Home
Mobile

ഒരമ്മ പെറ്റ മക്കൾ ആണെങ്കിലും രണ്ടിനും രണ്ട് സ്വഭാവമാണ്! മോട്ടറോളയുടെ ഈ മോഡലുകൾ തമ്മിലുള്ള താരതമ്യം ഇതാ

റേസർ 40 അൾട്രായുടെ പിൻഗാമിയായി മോട്ടറോള അതിൻ്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫ്ലാഗ്ഷിപ്പായ മോട്ടറോള റേസർ 50 അൾട്രാ പുറത്തിറക്കി. ഡിസ്‌പ്ലേ, പെർഫോമൻസ്, ക്യാമറകൾ എന്നിവയിലും മറ്റും കാര്യമായ അപ്‌ഗ്രേഡുകളാൽ നിറഞ്ഞിരിക്കുന്ന ഡിവൈസ് ആണ് ഇത്. ഈ ഫോൾഡ് ചെയ്യാൻ പറ്റുന്ന ഫോൺ വിപണിയിൽ ഒരു പുതിയ കോലിളക്കം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. നിങ്ങൾ ഒരു അപ്‌ഡേഷൻ ആലോചിക്കുകയാണോ? എന്നാൽ റേസർ 40 അൾട്രാ വേണോ മോട്ടറോള റേസർ 50 അൾട്രാ വേണോ എന്ന കൺഫ്യൂഷ്യനിൽ ആണോ? രണ്ട് മോഡലുകൾ തമ്മിലുള്ള സമഗ്രമായ താരതമ്യം ഇതാ.

ഡിസൈനും ഡ്യൂറബിലിറ്റിയും: രണ്ട് റേസർ ഫോണുകളും മെലിഞ്ഞ ക്ലാംഷെൽ ഡിസൈനാണ്. തുറക്കുമ്പോൾ വലിയ മെയിൻ ഡിസ്‌പ്ലേയും നോട്ടിഫിക്കേഷനുകളിലേക്കും മറ്റ് പ്രവർത്തനങ്ങളിലേക്കും പെട്ടെന്ന് ആക്‌സസ് ചെയ്യുന്നതിനായി ഔട്ടർ ഷെല്ലിൽ ഒരു സെക്കൻഡറി ഡിസ്‌പ്ലേയും ഫീച്ചർ ചെയ്യുന്നു. എന്നിരുന്നാലും, മെറ്റീരിയലുകളുടെ കാര്യത്തിൽ റേസർ 50 അൾട്രാ മുന്നിൽ ആണ്. റേസർ 40 അൾട്രായുടെ ഗ്ലാസ് ബാക്കിനെ അപേക്ഷിച്ച് കൂടുതൽ സ്‌ക്രാച്ച്-റെസിസ്റ്റൻ്റ് ഇക്കോ-ലെതർ ബാക്കുള്ള കൂടുതൽ പ്രീമിയം ബിൽഡ് റേസർ 50 അൾട്രാ ഉപയോഗിക്കുന്നു.

മോട്ടറോളയുടെ ഈ മോഡലുകൾ തമ്മിലുള്ള താരതമ്യം ഇതാ

ഡിസ്പ്ലേ: രണ്ട് ഫോണുകളുടെയും പ്രധാന ഡിസ്‌പ്ലേകൾ ഒരുപോലെയാണ്. ഒരു വലിയ 6.9-ഇഞ്ച് LTPO AMOLED പാനൽ, ബട്ടറി-സ്മൂത്ത് ഉപയോക്തൃ അനുഭവത്തിനായി സുഗമമായ 165Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, റേസർ 40 അൾട്രായുടെ 1,400 nitsനെ അപേക്ഷിച്ച് 3,000 nitsൻ്റെ പീക്ക് ബ്രിട്ടനെസ്സുള്ള ഒരു ബ്രൈറ്റ് ഡിസ്‌പ്ലേയാണ് റേസർ 50 അൾട്രാക്ക് ഉള്ളത്. ഇത് വെളിയിലോ പ്രകാശമുള്ള അന്തരീക്ഷത്തിലോ മികച്ച അനുഭവം നൽകുന്നു.

ഡിസ്പ്ലേകളെ യഥാർത്ഥത്തിൽ വ്യത്യസ്തമാക്കുന്നത് കവർ സ്ക്രീൻ ആണ്. റേസർ 40 അൾട്രായുടെ 3.6 ഇഞ്ച് എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന റെസല്യൂഷനും റിഫ്രഷ് റേറ്റും ഉള്ള വലിയ 4 ഇഞ്ച് എൽടിപിഒ പോൾഇഡ് ഡിസ്‌പ്ലേയാണ് റേസർ 50 അൾട്രായ്‌ക്കുള്ളത്. രണ്ട് കവർ ഡിസ്പ്ലേകളും കൂടുതൽ സ്ക്രാച്ച് പ്രതിരോധത്തിനായി ഗൊറില്ല ഗ്ലാസ് വിക്റ്റസ് ഉപയോഗിക്കുന്നു.

പെർഫോമൻസ്: റേസർ 50 അൾട്രാ ഏറ്റവും പുതിയ Qualcomm Snapdragon 8s Gen 3 പ്രോസസർ പായ്ക്ക് ചെയ്യുന്നു, റേസർ 40 അൾട്രായിലെ Snapdragon 8+ Gen 1-നേക്കാൾ മികച്ച പ്രകടന കുതിപ്പ് വാഗ്ദാനം ചെയ്യുന്നു. ഇത് സുഗമമായ മൾട്ടിടാസ്കിംഗ്, വേഗത്തിലുള്ള ആപ്പ് ലോഡിംഗ് സമയം, കൂടുതൽ മികച്ച ഗെയിമിംഗ് അനുഭവം എന്നിവയ്ക്ക് ഗുണകരം ആകുന്നു. മെച്ചപ്പെടുത്തിയ ഡാറ്റാ ട്രാൻസ്ഫർ വേഗതയ്ക്കായി റേസർ 50 അൾട്രാ വേഗതയേറിയ LPDDR5X റാമുമായി ജോടിയാക്കിയിരിക്കുന്നു.

ക്യാമറ: രണ്ട് ഫോണുകളിലെയും ക്യാമറ സംവിധാനങ്ങൾ വ്യത്യസ്തമാണ്. സൂം കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റേസർ 50 അൾട്രാ ഡ്യൂവൽ ബാക്ക് ക്യാമറ സജ്ജീകരണമാണ് തിരഞ്ഞെടുക്കുന്നത്. 50 എംപി മെയിൻ സെൻസറും 2x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50 എംപി ടെലിഫോട്ടോ ലെൻസും വിശദമായ ക്ലോസപ്പ് ഷോട്ടുകൾ പകർത്താൻ അനുയോജ്യമാണ്.

മറുവശത്ത്, റേസർ 40 അൾട്രാ, 12 എംപി മെയിൻ സെൻസറും 13 എംപി അൾട്രാവൈഡ് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ഉപയോഗിക്കുന്നു. ഇത് വിപുലമായ ലാൻഡ്‌സ്‌കേപ്പുകളോ ഗ്രൂപ്പ് ഫോട്ടോകളോ എടുക്കുന്നതിന് നന്നായി അനുയോജ്യമാണ്. ഉയർന്ന നിലവാരമുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കുമായി രണ്ട് ഫോണുകളും ഒരേ 32 എംപി സെൽഫി ക്യാമറ ആണ് നൽകിയിരിക്കുന്നത്.

ബാറ്ററിയും ചാർജിംഗും: റേസർ 40 അൾട്രായുടെ 3,800mAh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ റേസർ 50 അൾട്രാ ഒരു വലിയ 4,000mAh ബാറ്ററിയാണ്. ഒറ്റ ചാർജിൽ കൂടുതൽ ഉപയോഗ സമയം വാഗ്ദാനം ചെയ്യുന്നു. റേസർ 50 അൾട്രാ ചാർജിംഗിൻ്റെ കാര്യത്തിൽ അതിൻ്റെ മുൻഗാമിയേക്കാൾ തിളങ്ങുന്നു. ഇത് വേഗതയേറിയ 45W വയർഡ് ചാർജിംഗിനെയും 15W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.

അതേ സമയം റേസർ 40 അൾട്രാ 30W വയർഡ് ചാർജിംഗിലേക്കും 5W വയർലെസ് ചാർജിംഗിലേക്കും പരിമിതപ്പെടുത്തിയിരിക്കുന്നു. റേസർ 50 അൾട്രായിൽ 5W റിവേഴ്സ് വയർഡ് ചാർജിംഗ് ഉൾപ്പെടുന്നു എന്നത് എടുത്ത് കാണിക്കുന്ന ഒരു സവിശേഷതെ ആണ്. ഇത് യാത്രയ്ക്കിടെ മറ്റ് ഉപകരണങ്ങൾക്ക് ശക്തി പകരാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
As the successor of the Razer 40 Ultra, Motorola has launched its latest foldable flagship, the Motorola Razr 50 Ultra. It is a device packed with significant upgrades in terms of display, performance, cameras and more. This foldable phone aims to create a new buzz in the market. Are you considering an update? But is the Razer 40 Ultra or the Motorola Razr 50 Ultra in Confucian? Here is a comprehensive comparison between the two models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X