ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

Posted By:

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐ ഫോണുമായി വിപ്ലവം സൃഷ്ടിച്ചത് ആപ്പിളാണ്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ സൗകര്യങ്ങളോടൊപ്പം വ്യത്യസ്തവും സൗകര്യപ്രദവുമായ നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ടെന്നതാണ് ഐ ഫോണിനെ മറ്റു ഫോണുകളില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ അധികമാര്‍ക്കുമറിയാത്ത ചില പ്രത്യേകതകള്‍ കൂടി ഐ ഫോണിലുണ്ട്. അതുകൂടി അറിഞ്ഞാലെ ഐ ഫോണിന്റെ മികവ് പൂര്‍ണമായും ഉപയോഗ്യമാക്കാന്‍ കഴിയൂ.

ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

സൈറ്റുകളില്‍ നിന്ന് നേരിട്ട് ഫോട്ടോകള്‍ സേവ് ചെയ്യാം

ഐഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെ ഫോട്ടോകള്‍ സേവ് ചെയ്യണമെങ്കില്‍ സ്‌ക്രീനില്‍ കുറച്ചുസമയം വിരലമര്‍ത്തിയാല്‍ മതി. സേവ് ഇമേജ്, കോപി, കാന്‍സല്‍ എന്നീ മൂന്ന് ടാബുകള്‍ വരും. ഇതില്‍ സേവ് ഇമേജ് അമര്‍ത്തിയാല്‍ മതി.

ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

ഡു നോട് ഡിസ്റ്റര്‍ബ്

ഇടയ്ക്കിടെ നോട്ടിഫിക്കേഷനുകള്‍ വരുന്നത് ശല്യമായി തോന്നുന്നുണ്ടെങ്കില്‍ തടയാനും ഐ ഫോണില്‍ മാര്‍ഗമുണ്ട്. ഡു നോട് ഡിസ്റ്റര്‍ബ് എന്ന ഫീച്ചര്‍ ഓണാക്കിയാല്‍ ഫോണ്‍ ലോക്കായി കിടക്കുന്ന സമയങ്ങളില്‍ നോട്ടിഫിക്കേഷനുകള്‍ വരില്ല. ഉറങ്ങുമ്പോഴും മറ്റും ഇത് ഗുണകരമാണ്.

ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

ശബ്ദമുപയോഗിച്ച് മെസേജ് കമ്പോസ് ചെയ്യാം

ഇനി ശബ്ദമുപയോഗിച്ച് മെസേജ് ടൈപ് ചെയ്യാനും സാധിക്കും. ഇതിനായി കീ ബോര്‍ഡില്‍ കാണുന്ന മൈക്രോ ഫോണ്‍ അടയാളത്തില്‍ അമര്‍ത്തുക. തുടര്‍ന്ന് ടൈപ് ചെയ്യേണ്ടതെന്താണെന്നു പറഞ്ഞാല്‍ മതി. തനിയെ മെസേജ് ആയി മാറും.

ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

ബാക്ക് അപ്

ചാര്‍ജ് ചെയ്യുമ്പോഴും വൈ-ഫൈ ഉപയോഗിക്കുമ്പോഴും ഫോണിലെ കോണ്‍ടാക്റ്റുകള്‍, സെറ്റിംഗ്‌സ്, മെയിലുകള്‍ എന്നിവ ബാക്ക്അപ് ചെയ്യാനും സൗകര്യമുണ്ട്. ഇതിനായി സെറ്റിംഗ്‌സില്‍ ഐക്ലൗഡ് എന്ന ടാബില്‍ പോയി സ്‌റ്റോറേജ് എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

ട്വിറ്ററിലേക്കും ഫേസ് ബുക്കിലേക്കും നേരട്ട് കണക്റ്റ ചെയ്യാം

ട്വിറ്ററിലേക്കും ഫേസ് ബുക്കിലേക്കും നേരിട്ടു കണക്റ്റ് ചെയ്യാനും ഐ ഫോണിലൂടെ സാധിക്കും. സെറ്റിംഗ്‌സില്‍ പോയി ഫേസ് ബുക്കോ, ട്വിറ്ററോ ക്ലിക് ചെയ്താല്‍ മതി.

ഐ ഫോണില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

നീണ്ട കുറിപ്പുകളോ സന്ദേശങ്ങളോ വായിക്കുന്നതിനിടയ്ക്ക മുകളിലേക്കു വീണ്ടും പോകണമെങ്കില്‍ സ്‌ക്രോള്‍ ചെയ്യേണ്ടതില്ല. ഫോണിന്റെ മുകളില്‍ സമയം കാണിക്കുന്ന കറുത്ത ബാറില്‍ ക്ലിക് ചെയ്താല്‍ മതി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot