വരുന്നു, മൂന്നു വശത്തും ഡിസ്‌പ്ലെയുമായി സാംസങ്ങ് ഗാലക്‌സി നോട് 4

By Bijesh
|

സ്മാര്‍ട്‌ഫോണില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സാംസങ്ങ്. വളഞ്ഞ സ്‌ക്രീനുമായി ഇറങ്ങിയ ഗാലക്‌സി റൗണ്ട് ആയിരുന്നു ഇതില്‍ ഒടുവിലത്തേത്. ഇപ്പോള്‍ മൂന്നു വശത്തും സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട് 4-ല്‍ ആയിരിക്കും ഈ സവിധാനം ഉണ്ടാവുക.

 
വരുന്നു, മൂന്നു വശത്തും ഡിസ്‌പ്ലെയുമായി സാംസങ്ങ് ഗാലക്‌സി നോട് 4

നിരൂപകരുടെയും വിമര്‍ശകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഗാലക്‌സി നോട് 3-യുടെ പിന്‍ഗാമിയാണ് നോട് 4. മെസേജുകളും നോട്ടിഫിക്കേഷനുമെല്ലാം ഏതു വശത്തുനിന്നു നോക്കിയാലും കൃത്യമായി വായിക്കാന്‍ സാധിക്കുമെന്നതാണ് മൂന്നു വശത്തും ഡിസ്‌പ്ലെ ഉള്ളതുകൊണ്ടുള്ള സൗകര്യം. ഈ വര്‍ഷം പകുതിയോടെ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബ്ലൂംബര്‍ഗ് വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സാംസങ്ങ് മൊബൈല്‍ ചീഫ് ലീ യുങ്ങ് ഹീ ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ പ്രൊഫഷണലായി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് നോട് 4 ഇറക്കുന്നതെന്നും വില അല്‍പം കുടുതലായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

അതോടൊപ്പം നേരത്തെ ഇറങ്ങിയ ഗാലക്‌സി S4-ന്റെ പരിഷ്‌കരിച്ച പതിപ്പായ ഗാലക്‌സി S5 പുറത്തിറക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ എസ് 5 ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗാലക്‌സി എസ് 4-ന് വിപണിയില്‍ അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. എങ്കിലും ഏറെ പുതുമകളോടെ ആയിരിക്കും ഗാലക്‌സി എസ് 5 ഇറക്കുന്നത്.

ഇതുകൂടാതെ സാംസങ്ങ് സെക്കന്റ് ജനറേഷന്‍ ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് ഇറക്കാനും ഒരുങ്ങുന്നുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X