ഇതിലും കുറഞ്ഞ വിലയിൽ കിട്ടില്ല! നല്ലൊരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനുകൾ ഇതാ
ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ഫെസ്റ്റിവൽ സെയിലിന്റെ ബഹളമൊക്കെ അവസാനിച്ചെങ്കിലും ഓഫറുകളോടെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ ഇപ്പോഴും ലഭ്യമാണ്. ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ നിരവധി പേർ ആഗ്രഹിക്കുന്നു. വിവിധ ബ്രാൻഡുകൾ കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ നിരവധി 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയും അവയിൽ പലതും ഇതിനോടകം ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിട്ടുണ്ട്.
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന പലർക്കും ഏത് ഫോൺ പരിഗണിക്കണം എന്ന ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇത് ഒഴിവാക്കാനായി മികച്ച വിലയിൽ സ്വന്തമാക്കാവുന്ന സാംസങ്, റെഡ്മി, വിവോ, പോക്കോ, ലാവ ബ്രാൻഡുകളിൽ നിന്നുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ ഇവിടെ പരിചയപ്പെടാം.

സാംസങ് ഗാലക്സി എം14 5ജി: ഈ സ്മാർട്ട്‌ഫോൺ ആമസോണിൽ 14,990 രൂപയ്ക്ക് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 2000 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കും. 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. കരുത്തിനായി എക്‌സിനോസ് 1330 ഒക്ടോ-കോർ ചിപ്‌സെറ്റും നൽകിയിരിക്കുന്നു.
50എംപി ട്രിപ്പിൾ റിയർ ക്യാമറ, 13എംപി സെൽഫി ക്യാമറ, ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റം, 6000എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് സൗകര്യം, നാല് വർഷത്തേക്ക് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ എന്നിങ്ങനെ അനുകൂലമായ ഒരുപാട് ഘടകങ്ങളാൽ ഈ സാംസങ് ഫോൺ സാധാരണക്കാരന്റെ ആഗ്രഹം നിറവേറ്റാൻ അനുയോജ്യമായ 5ജി ഫോണായി മാറുന്നു.

റെഡ്മി 12 5ജി: വിൽപ്പന ആരംഭിച്ച ശേഷം ചുരുങ്ങിയ സമയത്തിനകം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ എന്ന നേട്ടം സ്വന്തമാക്കി ഈ റെഡ്മി 5ജി ഫോൺ കുതിപ്പ് തുടരുകയാണ്. ആമസോണിൽ 11,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗപ്പെടുത്തിയാൽ വില ഇതിലും കുറയും.
6.79 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ്, 50എംപി ഡ്യുവൽ റിയർ ക്യാമറ, 8എംപി സെൽഫി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, 22.5 വാട്ട്സ് ചാർജിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം തുടങ്ങി നൽകുന്ന വിലയ്ക്ക് തക്കമൂല്യം തിരിച്ചു നൽകാൻ വിധം ഫീച്ചറുകളാൽ സമ്പന്നമാണ് ഈ 5ജി ഫോൺ.
പോക്കോ എം6 പ്രോ 5ജി: ഫ്ലിപ്കാർട്ടിൽനിന്ന് ഈ സ്മാർട്ട്ഫോൺ 11,999 രൂപയ്ക്ക് വാങ്ങാം. 6.79 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ്, 50എംപി ഡ്യുവൽ റിയർ ക്യാമറ, 8എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് തുടങ്ങി മികച്ച ഫീച്ചറുകൾ ഈ ഫോണിലുമുണ്ട്.

ലാവ ബ്ലേസ് 5ജി: ആമസോണിൽനിന്ന് 11,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 1500 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കും. 6.5 ഇഞ്ച് ഡിസ്‌പ്ലേ, ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ്, 50എംപി ട്രിപ്പിൾ റിയർ ക്യാമറ, 8എംപി സെൽഫി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
വിവോ ടി2എക്സ് 5ജി: ഫ്ലിപ്കാർട്ടിൽനിന്ന് 12,999 രൂപയ്ക്ക് വാങ്ങാം. 6.58 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ്, 50എംപി ഡ്യുവൽ റിയർ ക്യാമറ, 8എംപി സെൽഫി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് സൗകര്യം എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഈ വിവോ ടി2എക്സ് 5ജി സ്മാർട്ട്‌ഫോണിൽ ഉണ്ട്.
പതിനായിരം രൂപയോടടുത്തും പതിനയ്യായിരം രൂപയിൽ താഴെയും വിലയിൽ എത്തുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളാണ് ഇവ. ഈ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് ഒരു സാധാരണ 5ജി സ്മാർട്ട്ഫോൺ ഉപയോക്താവിന് ആവശ്യമായ ഫീച്ചറുകൾ എല്ലാംതന്നെ ഈ സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ 5ജി ഫോൺ വാങ്ങൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇവയെ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








