അമ്പമ്പോ ഇങ്ങനെയൊരു വിലക്കുറവോ! റെഡ്മി ക്ലിയറൻസ് സെയിലിൽ ഉൾപ്പെട്ട മുഴുവൻ ഫോണുകളും അവയുടെ വിലയും
നിരവധി റെഡ്മി(Redmi) സ്മാർട്ട്ഫോണുകളെ ഉൾപ്പെടുത്തി ക്ലിയറൻസ് സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ് എംഐ(ഷവോമി). റെഡ്മി നോട്ട് 9 സീരീസിലെ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ ഈ ക്ലിയറൻസ് സെയിലിൽ ഇടം പിടിച്ചിട്ടുണ്ട്. 3,999 രൂപ മുതൽ സ്മാർട്ട്ഫോണുകൾ ലഭ്യമാണ് എന്നതാണ് ഈ ക്ലിയറൻസ് സെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങൾക്ക് റെഡ്മി സ്മാർട്ട്ഫോണുകളോട് താൽപര്യമുണ്ടെങ്കിൽ കുറഞ്ഞ വിലയിൽ അവ സ്വന്തമാക്കാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഷവോമി ഒരുക്കിയിരിക്കുന്നത്.

ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രമാണ് ക്ലിയറൻസ് സെയിൽ വിലയിൽ റെഡ്മി സ്മാർട്ട്ഫോണുകൾ ലഭ്യമാകുക. റെഡ്മിയുടെ എല്ലാ സ്മാർട്ട്ഫോണുകളും ക്ലിയറൻസ് സെയിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. നിങ്ങൾക്ക് താൽപര്യമുള്ള റെഡ്മി സ്മാർട്ട്ഫോണുകൾ ഈ ക്ലിയറൻസ് സെയിലിന്റെ ഭാഗമായി വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ടോ എന്ന് ഇവിടെ നൽകിയിരിക്കുന്ന ലിസ്റ്റിൽ നിന്ന് അറിയാം.

എന്നാൽ ഈ ക്ലിയറൻസ് സെയിലിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ ഉറപ്പായും ഒരു കാര്യം മനസിലാക്കിയിരിക്കണം. ഏതാനും നിബന്ധനകളോടെയാണ് ഷവോമി ഈ ക്ലിയറൻസ് സെയിലിൽ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലിയറൻസ് സെയിലിന്റെ ഭാഗമായുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് യാതൊരു വിധ വാറന്റിയും കമ്പനി നൽകുന്നില്ല എന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. റെഡ്മി ക്ലിയറൻസ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണുകളും അവയുടെ യഥാർഥ വിലയും ക്ലിയറൻസ് സെയിൽ വിലയും ഇതാ.

സ്മാർട്ട്ഫോൺ മോഡൽ, വില, ക്ലിയറൻസ് സെയിൽ വില(സിഎസ്പി) എന്ന ക്രമത്തിൽ:
ഠ റെഡ്മി നോട്ട് 9 പ്രോ മാക്സ് (6ജിബി + 64ജിബി). വില: 16999 - സിഎസ്പി: 13,499.
ഠ റെഡ്മി നോട്ട് 9 പ്രോ (4ജിബി + 128ജിബി) വില: 15999 - സിഎസ്പി: 11,999
ഠ റെഡ്മി നോട്ട് 9 (6ജിബി + 128ജിബി) വില: 14999 - സിഎസ്പി: 12,499
ഠ റെഡ്മി 8എ ഡ്യുവൽ (2ജിബി + 32ജിബി) വില: 7499 - സിഎസ്പി: 5,499
ഠ റെഡ്മി 5 (2ജിബി + 16ജിബി) വില: 7499 - സിഎസ്പി: 4,499

ഠ റെഡ്മി 5 (4ജിബി + 64ജിബി) വില: 10999 - സിഎസ്പി: 7,999
ഠ റെഡ്മി നോട്ട് 9 പ്രോ (4ജിബി + 64ജിബി) വില: 13999 - സിഎസ്പി: 10,999
ഠ റെഡ്മി നോട്ട് 8 പ്രോ (6ജിബി + 128ജിബി) വില: 16999 - സിഎസ്പി: 13,999
ഠ റെഡ്മി 8എ ഡ്യുവൽ (3ജിബി + 32ജിബി) വില: 8299 - സിഎസ്പി: 7,299
ഠ റെഡ്മി നോട്ട് 8 പ്രോ (6ജിബി + 64ജിബി) വില: 15999 - സിഎസ്പി: 12,999.

ഠ റെഡ്മി വൈ3 (3ജിബി + 32ജിബി) വില: 9999 - സിഎസ്പി: 5,999
ഠ റെഡ്മി നോട്ട് 8 (3ജിബി + 32ജിബി) വില: 9499 - സിഎസ്പി: 6,499
ഠ റെഡ്മി വൈ3 (4ജിബി + 64ജിബി) വില: 12999 - സിഎസ്പി: 8,499
ഠ റെഡ്മി നോട്ട് 9 (4ജിബി + 64ജിബി) വില: 11999 - സിഎസ്പി: 7,499
ഠ റെഡ്മി 6 പ്രോ (3ജിബി + 32ജിബി) വില: 8999 - സിഎസ്പി: 4,499.

ഠ റെഡ്മി നോട്ട് 7എസ് (4ജിബി + 64ജിബി) വില: 12999 - സിഎസ്പി: 7,999
ഠ റെഡ്മി നോട്ട് 7 (3ജിബി + 32ജിബി) വില: 9999 - സിഎസ്പി: 5,999
ഠ റെഡ്മി കെ20 (6ജിബി + 1 28ജിബി) വില: 24999 - സിഎസ്പി: 18,999
ഠ റെഡ്മി കെ20 (6ജിബി + 64ജിബി) വില: 21999 - സിഎസ്പി: 14,999
ഠ റെഡ്മി നോട്ട് 9 പ്രോ മാക്സ് (8ജിബി + 128ജിബി) വില: 19999 - സിഎസ്പി: 14,999.

ഠ റെഡ്മി നോട്ട് 7 (4ജിബി + 64ജിബി) വില: 11999 - സിഎസ്പി: 7,999
ഠ റെഡ്മി നോട്ട് 7എസ് (3ജിബി + 32ജിബി) വില: 10999 - സിഎസ്പി: 6,999
ഠ റെഡ്മി നോട്ട് 5 പ്രോ (6ജിബി + 64ജിബി) വില: 13999 - സിഎസ്പി: 9,999
ഠ റെഡ്മി നോട്ട് 6 പ്രോ (4ജിബി + 64ജിബി) വില: 11999 - സിഎസ്പി: 9,999
ഠ റെഡ്മി നോട്ട് 6 പ്രോ (6ജിബി + 64ജിബി) വില: 15999 - സിഎസ്പി: 10,999.

ഠ റെഡ്മി 6 (3ജിബി + 64ജിബി) വില: 8499 - സിഎസ്പി: 6,499
ഠ റെഡ്മി നോട്ട് 9 പ്രോ (6ജിബി + 128ജിബി) വില: 16999 - സിഎസ്പി: 11,999
ഠ റെഡ്മി കെ20 പ്രോ (8ജിബി + 256ജിബി) വില: 29999 - സിഎസ്പി: 17,999
ഠ റെഡ്മി നോട്ട് 5 (3ജിബി + 32ജിബി) വില: 9999 - സിഎസ്പി: 6,999
ഠ റെഡ്മി വൈ2 (4ജിബി + 64ജിബി) വില: 10999 - സിഎസ്പി: 6,999.

ഠ റെഡ്മി നോട്ട് 5 (4ജിബി + 64ജിബി) വില: 11999 - സിഎസ്പി: 7,999
ഠ റെഡ്മി 4 (2ജിബി + 16ജിബി) വില: 6999 - സിഎസ്പി: 4,499
ഠ റെഡ്മി നോട്ട് 9 (4ജിബി + 128ജിബി) വില: 13499 - സിഎസ്പി: 8,999
ഠ റെഡ്മി 9 (4ജിബി + 64ജിബി) വില: 9499 - സിഎസ്പി: 7,499
ഠ റെഡ്മി വൈ1 (4ജിബി + 64ജിബി) വില: 10999 - സിഎസ്പി: 8,999.

ഠ റെഡ്മി 7 (3ജിബി + 32ജിബി) വില: 9499 - സിഎസ്പി: 6,499
ഠ റെഡ്മി നോട്ട് 9 പ്രോ മാക്സ് (6ജിബി + 128ജിബി) വില: 18499 - സിഎസ്പി: 11,999
ഠ റെഡ്മി 7എ (2ജിബി + 32ജിബി) വില: 6699 - സിഎസ്പി: 4,999
ഠ റെഡ്മി 9 പവർ (4ജിബി + 128ജിബി) വില: 11999 - സിഎസ്പി: 9,999
ഠ റെഡ്മി 8എ (2ജിബി + 32ജിബി) വില: 6999 - സിഎസ്പി: 4,499.

ഠ റെഡ്മി 6എ (2ജിബി + 16ജിബി) വില: 5999 - സിഎസ്പി: 3,999
ഠ റെഡ്മി കെ20 പ്രോ (6ജിബി + 128ജിബി) വില: 26999 - സിഎസ്പി: 14,999
ഠ റെഡ്മി വൈ1 ലൈറ്റ് (2ജിബി + 16ജിബി) വില: 6999 - സിഎസ്പി: 4,999
ഠ റെഡ്മി നോട്ട് 7 പ്രോ (4ജിബി + 64ജിബി) വില: 10999 - സിഎസ്പി: 5,999
ഠ റെഡ്മി വൈ2 (3ജിബി + 32ജിബി) വില: 8999 - സിഎസ്പി: 4,999.

ഠ റെഡ്മി നോട്ട് 4 (3ജിബി + 32ജിബി) വില: 9999 - സിഎസ്പി: 4,999
ഠ റെഡ്മി 6എ (2ജിബി + 32ജിബി) വില: 6499 - സിഎസ്പി: 4,499
ഠ റെഡ്മി നോട്ട് 7 പ്രോ (6ജിബി + 64ജിബി) വില: 12999 - സിഎസ്പി: 6,999
ഠ റെഡ്മി 5 (3ജിബി + 32ജിബി) വില: 8999 - സിഎസ്പി: 6,499
ഠ റെഡ്മി 5എ (2ജിബി + 16ജിബി) വില: 5999 - സിഎസ്പി: 4,499.

ഠ റെഡ്മി 6 പ്രോ (4ജിബി + 64ജിബി) വില: 10999 - സിഎസ്പി: 6,999
ഠ റെഡ്മി നോട്ട് 4 (4ജിബി + 64ജിബി) വില: 10999 - സിഎസ്പി: 6,999
ഠ റെഡ്മി 8എ (3ജിബി + 32ജിബി) വില: 7499 - സിഎസ്പി: 5,999
ഠ റെഡ്മി 6 (3ജിബി + 32ജിബി) വില: 7999 - സിഎസ്പി: 5,999
ഠ റെഡ്മി 8 (4ജിബി + 64 ജിബി) വില: 9999 - സിഎസ്പി: 6,999.

ഠ റെഡ്മി നോട്ട് 5 പ്രോ (4ജിബി + 64ജിബി) വില: 12999 - സിഎസ്പി: 7,999
ഠ റെഡ്മി നോട്ട് 7 പ്രോ (6ജിബി + 128ജിബി) വില: 13999 - സിഎസ്പി: 9,999
ഠ റെഡ്മി 5എ (3ജിബി + 32ജിബി) വില: 6999 - സിഎസ്പി: 5,999
ഠ റെഡ്മി 7എ (2ജിബി + 16ജിബി) വില: 6499 - സിഎസ്പി: 4,499
ഠ റെഡ്മി 4 (4ജിബി + 64ജിബി) വില: 10499 - സിഎസ്പി: 7,999.

ഠ റെഡ്മി 7 (2ജിബി + 32ജിബി) വില: 8499 - സിഎസ്പി: 4,999
ഠ റെഡ്മി നോട്ട് 4 (2ജിബി + 32ജിബി) വില: 9999 - സിഎസ്പി: 4,999
ഠ റെഡ്മി 8എ ഡ്യുവൽ (3ജിബി + 64ജിബി) വില: 8999 - സിഎസ്പി: 5,499
ഠ റെഡ്മി നോട്ട് 3 ( 32 ജിബി ) - സിഎസ്പി: 4,999.


Click it and Unblock the Notifications