Home
Mobile

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്..!

By Samuel P Mohan

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഫോണുകള്‍ മാത്രമല്ല ആഗോളവിപണിയിലെ വില്‍പനയില്‍ മുന്നിലെത്തിയത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്.

റിസര്‍ച്ച് കമ്പനിയായ കൗണ്ടര്‍പോയിന്റ്‌സ് ആണ് 2018ന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. അതില്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി ഓപ്പോ എന്നീ പല കമ്പനികളും ഉള്‍പ്പെടുന്നു.

ഏതൊക്കെ ഫോണുകളാണെന്നും അവയെ കുറിച്ചുളള മറ്റു വാര്‍ത്തകളും ഇവിടെ കൊടുക്കുന്നു.

#1. Apple iPhone X

#1. Apple iPhone X

2018ലെ ആദ്യ മൂന്നു മാസ കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ ഫോണാണ് ഐഫോണ്‍ X. ആപ്പിളിന്റെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. കൗണ്ടര്‍പോയിന്റ്ിന്റെ റിപ്പോര്‍ട്ടു പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിന്റെ 35% ലാഭമാണ് ഐഫോണ്‍ X സൃഷ്ടിച്ചത്.

#2. Apple iPhone 8 Plus

#2. Apple iPhone 8 Plus

സെപ്തംബര്‍ 2017ല്‍ അവതരിപ്പിച്ച ഐഫോണ്‍ 8 ഉും മികച്ച വില്‍പന നടത്തി. ഐഫോണ്‍ 7 പ്ലസിന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍. ഏറ്റവും വിറ്റഴിച്ച ഫോണുകളില്‍ മുന്‍ പന്തിയിലാണ് ഈ ഫോണ്‍. 15.2 ശതമാനം ലാഭമാണ് ഇത് നേടിയത്.

 #3. Xiaomi Redmi 5A

#3. Xiaomi Redmi 5A

ഷവോമിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഷവോമി റെഡ്മി 5A. 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. ഇന്ത്യയില്‍ ഈ ഫോണിന്റെ വില 5,999 രൂപയാണ്. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് MIUI 9 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് നൗഗട്ടിലാണ്. ക്വാഡ്-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 SoC പ്രോസസറാണ് ഫോണില്‍. 2ജിബി, 3ജി റാം വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

#4. Oppo A83

#4. Oppo A83

ഈ ജനുവരിയിലാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തങ്ങളുടെ ഓപ്പോ A83 അവതരിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും മികച്ച സെല്‍ഫി സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് ഓപ്പോ A83. 13,990 രൂപയ്ക്കാണ് ഈ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയത്.

 #5. Samsung Galaxy S9

#5. Samsung Galaxy S9

സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഒന്നാണ് ഗാലക്‌സി എസ്9. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ്ങ് അവതരിപ്പിച്ച രണ്ടു ഫോണുകളാണ് ഗാലക്‌സി എസ്9, എസ്9 പ്ലസ്. ക്വല്‍കോമിന്റെ ഏറ്റവും പുതിയ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 845 ല്‍ ആണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 64,900 രൂപയ്ക്കാണ് ഗാലക്‌സി എസ്9 ഇന്ത്യയില്‍ എത്തിയത്.

 #6. Samsung Galaxy S9+

#6. Samsung Galaxy S9+

സാംസങ്ങിന്റെ വലിയ സ്‌ക്രീന്‍ വേരിയന്റ് ഫോണുകളാണ് സാംസങ്ങ് എസ്9, എസ്9 പ്ലസ്. 57,900 രൂപയ്ക്ക് മാര്‍ച്ചില്‍ ഇന്ത്യയന്‍ വിപണിയില്‍ ഗാലക്‌സി എസ്9 പ്ലസ് എത്തി. മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ന്യൂ ഹൂ, ലൈലാക് പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഗാലക്‌സി എസ്9, എസ്9 പ്ലസ് ഫോണുകള്‍ക്ക്.

 #7. Apple iPhone 7

#7. Apple iPhone 7

2016 സെപ്തംബറിലാണ് ഐഫോണ്‍ 7 അവതരിപ്പിച്ചത്. ആഗോള വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ ആപ്പിളിന്റെ മൂന്നാമത്തെ ഫോണാണ് ഐഫോണ്‍ 7. 6.2 ശതമാനമാണ് ഈ ഫോണിന്റെ വിപണി ലാഭം.

 #8. iPhone 8

#8. iPhone 8

ആഗോള വിപണിയില്‍ ഏറ്റവും വിറ്റഴിച്ച ആപ്പിളിന്റെ അടുത്ത ഉത്പന്നമാണ് ഐഫോണ്‍ 8. 19.1 ശതമാനമാണ് സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന്റെ ലാഭം.

 #9. Samsung Galaxy J7 Pro

#9. Samsung Galaxy J7 Pro

സാംസങ്ങിന്റെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി ജെ7 പ്രോ. ഇപ്പോള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 18,900 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

#10. Apple iPhone 6

#10. Apple iPhone 6

ആഗോളവിപണിയില്‍ വില്‍പന നടത്തിയ മറ്റൊരു ആപ്പിള്‍ ഉത്പ്ന്നമാണ് ഐഫോണ്‍ 6. 2014ല്‍ ആണ് ഈ ഫോണ്‍ എത്തിയത്. 1.8 ശതമാനമാണ് വിപണി ലാഭം.

Best Mobiles in India

English summary
Highest Selling Smartphones In The World
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X