ്‌ത ഡോക്യുമെന്റ് അതേ ഐക്ലൗഡ് ഐഡി ഉപയോഗിച്ചിട്ടുള്ള മറ്റ് ഡിവൈസുകളിലേക്ക് സിങ്ക് ആകുന്നു. ഐഫോണിൽ ഒരു ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ, നോട്ട്സ് ആപ്പ് > ഓപ്പൺ എ നോട്ട് > ക്യാമറ ഐക്കൺ > സ്കാൻ ഡോക്യുമെന്റ്സ് എന് പാത്ത് ഫോളോ ചെയ്യുക.

ആനിമേറ്റഡ് ഇഫക്‌റ്റുകൾ ഉപയോഗിച്ച് മെസേജ് അയയ്ക്കാം

ആനിമേറ്റഡ് ഇഫക്‌റ്റുകൾ ഉപയോഗിച്ച് മെസേജ് അയയ്ക്കാം

ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ഐമെസേജ് വഴി ചില പ്രത്യേക സന്ദേശമയയ്‌ക്കൽ ഫീച്ചറുകളും ലഭിക്കുന്നു. ഐമെസേജ് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന അത്തരത്തിലുള്ള ഒരു ഫീച്ചറാണ് പ്രത്യേക ഇഫക്റ്റുകൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കാനുള്ള എബിലിറ്റി. എന്തെങ്കിലും മെസേജ് അയയ്‌ക്കുന്നതിന് മുമ്പ്, സെൻഡ് കീയിൽ ടാപ്പ് ചെയ്ത് ഹോൾഡ് ചെയ്ത് ഇഫക്റ്റുകൾ സെലക്റ്റ് ചെയ്യാൻ സാധിക്കും.

കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാംകുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം

Best Mobiles in India

English summary
The first answer to the question of what are the most popular smartphones in the world will be the Apple iPhones. IPhones are smartphones that even those who have not used them yet want to own. IPhones also have great brand loyalty. This is due to the quality of the iPhones and the innumerable features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X