ലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

|

കഴിഞ്ഞ വർഷം പകുതിയോടെയാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറിയത്. മുഖ്യധാര ഫോൺ വിപണിയിൽ പറയത്തക്ക സ്ഥാനം ഒന്നും ഇല്ലെങ്കിലും ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ജനപ്രീതിയും കൂടി വരികയാണ്. ഫോൾഡബിൾ ഡിവൈസുകളുടെ വർഷമായിരിക്കും 2022 എന്നും വിലയിരുത്തപ്പെട്ടിരുന്നു. ഫോൾഡബിൾ ഡിവൈസ് സെഗ്മെന്റിൽ എണ്ണം പറഞ്ഞ മോഡലുകളുമായി സാംസങ് ആണ് മുമ്പന്തിയിൽ. അതേ സമയം ഹുവാവേ, ഷവോമി, ഓപ്പോ എന്നീ കമ്പനികളും ഫോൾഡബിൾ സ്മാർട്ട്ഫോൺ സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫോൾഡബിൾ

ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഫോൾഡബിൾ സ്മാർട്ട്ഫോൺ സാംസങ് ഡിവൈസുകളാണ്. ആഗോള തലത്തിലും ചൈനയിലും ഫോൾഡബിൾ സ്മാർട്ട്ഫോൺ മോഡലുകളുടെ ലഭ്യത കൂടുതൽ ആണ്. 2021ൽ 11.5 മില്യൺ ഫോൾഡബിൾ സ്മാർട്ട്ഫോണുകളാണ് കമ്പനികൾ മാർക്കറ്റിൽ എത്തിച്ചത്. ഇതിൽ 8 മില്യൺ ഡിവെസുകളും 2021ന്റെ രണ്ടാം പകുതിയിൽ ആണ് വിറ്റഴിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ലിസ്റ്റും ലഭ്യമാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾറെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി

സാംസങ്ങിന്റെ ഐക്കണിക്ക് ഫോൾഡബിൾ ഡിവൈസ്, ഗാലക്സി Z ഫ്ലിപ്പ് 3 5ജി സ്മാർട്ട്ഫോൺ ആണ് ഈ പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ വർഷം 4.6 ദശലക്ഷം സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി സ്മാർട്ട്ഫോണുകളാണ് ലോകമാകെ വിറ്റഴിക്കപ്പെട്ടത്. ഇത് കഴിഞ്ഞ വർഷത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയുടെ 52 ശതമാനം എങ്കിലും വരും.

സാംസങ് ഗാലക്സി ഫോൾഡ് 3 5ജി

സാംസങ് ഗാലക്സി ഫോൾഡ് 3 5ജി

ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും സാംസങിന്റെ ഫോൾഡബിൾ ഡിവൈസിന് തന്നെ. സാംസങ് ഗാലക്സി ഫോൾഡ് 3 5ജി സ്മാർട്ട്ഫോൺ ആണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ. 2021ൽ മൊത്തം 2.5 ദശലക്ഷം സാംസങ് ഗാലക്സി ഫോൾഡ് 3 5ജി സ്മാർട്ട്ഫോണുകളാണ് ലോക വിപണിയിൽ എത്തിയത്.

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ എത്തുംറിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ എത്തും

ഹുവാവേ മേറ്റ് എക്സ്2

ഹുവാവേ മേറ്റ് എക്സ്2

ചൈനയ്ക്ക് പുറത്ത് ഫോണുകൾ വിൽക്കുന്നതിന് ഹുവാവേയ്ക്ക് വിലക്കുകൾ നില നിൽക്കുന്നു. ഇതും ലോകത്ത് പലയിടത്തും ചൈനീസ് പ്രൊഡക്ടുകൾ ബഹിഷ്കരിക്കുന്നതും കമ്പനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതേ സമയം തന്നെ ഫോൾഡബിൾ സെഗ്മെന്റിൽ അത്യാവശ്യം സ്മാർട്ട്ഫോണുകളും ഹുവാവേ പുറത്ത് ഇറക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഹുവാവേ മേറ്റ് എക്സ്2 സ്മാർട്ട്ഫോണിന്റെ 0.6 ദശലക്ഷം യൂണിറ്റുകൾ പുറത്തിറങ്ങിയിരുന്നു. ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് ഹുവാവേ മേറ്റ് എക്സ്2 സ്മാർട്ട്ഫോണിന് ഉള്ളത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി

ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി. പഴയ തലമുറ സ്മാർട്ട്ഫോൺ ആയിട്ട് കൂടി സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജിയ്ക്ക് ഇന്നും നല്ല മാർക്കറ്റ് സ്വാധീനം ഉണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണിന് ഉള്ളത്.

30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി ഫോൾഡ് 2 5ജി

സാംസങ് ഗാലക്സി ഫോൾഡ് 2 5ജി

ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരനും സാംസങ് സ്മാർട്ട്ഫോൺ തന്നെ. സാംസങ് ഗാലക്സി ഫോൾഡ് 2 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. ആദ്യ ഗാലക്‌സി ഫോൾഡ് സ്മാർട്ട്ഫോണിന്റെ 'പ്രശ്‌നങ്ങൾ' പരിഹരിച്ചാണ് സാംസങ് ഗാലക്സി ഫോൾഡ് 2 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. പിന്നാലെ പെട്ടെന്ന് ജനപ്രീതി പിടിച്ച് പറ്റാനും സാംസങ് ഗാലക്സി ഫോൾഡ് 2 5ജി സ്മാർട്ട്ഫോണിന് കഴിഞ്ഞു.

ഹുവാവേ മേറ്റ് എക്സ്2 4ജി

ഹുവാവേ മേറ്റ് എക്സ്2 4ജി

ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹുവാവേ മേറ്റ് എക്സ്2 സ്മാർട്ട്ഫോൺ അലങ്കരിക്കുന്നു. ഇതേ ഡിവൈസിന്റെ 4ജി വേരിയന്റാണ് ലോകത്തെ ഏറ്റവും ജനപ്രിയമായ ആറാമത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ. 2021ലെ കണക്കുകളിലാണ് ഹുവാവേ മേറ്റ് എക്സ്2 4ജി സ്മാർട്ട്ഫോൺ ജനപ്രീതിയാർജിച്ച ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ആറാമത് എത്തുന്നത്.

ഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടംഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടം

എംഐ മിക്സ് ഫോൾഡ്

എംഐ മിക്സ് ഫോൾഡ്

ഷവോമി പുറത്തിറക്കിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് എംഐ മിക്സ് ഫോൾഡ്. ചൈനയിൽ മാത്രമാണ് എംഐ മിക്സ് ഫോൾഡ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തതും വിൽപ്പന നടത്തിയതും. എന്നിട്ടും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ എംഐ മിക്സ് ഫോൾഡ് സ്മാർട്ട്ഫോൺ ഏഴാമത് എത്തി. ലോകത്തെ ഏറ്റവും ജനപ്രിയമായ എട്ടാമത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഏതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഓപ്പോ ഫൈൻഡ് എൻ

ഓപ്പോ ഫൈൻഡ് എൻ

ലോകത്തെ ഏറ്റവും ജനപ്രിയമായ എട്ടാമത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന കിരീടം ഓപ്പോ ഫൈൻഡ് എൻ ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്വന്തമാക്കി. 2021ൽ ഓപ്പോ ഫൈൻഡ് എൻ സ്മാർട്ട്ഫോണുമായിട്ടാണ് ഓപ്പോ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. പുറത്തിറങ്ങി വളരെപ്പെട്ടെന്ന് തന്നെ ഓപ്പോ ഫൈൻഡ് എൻ ജനപ്രിയമായിരുന്നു. ലോഞ്ചിന് പിന്നാലെ വർധിച്ച ഡിമാൻഡും ഓപ്പോ ഫൈൻഡ് എൻ സ്മാർട്ട്ഫോണിന് ഉണ്ടായി.

സ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾ

സാംസങ് W21

സാംസങ് W21

സാംസങ് ഗാലക്‌സി ഫോൾഡ് സ്മാർട്ട്ഫോൺ ചൈനയിൽ വിൽക്കുന്നത് മറ്റൊരു പേരിലാണ് സാംസങ് W21. സാംസങ് ഗാലക്‌സി ഫോൾഡ് സ്മാർട്ട്ഫോണിന്റെ സ്പെസിഫിക്കേഷനുകളിലും ഫീച്ചറുകളിലും ഒന്നും വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് സാംസങ് W21 ചൈനീസ് വിപണിയിൽ എത്തുന്നത്. ഡിസൈനിൽ മാത്രമാണ് അൽപ്പമെങ്കിലും വ്യത്യാസം ഉള്ളത്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനമാണ് സാംസങ് W21 സ്മാർട്ട്ഫോണിന് ഉള്ളത്.

ഹുവാവേ പി50 പോക്കറ്റ്

ഹുവാവേ പി50 പോക്കറ്റ്

ഗാലക്സി Z ഫ്ലിപ്പിനുള്ള ഹുവാവേയുടെ മറുപടി എന്ന നിലയ്ക്കാണ് ഹുവാവേ പി50 പോക്കറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. 2021 അവസാനത്തോടെയാണ് ഹുവാവേ പി50 പോക്കറ്റ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ചൈനയ്ക്ക് പുറത്ത് ഫോണുകൾ വിൽക്കുന്നതിന് ഹുവാവേയ്ക്ക് വിലക്കുകൾ നില നിൽക്കുന്ന സമയം കൂടിയാണ്. എന്നിട്ടും ലോകത്തെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കാൻ ഹുവാവേ പി50 പോക്കറ്റ് സ്മാർട്ട്ഫോണിന് കഴിഞ്ഞു.

സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

Best Mobiles in India

English summary
Foldable smartphones have become one of the hot topics in the market. While it has no significant place in the mainstream phone market, the popularity of foldable smartphones is on the rise. Samsung is at the forefront of the number of models in the foldable device segment. Huawei, Xiaomi and Oppo also have foldable devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X