Just In
- 51 min ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 1 hr ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 3 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 3 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Don't Miss
- News
'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി
- Automobiles
കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Movies
അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല് തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന് നോക്കണ്ട: ഉണ്ണി മുകുന്ദന്
- Sports
IND vs NZ: ടി20യില് സൂര്യയോളമെത്തില്ല ആരും! കോലിക്ക് മൂന്നാംസ്ഥാനം മാത്രം, അറിയാം
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
അതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ
സ്വിഗ്ഗി, സൊമാറ്റോ, ഫ്ലിപ്പ്കാർട്ട് എന്നിങ്ങനെയുള്ള വിവിധ തരം ഡെലിവറി പാർട്ണേഴ്സിനെ നിങ്ങൾ കാണാറുണ്ടാവുമല്ലോ. ഡെലിവറിക്ക് വരുന്നവർ ബാർകോഡുകൾ സ്കാൻ ചെയ്യുകയും ടാബുകൾ സ്ലൈഡ് ചെയ്യുകയും ചെയ്യുന്നത് ഞൊടിയിടയ്ക്കുള്ളിൽ ആയിരിക്കും. ഇവർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഷവോമി ഓപ്പോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഡിവൈസുകൾക്കാണ് ഓൺലൈൻ ഡെലിവറിക്കാർക്കിടയിൽ എറ്റവും പ്രചാരം. രാജ്യത്തെ ഓൺലൈൻ ഡെലിവറിക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക (Smartphones).

റെഡ്മി 9: 2020 ഓഗസ്റ്റിൽ ലോഞ്ച് ആയി
6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയുമായാണ് റെഡ്മി 9 വരുന്നത്. മീഡിയടെക് ഹീലിയോ ജി25 പ്രൊസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും റെഡ്മി 9 സ്‌മാർട്ട്‌ഫോണിൽ ലഭ്യമാണ്. ഡ്യുവൽ സിം ശേഷിയും 5000 എംഎഎച്ച് ബാറ്ററിയും റെഡ്മി 9 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

റെഡ്മി നോട്ട് 10എസ്: 2021 മെയ് മാസത്തിൽ ലോഞ്ച് ആയി
റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ ജി95 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും ഡിവൈസിൽ ഉണ്ട്. റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. 64 ജിബിയും 128 ജിബിയും. വാട്ടർ റെസിസ്റ്റന്റ് ഡിസൈനോടെയാണ് റെഡ്മി നോട്ട് 10എസ് സ്മാർട്ട്‌ഫോൺ വരുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വിവോ വൈ21: 2021 ഓഗസ്റ്റിൽ ലോഞ്ച് ആയി
വിവോ വൈ 21 ഡ്യുവൽ സിം സപ്പോർട്ടുമായി വരുന്നു. കൂടാതെ കമ്പനിയുടെ സ്വന്തം ലെയർ ഫൺടച്ച് ഒഎസ് സ്കിന്നിൽ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവും ഫീച്ചർ ചെയ്യുന്നു. വിവോ വൈ21 സ്മാർട്ട്‌ഫോണിൽ സൈഡ്-മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ലഭ്യമാക്കിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ21 സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 7 പ്രോ: 2019 ഫെബ്രുവരിയിൽ ലോഞ്ച് ആയി
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 675 ചിപ്പ്സെറ്റിലാണ് റെഡ്മി നോട്ട് 7 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും റെഡ്മി നോട്ട് 7 പ്രോ ഫീച്ചർ ചെയ്യുന്നു. ഡ്യുവൽ സിം സപ്പോർട്ടും റെഡ്മി നോട്ട് 7 പ്രോയിൽ ലഭ്യമാണ്. 4000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 7 പ്രോയ്ക്ക് ഊർജം പകരുന്നത്. ക്വിക്ക് ചാർജ് സപ്പോർട്ടും റെഡ്മി നോട്ട് 7 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 8 പ്രോ: 2019 ഒക്ടോബറിൽ ലോഞ്ച് ആയി
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് നോച്ച് എച്ച്ഡിആർ ഡിസ്‌പ്ലെയാണ് റെഡ്മി നോട്ട് 8 പ്രോ സ്മാർട്ട്‌ഫോൺ ഫീച്ചർ ചെയ്യുന്നത്. മീഡിയടെക് ഹീലിയോ ജി90ടി ക്വാഡ് കോർ പ്രോസസറാണ് റെഡ്മി നോട്ട് 8 പ്രോയുടെ ഹൃദയം. 4,500 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 8 പ്രോ പായ്ക്ക് ചെയ്യുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി നോട്ട് 8 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്നു.

റെഡ്മി 9 പവർ: 2020 ഡിസംബറിൽ ലോഞ്ച് ആയി
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്താണ് റെഡ്മി 9 പവർ വിപണിയിൽ എത്തുന്നത്. ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും റെഡ്മി 9 പവർ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 6000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 പവർ സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും റെഡ്മി 9 പവർ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റെഡ്മി 9എ: 2020 സെപ്റ്റംബറിൽ ലോഞ്ച് ആയി
സ്പ്ലാഷ് പ്രൂഫ് സ്മാർട്ട്ഫോൺ ആണ് റെഡ്മി 9എ. ഡിവൈസിലെ പി2ഐ കോട്ടിങ് ആണ് ഇതിന് സഹായിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും റെഡ്മി 9എ ഫീച്ചർ ചെയ്യുന്നു. മീഡിയടെക് ഹീലിയോ ജി25 ചിപ്‌സെറ്റാണ് റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ ഹൃദയം. 10 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും റെഡ്മി 9എ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

റെഡ്മി നോട്ട് 5 പ്രോ: 2018 ഫെബ്രുവരിയിൽ ലോഞ്ച് ആയി
റെഡ്മി നോട്ട് 5 പ്രോ 5.99 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 636 പ്രോസസറും റെഡ്മി നോട്ട് 5 പ്രോ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 5 പ്രോ മാർട്ട്ഫോണിൽ ഉള്ളത്.

ഓപ്പോ എ54: 2021 ഏപ്രിലിൽ ലോഞ്ച് ആയി
ഓപ്പോ എ54 സ്മാർട്ട്ഫോൺ ഒക്ടാ കോർ മീഡിയടെക് ഹീലിയോ പി35 എസ്ഒസിയുമായാണ് വിപണിയിൽ എത്തുന്നത്. 4 ജിബി റാമും ലഭിക്കുന്നു. 128 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും ഓപ്പോ എ54 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെയായി കൂട്ടാൻ കഴിയും. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470