വമ്പന്‍മാര്‍ വില കുറയ്ക്കുന്നു; സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഓഫറുകളുടെ പെരുമഴ

By Bijesh
|

ഇന്ത്യയില്‍ ദസറയും ദീപാവലിയും അടുത്തെത്തി. മറ്റു വിപണികളിലെന്നപോലെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീസണാണ് ഇത്. പരമാവധി ഹാന്‍ഡ്‌സെറ്റുകള്‍ ഉത്സവ സീസണ്‍ മുതലെടുത്ത് വില്‍ക്കുക എന്നതാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

 

അതിന്റെ ഭാഗമായാണ് സാംസങ്ങ്, സോണി, എല്‍.ജി. തുടങ്ങിയ വന്‍കിട സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ അവരുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിച്ചത്.

എന്നാല്‍ ഇന്ത്യപോലെ ഒരു രാജ്യത്ത് ഗുണനിലവാരത്തോടൊപ്പം വിലയും പ്രധാനപ്പെട്ട ഘടകമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആപ്പിള്‍, നോക്കിയ, സോണി തുടങ്ങിയ കമ്പനികളെല്ലാം അവരുടെ സ്മാര്‍ട്‌ഫോണുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലായി വന്‍ വിലക്കുറവ് പ്രഖ്യാപിച്ചത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പുതിയ ഫോണുകള്‍ക്ക് പ്രചാരം ലഭിക്കാനും അതോടൊപ്പം പഴയ സ്‌റ്റോക്കുകള്‍ തീര്‍ക്കാനും വേണ്ടിയാണ് ഈ ഓഫറുകള്‍. ഉത്സവ സീസണ്‍ തന്നെയാണ് അതിന് ഏറ്റവും അനുയോജ്യം.

നിലവില്‍ ഇന്ത്യയില്‍ വിലക്കുറവ് ഉള്‍പ്പെടെയുള്ള ഓഫറുകളോടെ വില്‍ക്കുന്ന പ്രധാനപ്പെട്ട ആറ് ഹാന്‍ഡ്‌സെറ്റുകളും വിലയും സവിശേഷതകളും പരിശോധിക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ബ്ലാക്‌ബെറി Z10

ബ്ലാക്‌ബെറി Z10

മുന്‍പത്തെവില: 43490 രൂപ

4.2 ഇഞ്ച് ഡിസ്‌പ്ലെ
1280-768 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
വൈ-ഫൈ, ബ്ലുടൂത്ത്്, NFC, 3G
1800 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 4

ആപ്പിള്‍ ഐ ഫോണ്‍ 4

മുന്‍പത്തെ വില: 26500 രൂപ

3.5 ഇഞ്ച് സ്‌ക്രീന്‍
960-640 പിക്‌സല്‍ റെസല്യൂഷന്‍
5 എം.പി. ക്യാമറ
1 GHz ARM കോര്‍ടെക്‌സ് -A8 പ്രൊസസര്‍
ബ്ലൂടൂത്ത്, ജി.പി.എസ്., വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1420 mAh ബാറ്ററി

 

നോകിയ ലൂമിയ 625
 

നോകിയ ലൂമിയ 625

മുന്‍പത്തെ വില: 19999 രൂപ

4.7 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
512 എം.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാം.
5 എം.പി. പ്രൈമറി ക്യാമറ
VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറ
EDGE, 3G, Wi-Fi, USB, ബ്ലുടൂത്ത്്
2000 mAh ബാറ്ററി

 

നോകിയ ലൂമിയ 925

നോകിയ ലൂമിയ 925

പഴയ വില: 33499 രൂപ

4.5 ഇഞ്ച് HD ഡിസ്‌പ്ലെ
1.5 GHz ക്വാള്‍കോം ഡ്യവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
8.7 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. ഫ്രണ്ട് ക്യാമറ
2000 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

പഴയവില: 44990 രൂപ

5 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16/32 ജി.ബി. വേരിയന്റുകള്‍
64 ജി്ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
NFC, ബ്ലൂടൂത്ത്, വൈ-ഫൈ, ജി.പി.എസ്. 3 ജി,
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

ലെനോവൊ K900

ലെനോവൊ K900

പഴയ വില: 25900 രൂപ

5.5 ഇഞ്ച് ഫുള്‍ HD IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
്വൈ-ഫൈ് ബ്ലുടൂത്ത്്, NFC, 3G
2500 mAh ബാറ്ററി

 

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഓഫറുകളുടെ പെരുമഴ
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X