Home
Mobile

Google Pixel 6a: ഗൂഗിൾ പിക്സൽ 6എ ഇങ്ങെത്തി; അറിയാം ഈ അടിപൊളി ഓഫറുകൾ

അധികം ബഹളങ്ങൾ ഒന്നും കൂടാതെ ഗൂഗിൾ തങ്ങളുടെ പിക്സൽ 6എ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വാല്യൂ- ഫ്ലാഗ്ഷിപ്പ് ഡിവൈസ് എന്ന വിശേഷണവുമായാണ് പിക്സൽ 6എ വന്നിരിക്കുന്നത്. ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ പ്രീ ഓർഡറിന് ലഭ്യമാണ്. 39,999 രൂപ നിരക്കിലാണ് ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ വിപണിയിൽ എത്തുന്നത്. ആക്സിസ് ബാങ്ക് കാർഡ് യൂസേഴ്സിന് ഡിസ്കൌണ്ടഡ് പ്രൈസ് എന്ന നിലയിലാണ് ഈ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ ജൂലൈ 28 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായി തുടങ്ങും (Google Pixel 6a).

ഗൂഗിൾ

ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന് ഒപ്പം ഗൂഗിളിന്റെ പ്രീമിയം ടിഡബ്ല്യൂഎസ് ഇയർബഡ്സ്, പിക്സൽ ബഡ്സ് പ്രോയും അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പിക്സൽ ബഡ്സ് പ്രോയ്ക്ക് 19,990 രൂപയാണ് വില വരുന്നത്. പിക്സൽ ബഡ്സ് പ്രോയും ജൂലൈ 28 മുതൽ വിൽപ്പനയ്ക്ക് എത്തും. പുതിയ ഡിവൈസുകൾ വാങ്ങുന്നവർക്ക് ഗൂഗിൾ ഏതാനും ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Google Pixel 6a: ഗൂഗിൾ പിക്‌സൽ 6എ ഡിസ്കൌണ്ട് ഓഫർ

Google Pixel 6a: ഗൂഗിൾ പിക്‌സൽ 6എ ഡിസ്കൌണ്ട് ഓഫർ

  • ലിമിറ്റഡ് പിരീയഡ് ഓഫർ : ഏതെങ്കിലും ഗൂഗിൾ പിക്‌സൽ ഡിവൈസ് അല്ലെങ്കിൽ സെലക്റ്റഡ് ആയിട്ടുള്ള മറ്റ് സ്മാർട്ട്ഫോൺ മോഡലുകളും എക്സ്ചേഞ്ച് ചെയ്താൽ 6,000 രൂപ ഡിസ്കൌണ്ട് ലഭിക്കും. മറ്റ് ഏതെങ്കിലും സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ യൂസേഴ്സിന് 2,000 രൂപ ഡിസ്കൌണ്ട് ലഭിക്കും.
  • ലിമിറ്റഡ്
    • ലിമിറ്റഡ് പിരീയഡ് ഓഫർ : നെസ്റ്റ് ഹബ് ജെൻ2, പിക്സൽ ബഡ്സ് എ സീരീസ്, ഫിറ്റ്ബിറ്റ് ഇൻസ്പയർ 2 എന്നിവ പിക്സൽ 6എ സ്മാർട്ട്ഫോണിന് ഒപ്പം 4,999 രൂപ വിലയിൽ സ്വന്തമാക്കാൻ കഴിയും.
      • പിക്‌സൽ 6എ സ്മാർട്ട്ഫോണിന് ഒപ്പം യൂട്യൂബ് പ്രീമിയം ഗൂഗിൾ വൺ എന്നിവയിലേക്കുള്ള ട്രയൽ ആക്സസും യൂസേഴ്സിന് ( മൂന്ന് മാസത്തേക്ക് ) ലഭിക്കും. നിബന്ധനകൾക്ക് ബാധകമായാണ് ഈ സംവിധാനം വരുന്നത്.
      • Google Pixel 6a: ഗൂഗിൾ പിക്‌സൽ 6എ സ്പെക്സും ഫീച്ചറുകളും

        Google Pixel 6a: ഗൂഗിൾ പിക്‌സൽ 6എ സ്പെക്സും ഫീച്ചറുകളും

        ഗൂഗിൾ പിക്‌സൽ 6എ സ്മാർട്ട്ഫോൺ രണ്ട് നിരങ്ങളിലാണ് ലഭ്യമാകുക. ചാർക്കോൾ, ചോക്ക് നിറങ്ങളിലാണ് ഡിവൈസ് വിപണിയിൽ എത്തുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ സ്റ്റോറേജ് വേരിയന്റിലാണ് ഗൂഗിൾ പിക്‌സൽ 6എ വിൽപ്പനയ്ക്ക് എത്തുന്നത്. പിക്‌സൽ 6എ സ്മാർട്ട്ഫോണിൽ അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കും.

        ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ്

        കൂടാതെ വരാനിരിക്കുന്ന ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയായിരിക്കും ഗൂഗിൾ പിക്സൽ 6എ. 39,990 രൂപ വിലയിൽ വൺപ്ലസ് 10ആർ, റിയൽമി ജിടി നിയോ 3, വിവോ 23 പ്രോ തുടങ്ങിയ സബ് 45 കെ ഹാൻഡ്സെറ്റുകളുമായിട്ടായിരിക്കും ഗൂഗിൾ പിക്‌സൽ 6എ ഏറ്റ് മുട്ടുന്നത്.

        Google Pixel 6a: ഗൂഗിൾ പിക്സൽ 6 എ

        Google Pixel 6a: ഗൂഗിൾ പിക്സൽ 6 എ

        ഡിസ്പ്ലെ

        6.1 ഇഞ്ച് 1080 x 2400 പിക്സൽസ് ഒഎൽഇഡി ഡിസ്പ്ലെയാണ് ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. 20:9 അനുപാതം, 429 പിപിഐ ഡെൻസിറ്റി, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിന്റ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

        ക്യാമറ

        ക്യാമറ

        12.2 മെഗാ പിക്സൽ, എഫ് / 1.7, ( വൈഡ് ) ഡ്യുവൽ പിക്സൽ പിഡിഎഎഫ് & ഒഐഎസ്, 12 മെഗാ പിക്സൽ, എഫ് / 2.2, 114˚ ( അൾട്ര വൈഡ് ), 8 മെഗാ പിക്സൽ എഫ് / 2.0 സെൽഫി ക്യാമറയും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

        ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ

        ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ

        ഗൂഗിൾ ടെൻസർ ( 5 nm), 6 ജിബി റാം + 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ഇല്ലെന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

         

        ബാറ്ററിയും ചാർജിങ് സപ്പോർട്ടും

        ബാറ്ററിയും ചാർജിങ് സപ്പോർട്ടും

        4,410 എംഎഎച്ചിന്റെ ലി-പോ ബാറ്ററിയാണ് ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ഉള്ളത്. 18 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ഡ്യുവൽ ബാൻഡ് വൈഫൈ എന്നീ കണക്റ്റിവിറ്റി സപ്പോർട്ടുകളും ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

        ഇൻ ക്ലാസ് ക്യാമറ പെർഫോമൻസ്

        മികച്ച ഇൻ ക്ലാസ് ക്യാമറ പെർഫോമൻസ് ഗൂഗിൾ പിക്സൽ ഡിവൈസുകളുടെ പ്രത്യേകതയാണ്. ഗൂഗിൾ പിക്സൽ ഡിവൈസുകളും അവയുടെ ട്രാക്ക് റെക്കോർഡുകളും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വൺപ്ലസ് 10ആർ, റിയൽമി ജിടി നിയോ 3, ഓപ്പോ റീനോ സീരീസ് ഡിവൈസുകൾ, എന്നിങ്ങനെയുള്ള മറ്റ് സബ് 45 കെ സ്മാർട്ട്ഫോണുകളെക്കാൾ മികച്ച ഫോട്ടോഗ്രഫി എക്സ്പീരിയൻസ് ഗൂഗിൾ പിക്സൽ 6 എ സ്മാർട്ട്ഫോണിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.

        ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ

        ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ

        ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ടിഡബ്യൂഎസ് ഇയർബഡ്സ് മോഡലാണ് പിക്സൽ ബഡ്സ് പ്രോ. പിക്‌സൽ ബഡ്‌സ് പ്രോയിലെ കസ്റ്റമൈസ്ഡ് ഹാർഡ്‌വെയറും സ്‌മാർട്ട് എഐ അൽഗോരിതങ്ങളും മികച്ച വോയ്സ് ഔട്ട്പുട്ട് ഉറപ്പ് നൽകുന്നു. വോളിയം ഇക്യൂ6 സംവിധാനവും ഗൂഗിൾ പിക്സൽ ബഡ്സ് പ്രോയിൽ ലഭ്യമാണ്. ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ വയർലെസ് ചാർജിങിന് സപ്പോർട്ട് നൽകുന്നു. 11 മണിക്കൂർ ആണ് ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ ഓഫർ ചെയ്യുന്ന പ്ലേ ടൈം.

Best Mobiles in India

English summary
Along with the Google Pixel 6A smartphone, Google has also launched its premium TWS earbuds and the Pixel Buds Pro. Google Pixel Buds Pro cost Rs 19,990. The Pixel Buds Pro will also go on sale on July 28. Google has announced some discounts and offers for the purchase of new devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X